- Home
- Sports
- Other Sports
- "സോറി, അവരോട് എന്നോട് ക്ഷമിക്കാന്‍ പറയൂ"; ഏഴു കൊല്ലത്തിന് ശേഷം ഓസ്കാര്‍ പിസ്റ്റോറീയസ്
"സോറി, അവരോട് എന്നോട് ക്ഷമിക്കാന്‍ പറയൂ"; ഏഴു കൊല്ലത്തിന് ശേഷം ഓസ്കാര്‍ പിസ്റ്റോറീയസ്
ജോഹന്നാസ്ബര്‍ഗ്: ഏഴു വര്‍ഷം മുന്‍പുവരെ കായിക ലോകത്തെ അത്ഭുതമായിരുന്നു ഓസ്കാര്‍ പിസ്റ്റോറീയസ്. ഒളിംപിക്സില്‍ സാധാരണ ഓട്ടക്കാര്‍ക്കൊപ്പം മത്സരിച്ച പാരഒളിംപ്യന്‍. എന്നാല്‍ ജീവിതത്തില്‍ സംഭവിച്ച ദുരന്തം അത് പിസ്റ്റോറീയസിനെ തടവിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്കാര്‍ ഇപ്പോള്‍ മാപ്പ് പറയുകയാണ്.

2013 ലെ ഫെബ്രുവരി 14 പ്രേമദിനത്തിലാണ് ഓസ്കാര്‍ പിസ്റ്റോറീയസ് തന്‍റെ കാമുകിയായ മോഡല്‍ റീവ സ്റ്റീന്‍ക്യാമ്പിനെ വീട്ടിലെ ബാത്ത്റൂമില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.

കാമുകി റീവ ബാത്ത് റൂമിലുണ്ട് എന്ന് അറിയാതെ തന്‍റെ ബെഡ് റൂമില്‍ ഉറങ്ങുകയായിരുന്ന പിസ്റ്റോറീയസ്, പെട്ടെന്ന് ബാത്ത് റൂമില്‍ ശബ്ദം കേട്ട് കവര്‍ച്ചക്കാരാണെന്ന് കരുതി വെടിവച്ചതാണ് എന്നായിരുന്നു വാദം.

2016 ല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ട പിസ്റ്റോറീയസിനെ ദക്ഷിണാഫ്രിക്കന്‍ കോടതി 13 കൊല്ലത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.

ഇപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ റീവയുടെ മാതാപിതാക്കളോട് മാപ്പ് അപേക്ഷിക്കുകയാണ് പിസ്റ്റോറീയസ്. പ്രിട്ടോറിയയിലെ ജയിലില്‍ തന്‍റെ സുഹൃത്തിനോടാണ് ഈ കാര്യം പിസ്റ്റോറീയത് വെളിപ്പെടുത്തിയത്.

'എനിക്ക് അവരോട് സോറി പറയണം, എന്നോട് ക്ഷമിക്കാന്‍ പറയണം' - പിസ്റ്റോറീയസ് തന്നെ കാണുവാന്‍ വന്ന തന്‍റെ പഴയ ഹെഡ് ടീച്ചര്‍ ബില്‍ സ്കോഡറിനോടാണ് ഈ കാര്യം പിസ്റ്റോറീയസ് പറഞ്ഞത്.

ബ്ലെഡ് റണ്ണര്‍ എന്നറിയപ്പെട്ട പിസ്റ്റോറീയസിന്‍റെ ഇപ്പോഴത്തെ അവസ്ഥ ഇദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ - അവന്‍ ഇപ്പോള്‍ എക്സൈസ് ചെയ്യാറില്ല, നല്ലവണ്ണം പുകവലിക്കും, താടി നീട്ടിവളര്‍ത്തിയിരിക്കുന്നു,

കൂടുതല്‍ ദൈവ വിശ്വാസം വന്നിരിക്കുന്നു. ഞാന്‍ അവനോട് പറഞ്ഞു, എന്‍റെ മകളെയാണ് നീ കൊലപ്പെടുത്തിയെങ്കില്‍ ചിലപ്പോള്‍ ഞാന്‍ മപ്പ് നല്‍കില്ല. അവന് മാപ്പ് ലഭിച്ചാല്‍ മതി, അവന് പരോള്‍ കിട്ടണമെന്ന് പോലും ഇല്ല. പരോള്‍ കിട്ടിയാല്‍ സമൂഹത്തില്‍ ഇറങ്ങിയാല്‍ തന്നെ എല്ലാവരും ബഹിഷ്കരിക്കും എന്ന പേടിയാണ് അവന്.

അതേ സമയം റീവ സ്റ്റീന്‍ക്യാമ്പിന്‍റെ മാതാപിതാക്കള്‍ തല്‍ക്കാലം ഇതിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു, പക്ഷെ ദക്ഷിണാഫ്രിക്കയിലെ പഴയ പത്ര വാര്‍ത്തകള്‍ അനുസരിച്ച് 2018ല്‍ തന്നെ പിസ്റ്റോറീയസിന് മാപ്പ് നല്‍കുന്നതായി റീവയുടെ മാതാവ് ജൂണ്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ ജയില്‍ ശിക്ഷയില്‍ നിന്നും മോചനമില്ലെന്നും അല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തൂ.