ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റ സുഹൃത്തുക്കള്‍; അവര്‍ ഇവരൊക്കെയാണ്

First Published 25, May 2020, 10:27 PM

ആരൊക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അടുത്ത സുഹൃത്തുകള്‍..? ഗ്രൗണ്ടില്‍ ചില മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സച്ചിന്‍- ഗാംഗുലി, ദ്രാവിഡ്- ലക്ഷ്മണ്‍ എന്നിവരെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുമുണ്ട് ചില അടുത്ത കൂട്ടുകാര്‍. രോഹിത്- ചാഹല്‍, ധോണി- റെയ്‌ന എന്നിവരെല്ലാം ഉദാഹണണങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ നാല് സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നറിയാം.

യുവരാജ് സിംഗ്- ഹര്‍ഭജന്‍ സിംഗ്

ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടി കളിച്ചാണ് ഇരുവരും തുടങ്ങുന്നത്. പിന്നീട് ഇരുവരും ദേശീയ ടീമിലെത്തി. 2016നു ശേഷം ദേശീയ ടീമിനായി ഒരുമിച്ച് കളിച്ചിട്ടില്ലെങ്കിലും 2017-18ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിക്കുള്ള പഞ്ചാബ് ടീമില്‍ യുവിയും ഭാജിയുമുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ടീമിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. 16 വര്‍ഷത്തോളം ഒരുമിച്ച് കളിച്ചു. ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

മായങ്ക് അഗര്‍വാള്‍- കെഎല്‍ രാഹുല്‍

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. അണ്ടര്‍ 19 ലോകകപ്പില്‍ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഒരുമിച്ച് ഓപ്പണറാവുകയും ചെയ്തിരുന്നു. 2010ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ രാഹുല്‍ 2014ല്‍ ഓസ്ട്രേലിയക്കെതിരേയാണ് ടെസ്റ്റില്‍ ആദ്യമായി കളിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം മായങ്കും ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു 2018-19ല്‍ രാഹുലിന് ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായി. പകരമെത്തിയതാവട്ടെ മായങ്കും.

എം എസ് ധോണി- സുരേഷ് റെയ്ന

ഐപിഎല്‍ ആയാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആയാലും ധോണി പലപ്പോഴും റെയ്‌നയെ പിന്തുണച്ചിട്ടുണ്ട്. ഇക്കാര്യം അടുത്തിടെ യുവരാജ് സിംഗും വ്യക്തമാക്കിയിരുന്നു. റെയ്‌നയ്ക്ക് ധോണിയില്‍ നിന്ന് കിട്ടിയ പിന്തുണ മറ്റൊരു താരത്തിനും ലഭിച്ചിട്ടില്ലെന്നാണ് യുവരാജ് പറഞ്ഞത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. 2008ലെ പ്രഥമ ഐപിഎല്‍ സിഎസ്‌കെയിലെ ടീമംഗങ്ങളാണ് ഇരുവരും. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും റെയ്‌ന തന്നെ.

രോഹിത് ശര്‍മ-യുസ്‌വേന്ദ്ര ചഹല്‍

ഇന്ത്യന്‍ ടീമില്‍ മറ്റെല്ലാ താരങ്ങളുടെയും ഓമനയാണ് യൂസ്‌വേന്ദ്ര ചാഹല്‍. എന്നാല്‍ രോഹിത്- ചാഹല്‍ ആഴത്തിലേറിയ സുഹൃത്ബന്ധം തന്നെയുണ്ട്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പരിഹാസവുമായി എത്താറുണ്ട്. നിലവില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണെങ്കിലും 2011 മുതല്‍ 13വരെ ഐപിഎല്ലില്‍ രോഹിത് ശര്‍മയോടൊപ്പം മുംബൈ ഇന്ത്യന്‍സിലായിരുന്നു ചാഹല്‍. പിന്നീട് ചഹല്‍ ദേശീയ ടീമിലെത്തിയതോടെ ഇതു വളരുകയും ചെയ്തു.

loader