എല്ലാം ശരിയായിട്ടും ക്രെഡിറ്റ് സ്കോർ കുറഞ്ഞോ? ഈ തെറ്റുകളായിരിക്കും കാരണം
നിങ്ങൾ കൃത്യസമയത്ത് ബില്ലുകൾ അടച്ചിട്ടും ക്രെഡിറ്റ് സ്കോർ കുറയുകയാണെങ്കിൽ, അതിന് ചില നിഗൂഢ കാരണങ്ങളുണ്ടാകാം. ഉയർന്ന ക്രെഡിറ്റ് ഉപയോഗം,തുടർച്ചയായി ലോണിന് അപേക്ഷിക്കുന്നത്, റിപ്പോർട്ടിലെ പിഴവുകൾ എന്നിവയെല്ലാം ക്രഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകാം.

ക്രെഡിറ്റ് സ്കോർ പെട്ടെന്ന് കുറയുന്നതെന്തുകൊണ്ട്?
നല്ല സാമ്പത്തിക ശീലങ്ങളുണ്ടായിട്ടും ക്രെഡിറ്റ് സ്കോർ കുറയുന്നത് പലരെയും അലട്ടാറുണ്ട്. ഇഎംഐ മുടങ്ങുകയോ കാർഡ് തെറ്റായി ഉപയോഗിക്കുകയോ ചെയ്യാതെ തന്നെ ഇത് സംഭവിക്കാം. നിസ്സാരമെന്ന് കരുതുന്ന പിഴവുകളാണ് ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണം.
1. ലിമിറ്റ് ഉള്ളതുകൊണ്ട് ചിലവാക്കാം എന്ന തെറ്റിദ്ധാരണ
ക്രെഡിറ്റ് ലിമിറ്റ് മുഴുവൻ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ലെന്ന് പലരും കരുതുന്നു. എന്നാൽ ഉയർന്ന ഉപയോഗം നിങ്ങളുടെ സാമ്പത്തിക സമ്മർദ്ദത്തെയാണ് കാണിക്കുന്നത്. ഇത് ക്രെഡിറ്റ് സ്കോർ കുറയ്ക്കും.
2. ഇഎംഐ വൈകിയാലും അടച്ചല്ലോ എന്ന് കരുതരുത്
കുറച്ച് ദിവസത്തെ കാലതാമസം പോലും ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. ഇത് ഭാവിയിൽ തിരിച്ചടവ് മുടങ്ങാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നു. അതിനാൽ ചെറിയ കാലതാമസം പോലും സ്കോറിനെ ബാധിക്കും.
3. ഒരേസമയം പല ലോണുകൾക്ക് അപേക്ഷിക്കുന്നത്
ഓരോ തവണ ലോണിന് അപേക്ഷിക്കുമ്പോഴും നിങ്ങളുടെ പ്രൊഫൈലിൽ ഒരു ഹാർഡ് എൻക്വയറി വരും. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി എൻക്വയറികൾ വന്നാൽ, അത് സാമ്പത്തിക സമ്മർദ്ദമായി കണക്കാക്കി സ്കോർ കുറയ്ക്കും.
4. പഴയ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നത്
ഉപയോഗിക്കാത്ത പഴയ കാർഡുകൾ ക്ലോസ് ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ മോശമായി ബാധിക്കും. ഇത് നിങ്ങളുടെ ആകെ ക്രെഡിറ്റ് ലിമിറ്റ് കുറയ്ക്കുകയും സ്കോർ താഴാൻ കാരണമാകുകയും ചെയ്യും.
5. പഴയ കടം തീരും മുൻപേ പുതിയത് എടുക്കുന്നത്
ഒന്നിലധികം ലോണുകൾ ഉള്ളത് പ്രശ്നമല്ല. എന്നാൽ വരുമാനത്തിന് ആനുപാതികമല്ലാത്ത കടബാധ്യത നിങ്ങളുടെ പ്രൊഫൈലിനെ മോശമായി ചിത്രീകരിക്കുകയും ക്രെഡിറ്റ് സ്കോറിൽ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും.
6. നിങ്ങളുടെയല്ല, റിപ്പോർട്ടിലെ പിഴവുകൾ
ചിലപ്പോൾ സിസ്റ്റത്തിലെ പിഴവുകൾ കാരണവും സ്കോർ കുറയാം. അടച്ചുതീർത്ത ലോൺ അപ്ഡേറ്റ് ആകാതിരിക്കുക, മറ്റൊരാളുടെ അക്കൗണ്ട് കാണിക്കുക തുടങ്ങിയവ. വർഷത്തിലൊരിക്കലെങ്കിലും റിപ്പോർട്ട് പരിശോധിക്കണം.
കുറയുന്ന സ്കോർ: ഭയമല്ല, ജാഗ്രതയാണ് വേണ്ടത്
ക്രെഡിറ്റ് സ്കോർ നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിന്‍റെ കണ്ണാടിയാണ്. കൃത്യമായ തിരിച്ചടവ്, നിയന്ത്രിത ചെലവ്, ചിന്തിച്ചെടുത്ത തീരുമാനങ്ങൾ എന്നിവയുണ്ടെങ്കിൽ സ്കോർ മെച്ചപ്പെടും. വേണ്ടത് അച്ചടക്കമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

