'ബീപാത്തു'വിന്‍റെ ഓര്‍മ്മകളില്‍ വിതുമ്പി ഒരു നാട്
First Published Jan 14, 2021, 1:12 PM IST
മലപ്പുറം പാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ തിരുവേഗപ്പുറത്തിന് അടുത്തുള്ള നടുവട്ടം എന്ന സ്ഥലത്തെ നാട്ടുകാരെല്ലാവരും കഴിഞ്ഞ ദിവസം ഒരു അസാധാരണ അനുസ്മരണ ചടങ്ങിനൊത്തു കൂടി. ഗ്രാമവാസികളുടെയെല്ലാം ഓമനയായിരുന്ന 'ബീപാത്തു'വിന്‍റെ അനുസ്മരണ ചടങ്ങും ശില്പം അനാച്ഛാദനവുമായിരുന്നു വേദി. ബീപാത്തു ഒരു മനുഷ്യസ്ത്രീയല്ല. നാടിന്‍റെ പൊന്നോമനയായ നായയുടെ പേരാണ്.

13 വർഷങ്ങൾക്ക് മുമ്പ് ഷാജി ഊരാളുങ്കൽ എന്ന നടുവട്ടത്തുകാരന്‍ തെരുവില്‍ നിന്ന് എടുത്ത് വളര്‍ത്തിയതാണ് ബീപാത്തുവിനെ. പതിവുപോലെ ആരോ തെരുവിലുപേക്ഷിച്ച ഒരു കുഞ്ഞ് നായയായിരുന്നു അന്ന് അവള്‍.

ഷാജിയുടെ വീടിന്‍റെ സംരക്ഷണയിലായതോടെ ബീപാത്തുവിന് നട്ടുവട്ടത്തെ ഏത് വീട്ടിലും കയറി ചെല്ലാനുള്ള സ്വാതന്ത്രം ലഭിച്ചു. എല്ലാ ദിവസവും നടുവട്ടത്തെ വീടുകളില്‍ ഒരു നേരമെങ്കിലും ബീപാത്തു എത്തിയിരിക്കും. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)
Post your Comments