- Home
- Technology
- നിങ്ങൾ മനസിൽ കാണുന്ന കാര്യങ്ങൾ പരസ്യങ്ങളായി ഇൻസ്റ്റഗ്രാമിൽ വരുന്നുണ്ടോ? ഒഴിവാക്കാന്‍ ചില വഴികൾ
നിങ്ങൾ മനസിൽ കാണുന്ന കാര്യങ്ങൾ പരസ്യങ്ങളായി ഇൻസ്റ്റഗ്രാമിൽ വരുന്നുണ്ടോ? ഒഴിവാക്കാന്‍ ചില വഴികൾ
നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്ന മാനസികാവസ്ഥ... ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും റീലുകളും ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ക്ക് മുന്നില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടാവും. എന്താണ് ഇതിന് കാരണം?

ഇന്‍സ്റ്റഗ്രാം നിങ്ങളുടെ മനസ് വായിക്കുന്നോ?
ചിലപ്പോഴൊക്കെ നമ്മുടെ മനസിലുള്ളത് ഇൻസ്റ്റഗ്രാമിന് അറിയാമെന്ന് നമുക്ക് തോന്നും. നിങ്ങൾ ഒരു സുഹൃത്തിനോട് എന്തെങ്കിലും പറഞ്ഞാൽ ഉടൻ തന്നെ അതിനോട് ബന്ധമുള്ള ഒരു പരസ്യം പ്രത്യക്ഷപ്പെടും. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകള്‍ നമ്മുടെ സംഭാഷണങ്ങൾ രഹസ്യമായി ശ്രദ്ധിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നത്. എന്നാൽ യാഥാർഥ്യം വ്യത്യസ്തമാണ്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കേൾക്കാൻ കമ്പനി മൈക്രോഫോൺ ചോര്‍ത്തുന്നില്ലെന്ന് ഇൻസ്റ്റാഗ്രാം തലവൻ ആദം മൊസേരി വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പരസ്യങ്ങൾ എങ്ങനെ ഇത്ര കൃത്യമാകുന്നു...
ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, നിങ്ങൾ എന്താണ് കമന്‍റ് ചെയ്യുന്നത്, സേവ് ചെയ്യുന്നത് അല്ലെങ്കിൽ തിരയുന്നത് എന്നിവ ആപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. കൂടാതെ, മറ്റ് വെബ്‌സൈറ്റുകളിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ മെറ്റ പിക്‌സലുകളിലൂടെയും കുക്കികളിലൂടെയും ട്രാക്ക് ചെയ്യപ്പെടുന്നു, അതിന്‍റെ ഫലമായി ഹൈപ്പർ-പേഴ്സണലൈസ്‍ഡ് പരസ്യങ്ങൾ ഉണ്ടാകുന്നു.
ഇത്തരം പരസ്യങ്ങൾ കാണുന്നത് എങ്ങനെ നിർത്താം?
ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിങ്ങളെക്കുറിച്ച് ഇത്രയധികം അറിയുന്നുണ്ടെന്ന തോന്നൽ പലരെയും അസ്വസ്ഥതരാക്കുന്നുണ്ടാകും. നിങ്ങൾ അത്തരത്തിലൊരാളാണെങ്കിൽ ഈ ഡാറ്റ ട്രാക്കിംഗ് നിർത്താനുള്ള രണ്ട് വഴികൾ പരിചയപ്പെടാം. മെറ്റ അതിന്‍റെ വിവിധ പ്ലാറ്റ്‌ഫോമുകൾക്കായി പരസ്യ സെറ്റിംഗ്‍സുകൾ കേന്ദ്രീകൃതമാക്കിയിരിക്കുന്നു. എല്ലാ ആപ്പുകളിൽ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച് വ്യക്തിഗതമാക്കിയ പരസ്യങ്ങൾ നിങ്ങൾക്ക് കാണിച്ചുതരുന്നു. എങ്കിലും ഈ ട്രാക്കിംഗ് നിർത്താനും കമ്പനി ഇപ്പോൾ ഓപ്ഷൻ നൽകുന്നു.
രീതി 1: മെറ്റ അക്കൗണ്ട്സ് സെന്‍റർ
1. നിങ്ങളുടെ ഫോണിലെ ഇൻസ്റ്റഗ്രാം ആപ്പിലേക്ക് പോകുക
2. നിങ്ങളുടെ പ്രൊഫൈലിലേക്ക് പോയി മുകളിൽ വലത് കോണിലുള്ള ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക
3. അക്കൗണ്ട്സ് സെന്‍ററിൽ ടാപ്പ് ചെയ്യുക
4. താഴേക്ക് പോയി ആഡ് പ്രിഫെറൻസിൽ ക്ലിക്ക് ചെയ്യുക.
5. മാനേജ് ഇൻഫോയിൽ ടാപ്പ് ചെയ്ത് ആക്റ്റിവിറ്റി ഇൻഫർമേഷൻ ഫ്രം ആഡ് പാർട്‍ണർസിൽ ക്ലിക്ക് ചെയ്യുക.
6. റിവ്യൂ സെറ്റിംഗ്‍സ് തിരഞ്ഞെടുത്ത് “No, don’t make my ads more relevant by using this information.” എന്നതിൽ ടാപ്പ് ചെയ്യുക.
5. രീതി 2: മെറ്റ ആക്റ്റിവിറ്റി വിച്ഛേദിക്കുക
1. അക്കൗണ്ട്സ് സെന്‍ററിലേക്ക് പോകുക.
2. ഇൻഫർമേഷൻസ് ആൻഡ് പെർമിഷൻസ് തിരഞ്ഞെടുക്കുക
3. മെറ്റ ടെക്നോളജിസിൽ നിന്ന് നിങ്ങളുടെ ആക്റ്റിവിറ്റി ഓഫ് ചെയ്യുക എന്നതിൽ ടാപ്പ് ചെയ്യുക.
4. ഡിസ്‍കണക്റ്റ് സ്പെസിഫിക്ക് ആക്‌ടിവിറ്റി തിരഞ്ഞെടുക്കുക
5. ഇപ്പോൾ നിങ്ങളുടെ പാസ്‌വേഡ് നൽകാൻ ആവശ്യപ്പെടും.
6. ഈ സെറ്റിംഗ്‍സ് പെർമനെൻറ് ആക്കാൻ, ഫ്യൂച്ചർ ആക്റ്റിവിറ്റി മാനേജ് എന്നതിൽ ടാപ്പുചെയ്‌ത് ഫ്യൂച്ചർ ആക്റ്റിവിറ്റി ഡിസ്‍കണക്റ്റ് എന്നത് തിരഞ്ഞെടുക്കുക.
6. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഈ സെറ്റിംഗ്‍സ് മാറ്റങ്ങൾ നിങ്ങളുടെ ഫീഡിലെ പരസ്യങ്ങളുടെ എണ്ണം കുറയ്ക്കില്ല എന്നത് ശ്രദ്ധിക്കുക. പകരം പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ സെർച്ച് ഹിസ്റ്ററിയെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ പരസ്യങ്ങൾ കുറയ്ക്കുക മാത്രമായിരിക്കും ചെയ്യുക. അതായത് നിങ്ങളുടെ മുൻഗണനകളെയോ ബ്രൗസിംഗ് ഹിസ്റ്ററിയോ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ ഇനി കൂടുതല്‍ വ്യക്തിഗതമാക്കി കാണിക്കില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

