ഇന്നിന്‍റെ കായിക താരത്തെ കണ്ടെത്താന്‍... ഖത്തറില്‍ നിന്നുള്ള കാഴ്ചകള്‍

First Published 1, Oct 2019, 1:41 PM

ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ലോകത്തിലെ കരുത്തുറ്റ കായിക താരങ്ങളാണ് മത്സരിക്കുന്നത്. ഒളിമ്പിക്സ് കഴിഞ്ഞാല്‍ ലോക കായിക മേളയിലെ ഏറ്റവും വലിയ മത്സരങ്ങള്‍ നടക്കുന്ന വേദിയാണ് ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്. ദോഹയില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍, കേരളത്തില്‍ സ്കൂള്‍ കായിക മേള അനിശ്ചിതത്വത്തിന്‍റെ ട്രാക്കിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തുല്യജോലിക്ക് തുല്യവേതനം എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകരുടെ സമരം. എന്നാല്‍, കായിക ജീവിതത്തിനിടെ അമ്മയായി, തിരിച്ച് വീണ്ടും ട്രാക്കിലേക്ക് വന്ന ഷെല്ലി ആന്‍ ഫ്രേസറിനെയും ഓട്ടത്തിനിടെ ട്രാക്കില്‍ വീണ സഹതാരത്തെ താങ്ങിയെടുത്ത് ഓട്ടം പൂര്‍ത്തികരിക്കുന്ന ബ്രൈമ ദാബോയെ പോലുള്ള കായിക താരങ്ങളാല്‍ സമ്പന്നമാണ് ഖത്തറില്‍ നടക്കുന്ന ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള ചില മത്സര ദൃശ്യങ്ങള്‍ കാണാം.  
 
വനിതകളുടെ ഹൈജമ്പ് ഫൈനലില്‍ മത്സരിക്കുന്ന പോളണ്ടിന്‍റെ കാമിലാ ലിക്ക്വിന്‍കോ.

പുരുഷന്മാരുടെ 5,000 മീറ്റര്‍ ഓട്ടമത്സരത്തില്‍ വിജയിച്ച എത്യോപ്യന്‍ കായിക താരങ്ങളായ മുക്തര്‍ എഡ്രിസും തെലാഹുന്‍ ഹെയിലി ബെക്‍ലെയും സന്തോഷം പങ്കിടുന്നു.

പുരുഷന്മാരുടെ 110 മീറ്റര്‍ ഹഡില്‍സിനായി തയ്യാറെടുക്കുന്ന ഫ്രാന്‍സിന്‍റെ പസ്കാള്‍ മാര്‍ട്ടിനോട്ട്.

പുരുഷന്മാരുടെ 400 മീറ്റര്‍ ഹഡില്‍സില്‍ വിജയിച്ച നോര്‍വേയുടെ കാര്‍സെന്‍ വാര്‍ഹോം ഹഡില്‍സില്‍ ചുംബിക്കുന്നു.

സ്ത്രീകളുടെ ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന അമേരിക്കയുടെ അരിയാനാ ഇന്‍സ്.

പുരുഷന്മാരുടെ 100 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ അമേരിക്കയുടെ ക്രിസ്റ്റന്‍ കോള്‍മന്‍ വിജയാഹ്ളാദത്തില്‍.

പോള്‍വാള്‍ട്ട് ഫൈനലില്‍ മത്സരിക്കുന്ന സ്വീഡന്‍റെ ഏഞ്ജലികാ ബെന്‍ങ്സ്ണ്‍.

അമേരിക്കയുടെ ക്രിസ്റ്റന്‍ കോള്‍മാന്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ ഒന്നാം സ്ഥാനം നേടുന്നു. ഹുസൈന്‍ ബോള്‍ട്ട് അരങ്ങൊഴിഞ്ഞ 100 മീറ്റര്‍ ട്രാക്ക് 9.76 സെക്കന്‍റ് കൊണ്ട് പിന്നിട്ടായിരുന്നു  ക്രിസ്റ്റന്‍ കോള്‍മന്‍റെ സ്വര്‍ണ്ണ നേട്ടം.

