അല്‍ ഉല കരാറില്‍ ഒപ്പുവെച്ച് ഏഴു രാജ്യങ്ങള്‍; ഐക്യവും സഹവര്‍ത്തിത്തവും പ്രഖ്യാപിച്ച് ഗള്‍ഫ് ഉച്ചകോടി സമാപിച്ചു
First Published Jan 5, 2021, 10:15 PM IST
റിയാദ്: ഖത്തര്‍ ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും ഐക്യവും സഹവര്‍ത്തിത്തവും പ്രഖ്യാപിച്ച് 41-ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്താവനയിലും അല്‍ ഉല പ്രഖ്യാപനത്തിലും ഏകകണ്ഠമായി ഒപ്പുവെച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും കരാറില്‍ ഒപ്പിട്ടു. ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക് രിയാണ് കരാറില്‍ ഒപ്പുവെച്ചത്.

ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന 'അല്‍ഉല കരാറി'ല്‍ ജി.സി.സി അംഗരാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളും ഒപ്പിട്ടു.

Post your Comments