- Home
- Technology
- കേന്ദ്ര സര്‍ക്കാര്‍ പിന്തുണ തുണയായി; വരിക്കാരുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തിച്ച് ബിഎസ്എന്‍എല്‍
കേന്ദ്ര സര്‍ക്കാര്‍ പിന്തുണ തുണയായി; വരിക്കാരുടെ എണ്ണം പുതിയ ഉയരങ്ങളിലെത്തിച്ച് ബിഎസ്എന്‍എല്‍
രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന്‍റെ ഉപഭോക്തൃ അടിത്തറ വളരുന്നു. വരിക്കാരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.55 കോടിയില്‍ നിന്ന് 9.1 കോടിയായി.

പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ ഉപഭോക്തൃ അടിത്തറ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.55 കോടിയില്‍ നിന്ന് 9.1 കോടിയായി ഉയര്‍ന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് നല്‍കിയ 3.22 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന സഹായം തുണയായതായി ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
തദ്ദേശീയമായ സാങ്കേതികവിദ്യയിലുള്ള 4ജി വിന്യാസം ബിഎസ്എന്‍എല്ലിന് തുണയായി. ടിസിഎസും തേജസ് നെറ്റ്‌വര്‍ക്കുമായി ചേര്‍ന്ന് സി-ഡോട്ടാണ് ഈ സംവിധാനമൊരുക്കിയത്.
95,000 4ജി ടവറുകളില്‍ 45,000 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായെന്നും ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ബിഎസ്എന്‍എല്‍ 4ജി വിന്യാസം പൂര്‍ത്തിയാകാനിരിക്കുകയാണ്.
4ജി നെറ്റ്‌വര്‍ക്ക് പൂര്‍ത്തിയായ ഉടന്‍ 5ജി ടവറുകളുടെ വിന്യാസത്തിലേക്ക് കടക്കുമെന്നാണ് ബിഎസ്എന്‍എല്ലിന്‍റെ പ്രഖ്യാപനം. 5ജി ഇല്ലാതെ ഇനിയും മുന്നോട്ട് പോവാന്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനാവില്ല.
വളര്‍ച്ച ഉറപ്പാക്കുന്നതിന് ബിഎസ്‌എൻഎല്ലിന്‍റെ 32 ടെലികോം സർക്കിളുകളും ഇപ്പോൾ ഒരു വികേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ സ്വന്തം ബിസിനസ് പ്ലാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam