- Home
- Technology
- ജിയോക്കും എയർടെല്ലിനും കനത്ത വെല്ലുവിളി; 300 രൂപയിൽ താഴെ വിലയുള്ള തകര്‍പ്പന്‍ ബിഎസ്എൻഎൽ ഡാറ്റാ പ്ലാനുകൾ ഇതാ!
ജിയോക്കും എയർടെല്ലിനും കനത്ത വെല്ലുവിളി; 300 രൂപയിൽ താഴെ വിലയുള്ള തകര്‍പ്പന്‍ ബിഎസ്എൻഎൽ ഡാറ്റാ പ്ലാനുകൾ ഇതാ!
300 രൂപയിൽ താഴെ വിലയിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്ലാനുകളുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. കൂടുതൽ വിവരങ്ങൾ അറിയാം.

ബിഎസ്എൻഎൽ പ്ലാനുകൾ
സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകളാൽ ശ്രദ്ധേയമാണ്. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നു.
ബിഎസ്എൻഎൽ 215 രൂപ പ്ലാൻ
215 രൂപയുടെ ഈ പ്ലാനിൽ 30 ദിവസം വാലിഡിറ്റിയുണ്ട്. ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. ഒപ്പം ഗെയിമിംഗ്, സംഗീതം തുടങ്ങിയ അധിക ആനുകൂല്യങ്ങളുമുണ്ട്.
ബിഎസ്എൻഎൽ 228 രൂപ പ്ലാൻ
228 രൂപയുടെ പ്ലാനിൽ ഒരു മാസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ് എന്നിവ ലഭിക്കും. സമാനമായ ആനുകൂല്യങ്ങൾ 239 രൂപയുടെ പ്ലാനിലും ഒരു മാസത്തേക്ക് ലഭ്യമാണ്.
ബിഎസ്എൻഎൽ 269 രൂപ പ്ലാൻ
269 രൂപയുടെ പ്ലാനിൽ 30 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ ബിഎസ്എന്‍എല്‍ നല്‍കുന്നു. സിങ് മ്യൂസിക് പോലുള്ള അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
എയർടെൽ, വോഡഫോൺ, ജിയോ എന്നിവയെക്കാൾ വില കുറവ്
300 രൂപയിൽ താഴെ വിലയില്‍ ബിഎസ്എൻഎൽ നൽകുന്ന ഈ ആനുകൂല്യങ്ങൾ ജിയോ, എയർടെൽ, വി എന്നിവയേക്കാൾ മികച്ചതാണ്. 299 രൂപയ്ക്ക് ഈ കമ്പനികൾ കുറഞ്ഞ ഡാറ്റയും വാലിഡിറ്റിയുമാണ് സിം ഉപയോക്താക്കള്‍ക്ക് നൽകുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

