സുപ്രധാന പ്രഖ്യാപനവുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ്; വൈറ്റ് ഹൗസ് റിപ്പോർട്ടുകളിൽ നേട്ടം കൊയ്ത് യുഎസ് ഓഹരികൾ

First Published 5, Oct 2020, 7:27 PM

രാജ്യത്തെ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ (ഓഹരി) തിങ്കളാഴ്ച ഒരു ശതമാനം നേട്ടത്തിലേക്ക് ഉയർന്നു. പ്രധാനമായും ഇൻഫർമേഷൻ ടെക്നോളജി (ഐടി) സ്റ്റോക്കുകളു‌ടെയും സ്വകാര്യമേഖലയിലെ വായ്പക്കാരായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെയും പ്രകടനമാണ് വിപണിക്ക് കരുത്തായത്.

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ (ജൂലൈ - സെപ്റ്റംബർ പാദത്തിൽ) വരുമാന വളർച്ച പ്രതീക്ഷിക്കുന്നതിനിടെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇൻഫർമേഷൻ ടെക്നോളജി (ഐടി) കമ്പനികളുടെ ഓഹരികൾ നേട്ടത്തിലേക്ക് ഉയരുകയായിരുന്നു. ബിഎസ്ഇയിൽ ഒരു ഘട്ടത്തിൽ 2,727 രൂപയുടെ റെക്കോർഡ് നിരക്കിലേക്കാണ് സ്റ്റോക്ക് ഉയർന്നത് (7 ശതമാനം വർധന). പിന്നീട് 2,707 രൂപയിലേക്ക് ഓഹരി താഴ്ന്നു. ഇതുകൂടാതെ, ടി സി എസിന്റെ വിപണി മൂലധനം ആദ്യമായി 10 ട്രില്യൺ രൂപ മറികടന്നു.

പ്രധാന സൂചികകളിൽ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 277 പോയിന്റിൽ അഥവാ 38,990 ലെവലിൽ 0.7 ശതമാനം ഉയർന്നു. നിഫ്റ്റി 50 സൂചിക 11,500 മാർക്കിന് മുകളിൽ 11,503 ൽ 0.76 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. (ചിത്രം: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്)

അതേസമയം, പലിശ എഴുതിത്തള്ളൽ കേസിലെ എല്ലാ സത്യവാങ്മൂലങ്ങളും ഒക്ടോബർ 12 നകം സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് സാമ്പത്തിക ഓഹരികളിലേക്ക് വിപണി കേന്ദ്രീകരിച്ചു. ഒക്ടോബർ 13 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. (ചിത്രം: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്)

വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.18 ശതമാനം ഇടിഞ്ഞ് 14,786.58 ലെത്തി. എസ് ആന്റ് പി ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 0.38 ശതമാനം ഉയർന്ന് 15,028 പോയിന്റിലെത്തി.

ആഗോള വിപണികൾ

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യം മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനകൾ പുറത്തുവന്നതിനെ തുടർന്ന്, തിങ്കളാഴ്ച അമേരിക്കന്‍ ഓഹരികൾ നേട്ടത്തിലേക്ക് ഉയർന്നു. പ്രസിഡന്റിന്റെ ആരോ​ഗ്യം മെച്ചപ്പെടുന്നതായ വൈറ്റ് ഹൗസ് റിപ്പോർട്ടുകൾ, യുഎസ് എസ് ആന്റ് പി 500 ഇ-മിനി ഫ്യൂച്ചേഴ്സിനെ 0.62 ശതമാനം ഉയരാൻ സഹായിച്ചപ്പോൾ നാസ്ഡാക്ക് ഫ്യൂച്ചേഴ്സ് 0.89 ശതമാനം നേട്ടം കൈവരിച്ചു.

ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഷെയറുകളുടെ എം എസ് സി ഐയുടെ വിശാലമായ സൂചിക 1.08 ശതമാനം ഉയർന്നു. യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകൾ 0.82 ശതമാനവും ജർമ്മൻ ഡാക്സ് ഫ്യൂച്ചേഴ്സ് 0.72 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചേഴ്സ് 0.91 ശതമാനവും ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്കിൽ വർധന റിപ്പോർട്ട് ചെയ്തു. (ചിത്രം: ടോക്യോ സ്റ്റോക്ക് എക്സ്ചേഞ്ച്, ഗിറ്റി ഇമേജസ്)

loader