സ്ത്രീകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ വിജയിച്ച ചൈനയുടെ ഹോങ് ലിയു.

പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ മത്സരിക്കുന്ന അമേരിക്കയുടെ ബ്രിയാന്‍ വില്ല്യംസ്.

സ്ത്രീകളുടെ 100 മീറ്റര്‍ ഫൈനല്‍സില്‍ സ്റ്റര്‍ട്ടിങ്ങ് പോയന്‍റില്‍ നിന്നുള്ള ആകാശ ദൃശ്യം.

സ്ത്രീകളുടെ പോള്‍വാട്ടില്‍ മത്സരിക്കുന്ന അമേരിക്കയുടെ സാന്‍റി മോറിസ്.

സ്ത്രീകളുടെ 10,000 മീറ്റര്‍ ഓട്ട മത്സരത്തിന്‍റെ അവസാന ലാപ്പില്‍ നിന്നുള്ള ദൃശ്യം.

സ്ത്രീകളുടെ ഹാമര്‍ത്രോയില്‍ മത്സരിക്കുന്ന പോളണ്ടിന്‍റെ  ജ്വോഡോറോ ഫിയോഡോറോ.

ഹാമര്‍ത്രോ ഫൈനല്‍സില്‍ പങ്കെടുത്ത ശേഷം ഉക്രൈനിന്‍റെ ഇര്‍യാന്‍ ക്ലമെന്‍റ്സ് ആഹ്ളാദപ്രകടനത്തില്‍.

പുരുഷന്മാരുടെ പോള്‍വോള്‍ട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ഫ്രാന്‍സിന്‍റെ വാലെന്‍റീന്‍ ലാവില്ലൈന്‍.

ഇത്തവണത്തെ ലോക അത്ലറ്റ്സില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍റെ ഉദാത്ത മാതൃകയായി വാഴ്ത്തപ്പെടുകയാണ്  ഗിനി ബിസൗ താരം ബ്രൈമ ദാബോ. ദോഹയിലെ ചൂടേറിയ കാലാവസ്ഥയില്‍ പുരുഷന്മാരുടെ 5000 മീറ്റര്‍ ഹീറ്റ്സില്‍ പങ്കെടുക്കുന്നതിനിടെ ട്രാക്കില്‍ തളര്‍ന്നു വീണ അരുബയുടെ കളിക്കാരന്‍ ജൊനാഥന്‍ ബസ്ബിയെ ട്രാക്കില്‍ നിന്ന് താങ്ങിയെടുത്ത് തന്‍റെയും ജൊനാഥന്‍റെയും ഓട്ടം പൂര്‍ത്തിയാക്കുകയായിരുന്നു ബ്രൈമ ദാബോ.

സ്ത്രീകളുടെ മാരത്തോണ്‍ വിജയിച്ച കെനിയയുടെ റൂത്ത് ചെപിങ്ടിച്ച്.

ലോകത്തിലെ വേഗറാണിയായ ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. 32 കാരിയായ അവര്‍ ഒരു കുഞ്ഞിന്‍റെ അമ്മ കൂടിയാണ്. പ്രസവത്തിന് ശേഷം 13 മാസത്തെ ഇടവേള കഴിഞ്ഞാണ് ഷെല്ലി ആന്‍ ട്രാക്കിലേക്ക് തിരിച്ചു വന്നത്. രണ്ടാം വരവില്‍ വേഗറാണിയാകാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്ത്രീകളുടെ 100 മീറ്റര്‍ ഓട്ടമത്സരം 10.71 സെക്കന്‍റ് സമയത്തില്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ സ്വര്‍ണ്ണമെഡല്‍ നേടിയത്.

loader