മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ ഒപ്പമുണ്ടാകും: രാഹുല്‍ ഗാന്ധി

First Published Feb 24, 2021, 2:34 PM IST

കേരള സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാനെത്തിയ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മത്സ്യബന്ധനം നടത്തി.  ഏതാണ്ട് രണ്ട് മണിക്കൂറുകളോളം രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചിലവഴിച്ചു. അവർക്കൊപ്പം കടലിൽ സമയം ചിലവിട്ടതോടെ തൊളിലാളികൾ കടലില്‍ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ തനിക്ക് സാധിച്ചെന്ന് രാഹുൽ ഗാന്ധി എം പി പറഞ്ഞു. തൊഴിലാളികളുടെ വിഷമങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.