ആനയൂട്ട് കാണാന്‍ മകനെ ചുമലിലേറ്റി യതീഷ് ചന്ദ്ര ഐപിഎസ്; കാണാം ചിത്രങ്ങള്‍
കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഏറെ പ്രശസ്തനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സ്ത്രീ പ്രവേശനം സംമ്പന്ധിച്ച ശബരിമല പ്രശ്നത്തിലും പൂരത്തോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിലും യതീഷ് ചന്ദ്ര ഐപിഎസിന്‍റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ന് തൃശ്ശൂരില്‍ നടന്ന ആനയൂട്ട് കാണാന്‍ യതീഷ് ചന്ദ്ര മകനോടൊപ്പമാണ് എത്തിയത്. മകനെ, ആനപ്പുറത്തെന്നവണ്ണം ചുമലിലിരുത്തിയാണ് യതീഷ് ചന്ദ്ര ആനയൂട്ട് കാണാനെത്തിയത്. നടക്കുനാഥ ക്ഷേത്രത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആനയായ വാര്യത്ത് ജയരാജന് ആദ്യ ഉരുള നല്‍കിയാണ് ഇത്തവണത്തെ ആനയൂട്ടിന് തുടക്കം കുറിച്ചത്. 500 കിലോ അരിയാണ് ആനയൂട്ടിനായി തയ്യാറാക്കിയത്. മഞ്ഞപ്പൊടി ശര്‍ക്കര എന്നിവ ചേര്‍ത്ത വലിയ ഉരുളകളാണ് ആനകളെ ഊട്ടാനായി നല്‍കുന്നത്. കൈതച്ചക്ക, പഴം, വെള്ളരി തുടങ്ങി ഒമ്പത് ഇനങ്ങളാണ് ആനയൂട്ടിനായി ഉപയോഗിക്കുന്നത്. ഇതൊടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ടും നല്‍കും. കാണാം ചിത്രങ്ങള്‍...
110

500 കിലോ അരിയാണ് ആനയൂട്ടിനായി തയ്യാറാക്കിയത്.
500 കിലോ അരിയാണ് ആനയൂട്ടിനായി തയ്യാറാക്കിയത്.
210
കൈതച്ചക്ക, പഴം, വെള്ളരി തുടങ്ങി ഒമ്പത് ഇനങ്ങളാണ് ആനയൂട്ടിനായി ഉപയോഗിക്കുന്നു.
കൈതച്ചക്ക, പഴം, വെള്ളരി തുടങ്ങി ഒമ്പത് ഇനങ്ങളാണ് ആനയൂട്ടിനായി ഉപയോഗിക്കുന്നു.
310
സന്തോഷമായി...
സന്തോഷമായി...
410
അടുത്ത സെറ്റ് ഉരുള പോരട്ടെ...
അടുത്ത സെറ്റ് ഉരുള പോരട്ടെ...
510
ഇന്നത്തെ കാര്യംകുശാല്‍...
ഇന്നത്തെ കാര്യംകുശാല്‍...
610
പിടിവിടല്ലേ അച്ഛാ...
പിടിവിടല്ലേ അച്ഛാ...
710
ഏതവനാ ഈ എത്തിവലിഞ്ഞ് നോക്കുന്നത് ?
ഏതവനാ ഈ എത്തിവലിഞ്ഞ് നോക്കുന്നത് ?
810
എല്ലാവര്‍ക്കും നമസ്ക്കാരം...
എല്ലാവര്‍ക്കും നമസ്ക്കാരം...
910
വയറ് നിറഞ്ഞൊന്ന് നിക്കാമെന്ന് കരുതിയാല്‍.... ഈ പാപ്പാന്‍റെ ഒരു കാര്യം.
വയറ് നിറഞ്ഞൊന്ന് നിക്കാമെന്ന് കരുതിയാല്‍.... ഈ പാപ്പാന്‍റെ ഒരു കാര്യം.
1010
എല്ലാവര്‍ക്കും കിട്ടിയല്ലോല്ലേ...
എല്ലാവര്‍ക്കും കിട്ടിയല്ലോല്ലേ...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos