ഈ നിലവറയിലിരുന്നാല്‍ അണുവായുധത്തെ പേടിക്കേണ്ട!

First Published 13, Jun 2019, 2:49 PM

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂനിയന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ഭീഷണി അണ്വായുധ ആക്രമണ സാദ്ധ്യത ആയിരുന്നു. അമേരിക്ക അണുവായുധ ആക്രമണം നടത്തിയാല്‍ എന്ത് ചെയ്യുമെന്ന ആലോചനയില്‍നിന്നാണ് ആണവായുധ ഭീഷണിയെ ചെറുക്കുന്ന ഭൂഗര്‍ഭ രഹസ്യ നിലവറ എന്ന ആശയം ഉരുത്തിരിഞ്ഞത്. സോവിയറ്റ് ഭരണാധികാരി ആയിരുന്ന സ്റ്റാലിന്റെ മുന്‍കൈയില്‍ ബങ്കര്‍ 42 എന്നറിയപ്പെടുന്ന ഈ അണ്വായുധ പ്രതിരോധ ഭൂഗര്‍ഭ കേന്ദ്രം വൈകാതെ നിര്‍മിതമായി. ഭരണസിരാകേന്ദ്രമായ ക്രെംലിന് അടുത്താണ് എന്നതിന് പുറമെ ധാരാളം കെട്ടിടങ്ങളുളള സ്ഥലമാണെന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് ടാകന്‍സ്‌കയ കുന്നിന്‍ പ്രദേശം ഇതിന്റെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്.

മൊത്തം നാല് അറകളായി 75,000 ച.അടി വിസ്തീര്‍ണമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിനുളളത്. മുവായിരം പേര്‍ക്ക് പുറത്തു നിന്നുളള സഹായമില്ലാതെ 90 ദിവസം ജീവിക്കാന്‍ കഴിയുന്ന വിധമാണ് ഭക്ഷണവും മരുന്നുമെല്ലാം ശേഖരിച്ചുവെച്ചിരുന്നത്. അതീവരഹസ്യമായി സൂക്ഷിക്കപ്പെട്ടിരുന്ന ഈ ഭൂഗര്‍ഭ നിലവറ ഇന്നൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. എന്നാല്‍, പലര്‍ക്കും ഇതറിയുകയേയില്ല. എന്നാലും ചുരുക്കം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. ഈ രഹസ്യ കേന്ദ്രത്തില്‍ സഞ്ചാരിയായി എത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ കെ. ടി നൗഷാദ് കണ്ട കാഴ്ചകള്‍ നമുക്ക് കാണാം.

കെ. ടി നൗഷാദ്

കെ. ടി നൗഷാദ്

മോസ്‌കോയിലെ താമസസ്ഥലത്ത് നിന്ന് അഞ്ച് കി.മീറ്റര്‍ മാത്രം അകലെയാണ് ബങ്കര്‍ 42 കേന്ദ്രമെങ്കിലും ചോദിച്ചവര്‍ക്കൊന്നും ഇതിനെക്കുറിച്ച് ഒരു പിടിയുമില്ല. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വിലാസം ഉപയോഗിച്ച് ഊബര്‍ ടാക്‌സി വിളിച്ചാണ് സ്ഥലത്തെത്തിയത്. അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത ഇരുനില കെട്ടിടത്തിന്റെ ഒരു വശത്ത് എഴുതിയ ബോര്‍ഡ്  കണ്ട് അങ്ങോട്ട് ചെന്നു.

മൊത്തം നാല് അറകളായി 75,000 ച.അടി വിസ്തീര്‍ണമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിനുളളത്. ഇതില്‍ നാലാം അറയിലേക്ക് മാത്രമെ സന്ദര്‍ശകര്‍ക്ക് നിലവില്‍ പ്രവേശനമുളളൂ. ഒന്ന്, രണ്ട് അറകള്‍ വാര്‍ത്താ വിനിമയത്തിനും മൂന്നാമത്തേത് ജീവരക്ഷാ സംവിധാനത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നത്. മൂന്നാം അറയില്‍ മൂന്ന് വന്‍ശേഷിയുളള ഡീസല്‍ ജനറേറ്റുകളും 100 ടണ്‍ ഡീസല്‍ ശേഖരവും ഉണ്ടായിരുന്നു. ആയിരം കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ രണ്ട് ജനറേറ്ററുകള്‍ ഉപയോഗിക്കുകയും മറ്റൊന്ന് റിസര്‍വായി കരുതുകയും ചെയ്തു. കുടിവെളളത്തിനായി മൂന്ന് കിണറുകള്‍ക്കു പുറമെ അടിയന്തിര ഘട്ടങ്ങളില്‍ പുറത്ത് നിന്ന് വായു എടുക്കാതെ ഓക്‌സിജന്‍ ഉറപ്പാക്കുന്നതിനുളള സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു.

പതിനെട്ട് നിലയുളള കെട്ടിടത്തിലേക്ക് കയറുന്നതിന് സമാനമായി 310 പടികള്‍ ഇറങ്ങിയാലേ ഭൂഗര്‍ഭ കേന്ദ്രത്തിലെത്തൂ.

ഓരോ നില പിന്നിടുമ്പോഴും ശേഷിക്കുന്ന നിലകള്‍ എത്രയെന്ന് എഴുതിവെച്ചത് വായിച്ച് കുട്ടികളുമായി താഴോട്ടു പതുക്കെയിറങ്ങി.

താഴെ ചെന്നെത്തിയത് മോസ്‌കോയിലെ ഭുഗര്‍ഭ റെയില്‍വെ പാതക്ക് സമാനമായ തുരങ്കത്തിലേക്കാണ്. ഇരുമ്പ് കൊണ്ട് ആവരണം ചെയ്ത തുരങ്കത്തില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടിയെന്നവണ്ണം ചുവപ്പ് പരവതാനി വിരിച്ചിട്ടുണ്ട്.

ആയിരം കിലോ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ രണ്ട് ജനറേറ്ററുകള്‍ ഉപയോഗിക്കുകയും മറ്റൊന്ന് റിസര്‍വായി കരുതുകയും ചെയ്തു. കുടിവെളളത്തിനായി മൂന്ന് കിണറുകള്‍ക്കു പുറമെ അടിയന്തിര ഘട്ടങ്ങളില്‍ പുറത്ത് നിന്ന് വായു എടുക്കാതെ ഓക്സിജന്‍ ഉറപ്പാക്കുന്നതിനുളള സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു

ബ്ലോക്ക് 4 എന്ന പേരിലുളള ഈ ഹാളിന്റെ ഒരു ഭാഗത്ത് ടൈപ്പ് റൈറ്ററില്‍ ടൈപ്പ് ചെയ്യുന്ന സെക്രട്ടറിയുടെയും കാവല്‍ക്കാരന്റെയും ഡെമ്മി കാണാം.

ഭൂഗര്‍ഭ റെയില്‍വെ പാതയുടെ പണിയെന്ന നിലയിലാണ് മോസ്‌കോയുടെ ഹൃദയഭാഗത്ത് ആരുമറിയാതെ ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. തൊട്ടടുത്ത ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനിലേക്ക് തുറക്കുന്ന രണ്ട് വഴികള്‍ ഈ കേന്ദ്രത്തിനുണ്ട്. അത് വഴിയാണ് ഇതിലേക്കുളള സാമഗ്രികള്‍ കൊണ്ടു വന്നിരുന്നത്.

ഭാരമുളള വാതില്‍ തുറന്ന് മറ്റൊരു ചെക്ക് പോയിന്റിലെത്തി. ബ്ലോക്ക് 4 എന്ന പേരിലുളള ഈ ഹാളിന്റെ ഒരു ഭാഗത്ത് ടൈപ്പ് റൈറ്ററില്‍ ടൈപ്പ് ചെയ്യുന്ന സെക്രട്ടറിയുടെയും കാവല്‍ക്കാരന്റെയും ഡെമ്മി കാണാം. ഭാരമേറിയ ഇരുമ്പ് വളയങ്ങള്‍ ആവരണം ചെയ്യുന്ന ഉയര്‍ന്നതും വിശാലവുമായ ഈ ഹാളിന്റെ മറ്റേ വശത്തുളള പടികള്‍ കയറിയപ്പോള്‍ മുകളിലെ നിലയിലെത്തി.

