നിഗൂഢ ലോഹ തൂണുകളുടെ രഹസ്യം പുറത്തുവന്നു; പിന്നില്‍ ഇവര്‍.!
First Published Dec 5, 2020, 10:59 AM IST
ന്യൂയോര്‍ക്ക്: ലോകത്തിന്‍റെ പലഭാഗത്തായി ലോഹതൂണുകള്‍ പ്രത്യേക്ഷപ്പെടുകയും അത് അപ്രത്യക്ഷമാകുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അന്യഗ്രഹജീവികളാണോ ഇതിന്‍റെ പിന്നില്‍ എന്ന് പോലും ചിലര്‍ സംശയം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇതാ, ഇതിന്‍റെ രഹസ്യം ചുരുളഴിഞ്ഞതായി വാദം. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം ആരംഭിക്കുന്നത് അമേരിക്കയിലെ യുട്ടായിലാണ്. കഴിഞ്ഞ നവംബര്‍ 18 നാണ് ആദ്യമായി അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ 9 അടിയുള്ള ഒരു ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടത്.

ലോഹത്തൂണിനെ കുറിച്ച് പ്രാദേശിക അധികാരികള്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സാഹസീകരായ സഞ്ചാരികള്‍ ലോഹത്തൂണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തൂണ്‍ വന്നത് പോലെ അപ്രത്യക്ഷമായി.
Post your Comments