ധോണിയും കോലിയും രോഹിത്തും മാത്രമല്ല, ഇവരും ക്യാപ്റ്റന്മാരാണ്; ഐപിഎല്ലിലെ മികച്ച അഞ്ച് ഓവര്‍സീസ് നായകന്മാര്‍

First Published 8, May 2020, 4:01 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഓവര്‍സീസ് ക്യാപ്റ്റന്മാരെ കുറിച്ച് അധികമാരും സംസാരിക്കാറില്ല. എല്ലാം എം എസ് ധോണി, രോഹിത് ശര്‍, വിരാട് കോലി എന്നിവരില്‍ അവസാനിക്കും. എന്നാല്‍ ചില വിദേശതാരങ്ങളും ടീമുകളെ നയിച്ചിട്ടുണ്ട്. ഷെയ്ന്‍ വോണ്‍, ആദം ഗില്‍ക്രിസ്റ്റ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഷെയ്ന്‍ വാട്‌സണ്‍ (രാജസ്ഥാന്‍ റോയല്‍സ്) കെയ്ന്‍ വില്യംസണ്‍, ഡാനിയേല്‍ വെട്ടോറി (ആര്‍സിബി) ക്യാപ്റ്റന്മാരായി കളിച്ച ചിലര്‍. എന്നാല്‍ അധികമാരും ചര്‍ച്ച ചെയ്യാതെ പോയരവാണ് ഇവര്‍. ഐപിഎല്ലിലെ  അഞ്ച് മികച്ച ഓവര്‍സീസ് ക്യാപ്റ്റന്മാരെ അറിയാം...

ആദം ഗില്‍ക്രിസ്റ്റ്

ഐപിഎല്ലിന് മുമ്പും മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റിന് ഇന്ത്യയില്‍ ആരാധകരുണ്ടായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഗില്ലി. ഐപിഎലില്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു ഗില്ലി. ഇതോടെ ഇന്ത്യയില്‍ അദ്ദേഹത്തിനുള്ള പ്രചാരം വര്‍ധിച്ചു. 2009ല്‍ വി വി എസ് ലക്ഷ്മണില്‍ നിന്നാണ് ഗില്ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ആ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്ലില്‍ ഡക്കാണ്‍ ചാര്‍ജേഴ്‌സ് കിരീടം സ്വന്തമാക്കി. രോഹിത് ശര്‍മ, വേണുഗോപാല്‍ റാവു, ടി സുമന്‍ എന്നിവര്‍ പ്രകടനം നിര്‍ണായകമായിരുന്നു. 2011ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്‌നായി ഗില്ല. എന്നാല്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. എങ്കിലും ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം പുറത്തെടക്കാന്‍ ഗില്ലിക്ക് സാധിച്ചിരുന്നു.

കെയ്ന്‍ വില്യംസണ്‍

2018, 2019 സീസണിലാണ് കെയ്ന്‍ വില്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പുതിയ ക്യാപ്റ്റനായി വില്യംസണിനെ പ്രഖ്യാപിച്ചു. വാര്‍ണര്‍ നിര്‍ത്തിയിടത്ത് നിന്നാണ് വില്യംസണ്‍ തുടങ്ങിയത്. മനോഹരമായി ടീമിനെ നയിച്ചു. അവസാന ശ്വാസംവരെ വിട്ടുകൊടുക്കില്ലെന്ന തന്ത്രമാണ് വില്യംസണ്‍ നിര്‍ദേശിച്ചത്. 2018 ടീമിനെ ഫൈനലിലെത്തിക്കാനും വില്യംസണിനായി. എന്നാല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം എലിമിനേറ്ററിലാണ് ടീം പുറത്തായത്.

സ്റ്റീവ് സ്മിത്ത്

25 ഐപിഎല്‍ മത്സരത്തില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്മാരുടെ ലിസ്റ്റെടുത്താല്‍ ഏറ്റവും കൂടുതല്‍ വിജയശതമാനുമുള്ള ക്യാപ്റ്റനാണ് സ്മിത്ത്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്റ്റനായിട്ടാണ് ഓസീസ് താരത്തിന്റെ  തുടക്കം. എം എസ് ധോണിയെ മാറ്റിയാണ് സ്മിത്തിനെ ക്യാപ്റ്റനാക്കിയത്. കോഴ വിവാദങ്ങളുടെ വേരില്‍ സിഎസ്‌കെയെ വിലക്കിയതിനെ തുടര്‍ന്നാണ് ധോണി പൂനെയിലെത്തിയത്. ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ സ്മിത്തിന് സാധിച്ചിരുന്നു. പിന്നാലെ 2019ല്‍ രാജസ്ഥാന്‍ റോയല്‍സിനേയും സ്മിത്ത് നയിച്ചു. പാതിവഴിയില്‍ അജിന്‍ക്യ രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നിറങ്ങിയപ്പോഴാണ് സ്മിത്ത് നായകസ്ഥാനം ഏറ്റെടുത്തത്. അടുത്ത സീസണിലും സ്മിത്താണ് രാജസ്ഥാനെ നയിക്കുക.

ഷെയ്ന്‍ വോണ്‍

2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഷെയ്ന്‍ വോണ്‍. ഒരിക്കല്‍ മാത്രമാണ് രാജസ്ഥാന്‍ കിരീടം നേടിയത്. അതിന് പിന്നിലും  ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നറായിരുന്നു. തീര്‍ത്തും പരിചസമ്പത്തില്ലാത്ത ഒരു ടീമായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ വോണിന്റെ സാന്നിധ്യം രാജസ്ഥാനെ മറ്റൊ ടീമാക്കി മാറ്റി. യൂസഫ് പഠാനായിരുന്നു വോണിന്റെ പ്രധാനതാരം. അഞ്ച് മാന്‍ ഓഫ് ദ മാച്ച് അവര്‍ഡുകളാണ് പ്രഥമ സീസണില്‍ പഠാന്‍ സ്വന്തമാക്കിയത്. വോണിന് കീഴില്‍ ഷെയന്‍ വാട്‌സണും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്തോടെ പ്രഥമ കിരീടം രാജസ്ഥാന്‍ പൊക്കി. 18 വിക്കറ്റുകളാണ് വോണ്‍ സ്വന്തമാക്കിയത്. സ്വപ്‌നില്‍ അസ്‌നോദ്കര്‍, സിദ്ധാര്‍ത്ഥ് ത്രിവേദി എന്നിവരടെ പ്രകടനവും നിര്‍ണായകമായി. 2011 വരെ മൂന്ന് സീസണുകളിലായി 55 മത്സരങ്ങളില്‍ വോണ്‍ ടീമിനെ നയിച്ചു. അതില്‍ 30 വിജയങ്ങള്‍. വിജയശതമാനം 55.45.

ഡേവിഡ് വാര്‍ണര്‍

2015ലാണ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാകുന്നത്. അപ്പോഴേക്കും ഹൈദരാബാദ് ആരാധകരുടെ സ്‌നേഹം വാര്‍ണര്‍ പിടിച്ചുവാങ്ങിയിരുന്നു. അവര്‍ ബഹുമാനത്തോടെ 'വാര്‍ണര്‍ ഗാരു' എന്ന പേരും വിളിച്ചു. 2016ല്‍ വാര്‍ണറുടെ കീഴില്‍ ഹൈദരാബാദ് ആദ്യ ഐപിഎല്‍ കിരീടം നേടി. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് അവര്‍ തോല്‍പ്പിച്ചത്. വാര്‍ണര്‍ തന്നെയായിരുന്നു ടീമിന്റെ കരുത്ത് 848 റണ്‍സാണ് താരം അടിച്ചെടുത്തത്. ശരാശരി 60 റണ്‍സ്. 150 സ്‌ട്രൈക്ക് റേറ്റും. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ലഭിച്ച ഒരുവര്‍ഷത്തെ വിലക്കിന് ശേഷം തീരം ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് വാര്‍ണര്‍ക്ക് ലഭിച്ചത്. പിന്നാലെ വാര്‍ണര്‍ പറഞ്ഞു ഹൈദരാബാദ് എന്റെ രണ്ടാം വീടാണെന്ന്. 2020 സീസണിലേക്ക് വാര്‍ണറെ വീണ്ടും ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

loader