കൊതുക് വളര്‍ത്താന്‍ കെഎസ്ആര്‍ടിസി ടെര്‍മിനലോ ?

First Published 20, Jul 2019, 2:48 PM IST

ദിവസവും പതിനായിരങ്ങള്‍ കയറിയിറങ്ങുന്ന സ്ഥലമാണ് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍. പത്ത് നിലകളുള്ള പടുകൂറ്റന്‍ കെട്ടിടം. പക്ഷേ... ബസ് കാത്ത് ടെര്‍മിനലില്‍ നിന്നാല്‍  മൂക്കുപൊത്താതെ നിങ്ങള്‍ക്ക് ഒരു നിമിഷം പോലും നില്‍ക്കാന്‍ പറ്റില്ല. കൊതുകുകള്‍ നിങ്ങളെ കടിക്കുകയല്ല. പൊതിയുകയാകും ചെയ്യുക. എന്നാല്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഇതൊന്നും കാണുന്നില്ലെന്ന് മാത്രം. 

 

വീട്ടില്‍ മാലിന്യം നിക്ഷേപിച്ചാല്‍ പിഴയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം ഇങ്ങനെ പൊതു ജനങ്ങള്‍ക്ക് മാലിന്യം കൊണ്ട് മാതൃകയാകുന്നത് ! 2014 ല്‍ ഉദ്ഘാടനം കഴിഞ്ഞ തിരുവനന്തപുരം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ 83 കോടി രൂപ മുടക്കിയാണ് കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പറേഷന്‍ നിര്‍മ്മിച്ചത്. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ വീഡിയോ ജേര്‍ണലിസ്റ്റ് രാജീവ് സോമശേഖരന്‍ പകര്‍ത്തിയ കാഴ്ചകള്‍ കാണാം.
 

കടപ്പാട് : ട്രോള്‍ ട്രിവാന്‍ഡ്രം

കടപ്പാട് : ട്രോള്‍ ട്രിവാന്‍ഡ്രം

loader