മനുഷ്യ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രീതിയിലായിരുന്നു കൊവിഡ് (covid 19) കാലത്ത് ലോകം നിശ്ചലമായത്. ഒന്നും രണ്ടും രാജ്യങ്ങളല്ല, ലോകം മുഴുവനും നിശബ്ദമായി. ഈ മരവിച്ച നിശബ്ദതയില്‍ ലോകത്തിലെ നഗരങ്ങളെങ്ങനെയായിരുന്നുവെന്ന് കണ്ടിട്ടുണ്ടോ ? ആ കാഴ്ചകളുടെ നേര് ചിത്രങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു, 'നിശബ്ദ നഗരങ്ങള്‍ '(Silent Cities: Portraits of a Pandemic: 15 Cities Across the World). ആർട്ട് ഡീലർമാരും ഭാര്യാഭര്‍ത്താക്കന്മാരുമായ ജൂലി ലോറിയും ജെഫ്രിയും ചേർന്ന് സമാഹരിച്ച ചിത്രങ്ങളാണ് പുസ്തകത്തില്‍. ലോകത്തിലെ നിശബ്ദമായ 15 നഗരങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തില്‍. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായ ടെല്‍ അവീവ് മുതല്‍ ഫുട്ബോള്‍ നഗരമായ മാഡ്രിഡ്, റിയോ ഡി ജനീറോയും ടോക്കിയോ, ലോസ് ഏഞ്ചൽസ്, ഈഫല്‍ ടവര്‍ തുടങ്ങി പ്രധാനപ്പെട്ട ലോക നഗരങ്ങളുടെയെല്ലാം 'നിശബ്ദത' പുസ്തകത്തിലുണ്ട്.