മലരിക്കലില്‍ വിരിഞ്ഞ ആമ്പല്‍ വസന്തം
കോട്ടയം ഇല്ലിക്കൽ എന്ന പ്രദേശത്തെ മലരിക്കൽ ഗ്രാമം മണ്‍സൂണ്‍ മഴ വഴിമാറുന്നതോടെ പച്ചയില്‍ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും. തുലാവര്‍ഷമെത്തുമ്പോഴേക്കും മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, വെള്ളത്തിന് മുകളില്‍ പെങ്ങിക്കിടക്കുന്ന പച്ച ഇലകള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ വിരിഞ്ഞ് നില്‍ക്കുന്നത്, അതിരാവിലെ സുര്യോദയത്തോടൊപ്പം കാണാന്‍ കഴിയുകയെന്നത് ഒരു പക്ഷേ ജീവതത്തിലെ ഏറ്റവും മനോഹരമായ കഴ്ചകളില്‍ ഒന്നായിരിക്കും. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി.കെ.പി.വിജേഷ് പകര്‍ത്തിയ ആ മനോഹര കാഴ്ചകള്‍ കാണാം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
115

ആഴ്ചകള്‍ക്ക് മുമ്പ് വരെ മലരിക്കല്‍ മറുനാട്ടുകാര്‍ക്ക് അപ്രാപ്യമായിരുന്നു.

215
എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് അവിടെയെത്തിയ ചില സഞ്ചാരികള്‍ മലരിക്കലിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വഴി പങ്കുവെച്ചു. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ വൈറലായി.

315
ഇന്ന് ഈ കൊച്ചു ഗ്രാമത്തിലേക്ക് ആമ്പലുകളെ കാണാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്.

415
കഴ്ചക്കാരെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല 600 ഏക്കറിനു മുകളില്‍ വിരിഞ്ഞ് ചക്രവാളത്തോളം വ്യാപിച്ചുകിടക്കുന്ന ആമ്പല്‍ത്തോട്ടമാണ്.

515
ഇതരജില്ലകളില്‍ നിന്ന് പോലും മലരിക്കലിലെ വിസ്മയക്കാഴ്ച കാണാന്‍ സന്ദര്‍ശകരെത്തുന്നു.

615
ഒരോ ദിവസവും ആയിരക്കണക്കിന് പേരാണ് മലരിക്കലിലെത്തുന്നത്.

715
സന്ദര്‍ശകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് തോണിക്കാര്‍ക്ക് വരുമാനമാര്‍ഗ്ഗമായി.

815
കഴിഞ്ഞ 15 വര്‍ഷമായി, കൃഷി ഇറക്കുന്നതിന് മുമ്പ് കര്‍ഷകര്‍ മരുന്ന് തളിച്ച് നശിപ്പിച്ചു കളഞ്ഞിരുന്ന ആമ്പലുകള്‍ ഇന്ന് സന്ദര്‍ശകര്‍ പറിച്ചുകൊണ്ടു പോകുന്നു.

915
മലരിക്കലിലെ ഈ ആമ്പൽ വസന്തം ഒരു ആഘോഷമാക്കുകയാണ് മലയാളികൾ.

1015
ഇന്ന് വിവാഹ ഷൂട്ടിങ്ങിനും ഫോട്ടോ ഷൂട്ടിനുമുള്ള പ്രധാന വേദിയാണ് മലരിക്കല്‍.

1115
നേരത്തെ ആളുകള്‍ പൂക്കള്‍ പറിച്ച് ചവിട്ടിമെതിച്ച സ്ഥലങ്ങളില്‍ മഴ കഴിഞ്ഞപ്പോള്‍ വീണ്ടും മൊട്ടുകള്‍ വിരിഞ്ഞ് തുടങ്ങി.

1215
വീണ്ടും മഴ പെയ്തതും പുതിയ മൊട്ടുകള്‍ വിരിയാന്‍ തുടങ്ങിയതും നെല്‍കൃഷിക്കായി നിലമൊരുക്കുന്നത് പതിനഞ്ച് ദിവസത്തേക്ക് കൂടി നീട്ടിവെക്കാനാണ് നാട്ടുകാരുടെ തീരുമാനം.

1315
പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കൃഷിക്കായി മലരിക്കലിലെ പാടം ഉഴുതുമറിക്കും.

1415
അടുത്ത മഴക്കാലം കഴിയണം, വീണ്ടുമൊരു ആമ്പല്‍ വസന്തത്തിനായി മലരിക്കല്‍ ഒരുങ്ങാന്‍.

1515
മലരിക്കൽ വന്നു തിരിച്ചു പോകുമ്പോൾ കയ്യിൽ ഒരു ആമ്പൽ മൊട്ട എങ്കിലും ഇല്ലാത്ത ഒരാളും ഉണ്ടാവില്ല.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos