- Home
- Pravasam
- സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
ഇന്ത്യ-കുവൈത്ത് ബന്ധത്തിന്‍റെ ആഴം പ്രതിഫലിച്ചുകൊണ്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ 'സാർഥക്' നാല് ദിവസത്തെ സൗഹൃദ സന്ദർശനത്തിനായി ഷുവൈഖ് തുറമുഖത്ത് നങ്കൂരമിട്ടു. സ്കൂൾ കുട്ടികൾ ഇന്ത്യൻ ത്രിവർണ്ണ പതാക വീശി ഐസിജിഎസ് സാർഥകിന്‍റെ വരവിനെ സ്വാഗതം ചെയ്തു.

സാർഥക് കുവൈത്തിൽ
ഇന്ത്യയുമായുള്ള സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ നങ്കൂരമിട്ടു.
സുരക്ഷ, പരിശീലനം, വിവരങ്ങൾ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന്‍റെയും സൗഹൃദ സമുദ്ര ബന്ധത്തിന്‍റെയും ഭാഗമായാണ് ഈ സന്ദർശനം.
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർഥക്’ സന്ദർശിക്കാൻ ഇന്ത്യൻ എംബസ്സി സൗകര്യമൊരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് , അവർക്കനുവദിച്ച സമയത്തിൽ കപ്പൽ സന്ദർശിക്കാം.
ബുധനാഴ്ച കപ്പലിൽ വെച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ കുവൈത്തിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി സംസാരിച്ചു.
സാർഥകിന് സ്വീകരണം
ഇന്ത്യൻ പതാക വീശി സാർഥകിനെ വരവേൽക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ.
സാർഥകിന്‍റെ സന്ദർശനത്തിൽ നിന്ന്
സാർഥകിന്‍റെ സന്ദർശനത്തിൽ നിന്ന്
സാർഥകിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ്.
സാർഥക് കുവൈത്തിൽ.
സാർഥക് കുവൈത്തിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

