ഏകദിനത്തില്‍ പുലികള്‍, എന്നാല്‍ ടെസ്റ്റില്‍ കടലാസ് പുലികള്‍- യുവരാജ് ഉള്‍പ്പെടെയുള്ള ചില താരങ്ങളെ അറിയാം

First Published 25, Jul 2020, 3:55 PM

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരു മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ ചുരുക്കമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് എന്നിവരെല്ലാം പെട്ടന്ന് ഓര്‍ത്തെടുക്കാനാവുന്ന പേരുകളാണ്. എന്നാല്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ വേറെയുണ്ട്. ചേതേശ്വര്‍ പൂജാര, വിവിഎസ് ലക്ഷമണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയെല്ലാം ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് താരങ്ങളെന്ന ഗണത്തില്‍ പെടുത്താം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടെസ്റ്റില്‍ അതിനൊത്ത പ്രകടനം പുറത്തെടുക്കാത്ത താരങ്ങളുമുണ്ട്. അത്തരം ചില താരങ്ങളെ കുറിച്ച്.

ഷാഹിദ് അഫ്രീദി

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. എന്നാല്‍ ടെസ്റ്റില്‍ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും അഫ്രീദിയുടെ പേരിലുണ്ടെങ്കിലും പരിമിത ഓവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ 2006ല്‍ അഫ്രീദി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്താനുവേണ്ടി 398 ഏകദിനം കളിച്ചിട്ടുള്ള അഫ്രീദി 8064 റണ്‍സും 395 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ലസിത് മലിംഗ

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിരന്തരം യോര്‍ക്കറുകളെറിഞ്ഞ് എതിരാളിയെ വിറപ്പിക്കുമ്പോഴും ടെസ്റ്റില്‍ മലിംഗയ്ക്ക് കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.  മലിംഗ 30 ടെസ്റ്റില്‍ നിന്ന് വീഴ്ത്തിയത് 101 വിക്കറ്റ്. പരിക്ക് ദീര്‍ഘദൂര ഫോര്‍മാറ്റില്‍ മലിംഗയ്ക്ക് വില്ലനായപ്പോള്‍ 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ ടി20 ടീമില്‍ ഇപ്പോഴും സജീവമാണ് മലിംഗ.

യുവരാജ് സിംഗ്

ധോണിക്ക് കീഴില്‍ ഇന്ത്യ ഐസിസി കിരീടം നേടുമ്പോഴെല്ലാം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന് നിര്‍ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റ് കരിയിറില്‍ താരത്തിന് വേണ്ടത്ര തിളങ്ങാനായില്ല. 40 ടെസ്റ്റില്‍ നിന്ന് 33.9 ശരാശരിയില്‍ 1900 റണ്‍സ് മാത്രമാണ് യുവരാജ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും.

മൈക്കിള്‍ ബെവന്‍

ഒരുകാലത്ത് ഓസ്‌ട്രേലിയന്‍ മധ്യനിരയുടെ കരുത്തായിരുന്നു മൈക്കല്‍ ബെവന്‍. 232 ഏകദിനം കളിച്ച അദ്ദേഹം 53.28 ശരാശരിയില്‍ 6912 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. താരസമ്പന്നമായ ഓസീസ് ടീമില്‍ 18 ടെസ്റ്റ് മാത്രമാണ് ബെവാന്‍ കളിച്ചത്. 29.07 ശരാശരിയില്‍ 785 റണ്‍സും 29 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ലാന്‍സ് ക്ലുസ്നെര്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്‌നറേയും ഇക്കൂട്ടത്തില്‍ പെടുത്താം. 49 ടെസ്റ്റുകള്‍ അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചു. 2.86 ശരാശരിയില്‍ 1906 റണ്‍സും 80 വിക്കറ്റുമാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. ഇന്ത്യക്കെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ 64 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ ക്ലുസ്നെര്‍ ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ നീണ്ടില്ല.

loader