'തടി കൂടുന്നതുപോലെ എല്ലാകാര്യങ്ങളും എളുപ്പമായിരുന്നെങ്കില്‍'; ചിത്രങ്ങൾ പങ്കുവച്ച് ഭാവന

First Published 10, Oct 2020, 2:28 PM

സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നാലും സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന. ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകൾക്കുമെല്ലാം പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്.(courtesy- instagram photos)

ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വർക്ക് ഔട്ടും എല്ലാം തുടങ്ങേണ്ട സമയമായെന്നും ഭാവന പറയുന്നു.(courtesy- instagram photos)

“എല്ലാ കാര്യങ്ങളും തടി വെയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു,” എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഭാവന കുറിക്കുന്നത്. സെൽഫി ചിത്രങ്ങളാണ് നടി ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത സ്റ്റൈലിലുളള നാല് ചിത്രങ്ങളാണിത്.(courtesy- instagram photos)

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. (courtesy- instagram photos)

ഭാവന

ഭാവന

loader