കൊവിഡിന് പിന്നാലെ തിരുവനന്തപുരം ജില്ലയുടെ തീരം തകര്‍ത്ത് രൂക്ഷമായ കടലേറ്റവും
ഏതാണ്ട് 60 കിലോമീറ്ററോളം ദൂരമുള്ള കടല്‍ത്തീരമാണ് തിരുവനന്തപുരത്തിന്‍റെത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ തീരദേശം ഏതാണ്ട് മുഴുവനായും കനത്ത കടലേറ്റം മൂലം ദുരിതത്തിലാണ്. കൊവിഡ് 19 വൈറസിന്‍റെ വ്യാപനം മൂലം കഴിഞ്ഞ ഏഴ് മാസത്തോളമായി പലതരത്തിലുള്ള ലോക്ഡൗണുകളിലൂടെയാണ് തീരദേശവും കടന്ന് പോകുന്നത്. അതിനിടെയുണ്ടായ ശക്തമായ കടലേറ്റം തീരദേശവാസികളുടെ ജീവിതപ്രതീക്ഷകളെക്കൂടിയാണ് തല്ലിക്കെടുത്തുന്നത്. ചിത്രങ്ങള്‍: അജിത്ത് ശംഖുമുഖം.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്തിന്‍റെ തീരദേശ പഞ്ചായത്തുകളില്‍ മാത്രമായി കഴിഞ്ഞ രണ്ട് ആഴ്ചയായി ലോക്ഡൗണിലാണ്.

ആദ്യ ലോക്ഡൗണ്‍ കാലം മുതല്‍ കടലില്‍ പോകാന്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തീരദേശത്ത് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല.

അതിനിടെ കേരളത്തില്‍ ആദ്യമായി സാമൂഹിക വ്യാപനം നേരിട്ട പൂന്തുറയിലും സമീപപ്രദേശത്തും കൊവിഡ് പ്രതിരോധം ശക്തമാക്കിയതോടെ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ട്.

ഇതിനിടെയാണ് വലിയതുറ, പൂന്തുറ, ശംഖുമുഖം, പനത്തുറ, അഞ്ച്തെങ്ങ്, തീരദേശമേഖലകളില്‍ കനത്ത കടലാക്രമണം നേരിട്ടത്.

ശക്തമായ തിരയിൽ വലിയതുറ കൊച്ചുതോപ്പ് സ്വദേശി ജസ്മലിന്‍റെ വീട് നിലം പതിച്ചു. ശംഖുമുഖം മുതൽ വലിയതുറ എഫ്സിഐ ഗോഡൗൺ വരെയുള്ള 200 ഓളം വീടുകൾ ഭീഷണിയിലാണ്.

കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിൽ 30 വീടുകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. ഇവിടെ പലരും നിരീക്ഷണകേന്ദ്രത്തിലായിരന്നതിനാല്‍ വസ്തുവകകള്‍ സൂക്ഷിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

രോഗം മാറി ഇവര്‍ തിരിച്ചെത്തുമ്പോള്‍ വീടിരുന്ന സ്ഥലം പോലും ഉണ്ടായിരിക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
തിരുവല്ലം പനത്തുറയിലും വേലിയേറ്റം ശക്തമാണ്.

ഈ മേഖലയില്‍ വെള്ളം കയറി ഒട്ടേറെ വീടുകൾ വാസയോഗ്യമല്ലാതെയായി. രാത്രി ശക്തമായ കടലേറ്റം ഉണ്ടായതോടെ വീടിന്‍റെ ടെറസിലും ബന്ധു വീടുകളിലേക്കും ആളുകള്‍ മാറുകയായിരുന്നു.

ഇത്തരമൊരു അവസ്ഥയില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് പോലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.

ക്രിട്ടിക്കൽ കണ്ടെയ്മെന്‍റ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് കടലാക്രമണം. ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. കടലാക്രമണം ശക്തമായിട്ടും തീരദേശവാസികളെ മാറ്റിപാർപ്പിക്കാൻ ഇതുവരെ സൗകര്യം ഒരുക്കിയിട്ടില്ലെന്ന് ആരോപണമുയരുന്നു.

18 പേർക്ക് കോവിഡ് സ്ഥിരീകരിച്ച വലിയതുറ വാർഡിൽ ഒട്ടേറെ വീടുകള്‍ കടലാക്രമണ ഭീഷണി നേരിടുകയാണ്. ഏത് നിമിഷവും തിരം കവരുമെന്ന് ആശങ്ക നിലനില്‍ക്കുമ്പോഴും ടാര്‍പോളിന്‍ കൊണ്ട് വീടുകളിലേക്ക് വെള്ളം കയറാതിരിക്കാന്‍ മറച്ച് വച്ചിരിക്കുകയാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മീൻ പിടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതോടെ തീരം വറുതിയിലായണ്. വേലിയേറ്റവും അതോടൊപ്പം കടല്‍ ശക്തി പ്രാപിച്ചതും തീരദേശക്കാരുടെ ദുരിതം ഇരട്ടിയാക്കി.

സാധാരണയായി കടലേറ്റം രൂക്ഷമായാല്‍ പ്രദേശത്തെ സ്കൂളുകളിലേക്കാണ് ആളുകളെ മാറ്റി പാര്‍പ്പിക്കാറ്. എന്നാല്‍ രോഗവ്യാപനം രൂക്ഷമായ സ്ഥലത്ത്, അത്തരത്തില്‍ ആളുകളെ ഒരു സ്ഥലത്ത് മാത്രമായി പാര്‍പ്പിക്കാന്‍ കഴിയില്ല.

കോവിഡ് രോഗവ്യാപന ഭീഷണി രൂക്ഷമായ പ്രദേശങ്ങളില്‍ ഇത്തവണ പുനരധിവാസം ഏറെ പ്രയാസകരമാകും.
തീരദേശത്തെ പല പ്രദേശങ്ങളിലും നിരവധിപേർ കോവിഡ് നിരീക്ഷണത്തിലായതിനാൽ ബന്ധു വീടുകളിലേക്ക് പോലും മാറാന്‍ പറ്റാത്ത അവസ്ഥയാണ്.

രോഗവ്യാപനത്തെ തുടര്‍ന്ന് വലിയതുറയിൽ കടൽഭിത്തി നിർമാണം നിർത്തിവച്ചതും തീരദേശമേഖലയ്ക്ക് തിരിച്ചടിയായി.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam