- Home
- Sports
- Other Sports
- സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം
സച്ചിന്‍, സെവാഗ്, ഗംഭീര്‍, ഛേത്രി... അങ്ങനെ നീളുന്നു നിര; ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം
വസിം ജാഫര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ഹോക്കി ടീമിന് ആശംസയുമായെത്തി. രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു.

India Hockey congrats
വെങ്കലത്തിനായുള്ള മത്സരത്തില്‍ 5-4നാണ് ഇന്ത്യ ജര്‍മനിയെ തോല്‍പ്പിച്ചത്.
India Hockey congrats
3-1ന് പിറകില്‍ നിന്ന ശേഷം ടീം തിരിച്ചെത്തുകയായിരുന്നു.
India Hockey congrats
അവസാന സെക്കന്‍ഡില്‍ പെനാല്‍റ്റി കോര്‍ണര്‍ തടഞ്ഞിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
India Hockey congrats
ഒളിംപിക് മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്.
India Hockey congrats
കണ്ണൂരുകാരനായ മാനുവല്‍ ഫ്രെഡറിക്കാണ് ആദ്യത്തെ മലയാളി.
India Hockey congrats
1972 മ്യൂനിച്ച് ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ ഫ്രെഡറിക്കായിരുന്നു ഗോള്‍ കീപ്പര്‍.
India Hockey congrats
ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്.
India Hockey congrats
രണ്ടാം മത്സരത്തില്‍ തന്നെ ഇന്ത്യ 7-1ന്റെ തോല്‍വി രുചിച്ചു.
India Hockey congrats
പിന്നീട് ശക്തമായി തിരിച്ചുവന്ന ഇന്ത്യ കരുത്തരായ അര്‍ജന്റീന, സ്‌പെയ്ന്‍ എന്നിവരെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി.
India Hockey congrats
ക്വാര്‍ട്ടറില്‍ ബ്രിട്ടണെ ഞെട്ടിച്ച് സെമി ഫൈനലില്‍ ഇടം നേടി.
India Hockey congrats
സെമിയില്‍ കരുത്തരായ ബെല്‍ജിയത്തോട് തോല്‍ക്കുകയായിരുന്നു.
India Hockey congrats
പിന്നീടാണ് വെങ്കലത്തിനായുള്ള മത്സരത്തില്‍ ജര്‍മനിയെ നേരിട്ടത്.
India Hockey congrats
ഒരു ത്രില്ലര്‍ മത്സരത്തിലാണ് ഇന്ത്യ ജര്‍മനിയെ മറികടന്നത്.
India Hockey congrats
ആദ്യ ക്വാര്‍ട്ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നു.
India Hockey congrats
എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു.
India Hockey congrats
വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി.
India Hockey congrats
പിന്നാലെ ഫര്‍ക്കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു.
India Hockey congrats
എന്നാല്‍ ഇതിന് ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തുന്ന ഇന്ത്യയെയാണ് ടോക്കിയോയില്‍ കണ്ടത്.
India Hockey congrats
റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്ത്യയെ ഒപ്പമെത്തിച്ചു.
India Hockey congrats
ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ആറാം ഗോള്‍ കൂടിയാണിത്.