46,000 വര്‍ഷം പഴക്കമുള്ള ഗുഹകള്‍ തകര്‍ന്നു; ഖനന കമ്പനിയുടെത് പൊറുക്കാനാവാത്ത തെറ്റ്
First Published Dec 10, 2020, 9:50 AM IST
സിഡ്നി: ഖനന വ്യവസായ രംഗത്തെ ഭീമന്മാരായ റിയോ ടിന്‍റോയ്ക്കെതിരെ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍ററി കമ്മിറ്റി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജൂക്കന്‍ ജോര്‍ജ് ഗുഹകള്‍ തകര്‍ന്ന സംഭവത്തിലാണ് ഓസ്ട്രേലിയ അന്വേഷണം നടത്തിയത്.

വ്യാഴാഴ്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. 46,000 വര്‍ഷം പഴക്കമുള്ള അബ്ഓറിജിനല്‍ ഗുഹ സംവിധാനം മെയില്‍ തകര്‍ന്ന സംഭവത്തില്‍ റിയോ ടിന്‍റോയുടെ പങ്ക് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

നീതികരിക്കാന്‍ കഴിയാത്ത തെറ്റാണ് ഖനന ഭീമന്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അവര്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Post your Comments