അവിടെ കുറച്ച് ഉയരത്തിലായി പണിത തുറന്ന ഓഫീസില്‍ 'സ്റ്റാലിന്‍' ഇരിക്കുന്നു. അദ്ദേഹത്തിന്റെ മുമ്പിലെ മേശപ്പുറത്ത് ലെനിന്റെ പ്രതിമയും പുറകിലെ ചുമരില്‍ ലെനിന്റെ ചിത്രവും!

സ്റ്റാലിനിരിക്കുന്ന മുറിക്കപ്പുറത്ത് വിശാലമായ സമ്മേളന മുറിയാണ്. നീണ്ട മേശക്കിരുവശത്തും രണ്ട് ഡസനോളം കസേരകള്‍ നിരത്തിയിട്ട ഈ മുറി അടുത്തിടെ സൗന്ദര്യവത്കരിച്ചതു പോലെ തോന്നി. അഞ്ച് ഷിഫ്റ്റുകളിലായി ഓഫീസര്‍മാര്‍, പട്ടാളക്കാര്‍, വായുസേനക്കാര്‍, വാര്‍ത്താവിനിമയ വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട രണ്ടായിരം പേര്‍ ഇവിടെ ജോലിയിലേര്‍പ്പെട്ടിരുന്നു.

സമ്മേളന മുറിയില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നത് വിവിധ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ഹാളിലേക്കാണ്. 1949-ല്‍ സോവിയറ്റ് യൂണിയന്‍ പരീക്ഷിച്ച അണുബോംബിന്റെ മാതൃകയാണ് അതില്‍ പ്രധാനം.

ഭൂഖണ്ഡാന്തര മിസൈലുകള്‍ വികസിപ്പിക്കും മുമ്പ് ഉപയോഗിച്ചിരുന്ന ബോംബര്‍ വിമാനങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടവയിലുണ്ട്.

അണ്വായുധ ആക്രമണത്തിന്റെ ആഘാതം, താപം, വികിരണം എന്നിവ പ്രതിരോധിക്കാനായി ഒമ്പത് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഭുഗര്‍ഭ കേന്ദ്രത്തിന്റെ മേല്‍ക്കൂര പണിതിരിക്കുന്നത്. ഈ കോണ്‍ക്രീറ്റ് ആവരണം മറക്കാനും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാനുമാണ് അതിനു മുകളില്‍ ഇരു നില കെട്ടിടം ഉയര്‍ത്തിയത്. സ്‌ഫോടനത്തെ അതിജീവിക്കാനും ഗാമാ വികരണത്തെ തടയാനുമായി ആറ് മീറ്റര്‍ വണ്ണത്തിലാണ് ചുമര്‍ കെട്ടിയിട്ടുളളത്.

2006-ല്‍ ഈ ബങ്കര്‍ ലേലത്തില്‍ പിടിച്ച സ്വകാര്യ കമ്പനിയാണ് ഭക്ഷണശാലയുള്‍പ്പെടെയുളളവ ഒരുക്കി ഇതിനെ മ്യൂസിയമാക്കി മാറ്റിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഡികമ്മീഷന്‍ ചെയ്ത ഈ ബങ്കര്‍ പിന്നീട് ലേലത്തില്‍ വില്‍ക്കുകയായിരുന്നു. 65 ദശലക്ഷം റൂബിളിന് ലേലത്തില്‍ വാങ്ങിയ നോവിക് സര്‍വീസ് എന്ന കമ്പനിയാണ് ഇതിന്റെ മേല്‍നോട്ടക്കാര്‍.

loader