MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Technology
  • സ്‍മാർട്ട് ടിവി നിങ്ങളെ സ്‍പൈ ചെയ്യുന്നോ? ഈ ഫീച്ചർ ഉടൻ ഓഫ് ചെയ്യൂ

സ്‍മാർട്ട് ടിവി നിങ്ങളെ സ്‍പൈ ചെയ്യുന്നോ? ഈ ഫീച്ചർ ഉടൻ ഓഫ് ചെയ്യൂ

നിങ്ങൾ എന്താണ് കാണുന്നതെന്നും എത്രനേരം കാണുന്നുമെല്ലാം നിങ്ങളുടെ സ്‍മാർട്ട് ടിവിക്ക് അറിയാം. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഓട്ടോമാറ്റിക് കണ്ടന്‍റ് റെക്കഗ്നിഷൻ എന്ന സാങ്കേതികവിദ്യയാണ്. എന്നാല്‍ ഇതില്‍ ചില അപകടങ്ങളുമുണ്ട് എന്ന് വിദഗ്‌ധര്‍ പറയുന്നു. 

2 Min read
Author : Jomit Jose
Published : Feb 22 2026, 03:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
എസിആർ സാങ്കേതികവിദ്യ
Image Credit : Gemini AI

എസിആർ സാങ്കേതികവിദ്യ

എസിആർ എന്നത് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വീഡിയോയും ഓഡിയോയും ചെറുതായി സാമ്പിൾ എടുത്ത് അതിന്‍റെ ഡിജിറ്റൽ “ഫിംഗർപ്രിന്‍റ്” സൃഷ്‌ടിക്കുന്ന സംവിധാനമാണ്. പിന്നീട് ഈ ഡാറ്റ ടിവി നിർമ്മാതാക്കളിലേക്കും പരസ്യ പങ്കാളികളിലേക്കും അയക്കപ്പെടാം. അതിലൂടെ ഉപയോക്താവിന് വ്യക്തിഗത താൽപര്യങ്ങൾക്ക് അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കാനാകും. കേബിൾ ടിവിയോ, നെറ്റ്‍ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോ, എച്ച്‍ഡിഎംഐ വഴി ബന്ധിപ്പിച്ച ഗെയിമിംഗ് കോൺസോളുകളോ ആയാലും എസിആർ നിരീക്ഷണം തുടരാൻ കഴിയും.

27
എസിആർ സ്വകാര്യത കവരുന്നോ?
Image Credit : Amazon.in

എസിആർ സ്വകാര്യത കവരുന്നോ?

ടിവി ഓൺ ചെയ്യുന്ന നിമിഷം തന്നെ എസിആർ സജീവമാകാം. സ്ക്രീനിലെ പിക്‌സലുകളും ശബ്‍ദ പാറ്റേണുകളും വിശകലനം ചെയ്‌ത് ഏത് പരിപാടിയാണ് കാണുന്നതെന്ന് തിരിച്ചറിയുകയാണ് ഇത് ചെയ്യുന്നത്. സ്വകാര്യതാ വിദഗ്ധർ ഇതിനെ സ്‍നൂപ്പിംഗ് എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ല. ഈ ