ഈ ഏഴ് എഐ കഴിവുകളുണ്ടോ? എങ്കിൽ നിങ്ങളാണ് രാജാവ്; ജോലി പോകില്ല, ശമ്പളം കൂടും!
എഐ സാങ്കേതികവിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ ജോലി നഷ്ടപ്പെടുമെന്ന പേടിയില്ലാതെ മുന്നോട്ട് പോകാൻ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എഐ സ്‌കില്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

എഐ സ്‌കില്ലുകള്‍
ഇനി മിക്ക ജോലികളിലും കരിയറിൽ മുന്നേറണമെങ്കിൽ എഐ ടൂളുകളിലുള്ള ജ്ഞാനം അത്യാവശ്യമാണ്. 2026-ൽ എഐ ശരിയായി ഉപയോഗിക്കാൻ അറിയുന്നവർക്കായിരിക്കും മുൻഗണന. നിങ്ങൾ ജോലി ചെയ്യുന്നവരോ, ഫ്രീലാൻസറോ, ബിസിനസുകാരനോ ആകട്ടെ, ഈ 7 എഐ കഴിവുകൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങളുടെ കരിയർ മാറ്റിമറിക്കാൻ സാധ്യതയുള്ള ആ സ്‌കില്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പ്രോംപ്റ്റ് എഞ്ചിനീയറിംഗ്
നിങ്ങൾ എഐക്ക് എങ്ങനെ നിർദേശം നൽകുന്നുവോ, അതിന് അനുസരിച്ചുള്ള മറുപടിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. അതുകൊണ്ട്, എഐയോട് കൃത്യമായി ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചോദ്യം എത്ര വ്യക്തമാണോ, അത്രയും മികച്ച ഉത്തരം കിട്ടും. ChatGPT, Claude, Gemini പോലുള്ള ടൂളുകൾ ഉപയോഗിച്ച് പ്രോംപ്റ്റ് എഞ്ചിനീയറിംഗ് പഠിക്കാം.
എഐ കോണ്ടന്‍റ് ക്രിയേഷൻ
പണ്ട് മണിക്കൂറുകളെടുത്ത് ചെയ്തിരുന്ന ബ്ലോഗ്, പോസ്റ്റ്, പരസ്യവാചകങ്ങൾ എന്നിവയെല്ലാം എഐ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കും. എഐ ഉണ്ടാക്കുന്ന കോണ്ടന്‍റ് നിങ്ങൾ ശരിയായി ഉപയോഗിച്ചാൽ കരിയറിൽ വേഗത്തിൽ വളരാം. Jasper, Copy.ai, Notion AI തുടങ്ങിയ ടൂളുകൾ ഇതിന് സഹായിക്കും.
എഐ വീഡിയോ ക്രിയേഷൻ
ഇപ്പോൾ റീൽസ്, ഷോർട്ട്സ്, പരസ്യ വീഡിയോകൾ എന്നിവയെല്ലാം വെറും ടെക്സ്റ്റ് ഉപയോഗിച്ച് എഐ ഉണ്ടാക്കിത്തരും. ഇനി ക്യാമറയോ ലൈറ്റോ ഷൂട്ടിംഗോ ആവശ്യമില്ല. 2026 ആകുമ്പോഴേക്കും വീഡിയോ കോണ്ടന്‍റുകള്‍ക്ക് കാഴ്ചക്കാർ കൂടും. Pictory, Runway, InVideo AI പോലുള്ള നിരവധി ടൂളുകൾ ഇതിനായി ലഭ്യമാണ്.
എഐ മാർക്കറ്റിംഗ് ഓട്ടോമേഷൻ
എഐ ഡിസൈൻ & ക്രിയേറ്റിവിറ്റി
നിങ്ങൾക്ക് ഫോട്ടോഷോപ്പോ ഇല്ലുസ്ട്രേറ്ററോ അറിയില്ലെങ്കിലും പേടിക്കേണ്ട. പോസ്റ്ററുകൾ, തംബ്നെയിലുകൾ, പരസ്യ ബാനറുകൾ എന്നിവയെല്ലാം എഐ ഉപയോഗിച്ച് നിർമ്മിക്കാം. 2026 ആകുമ്പോഴേക്കും വിഷ്വൽ കോണ്ടന്‍റുകൾക്ക് വലിയ പ്രാധാന്യം വരും. Canva, Mid Journey, Adobe Firefly പോലുള്ള എഐ ടൂളുകൾ ഇതിന് നിങ്ങളെ സഹായിക്കും.
എഐ ഡാറ്റ & ഡിസിഷൻ മേക്കിംഗ്
ഇനി വെറും തോന്നലിന്‍റെ പുറത്ത് തീരുമാനമെടുക്കുന്ന കാലം കഴിഞ്ഞു. ഡാറ്റ നോക്കി കാര്യങ്ങൾ തീരുമാനിക്കുന്ന സമയമാണിത്. ഏത് രീതിയാണ് ശരി, ഏതാണ് തെറ്റ്, അടുത്തതായി എന്ത് ചെയ്യണം എന്നെല്ലാം എഐ ഡാറ്റ പരിശോധിച്ച് പറഞ്ഞുതരും. ഇത് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് കുറയ്ക്കാൻ സഹായിക്കും. Google Analytics AI, Power BI, Tableau എന്നിവ ഇതിന് ഉപയോഗിക്കാം.
എഐ പേഴ്സണൽ ബ്രാൻഡിംഗ്:
ഇപ്പോൾ നിങ്ങളുടെ കഴിവ് മാത്രം പോരാ, നിങ്ങൾ ആരാണെന്നും ആളുകൾ നിങ്ങളെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. നിങ്ങളുടെ പോസ്റ്റുകൾ, വളർച്ച, അനലിറ്റിക്‌സ്, ബ്രാൻഡിംഗ് എന്നിവയെല്ലാം എഐ കൈകാര്യം ചെയ്യും. 2026-ൽ സ്വന്തമായി ഒരു പേഴ്‌സണൽ ബ്രാൻഡുള്ളവർക്ക് ജോലി, ഫ്രീലാൻസ്, ബിസിനസ് രംഗങ്ങളിലെല്ലാം വലിയ ഡിമാൻഡ് ഉണ്ടാകും. Taplio, Hootsuite AI, Shield Analytics പോലുള്ള ടൂളുകൾ ഇതിന് സഹായിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

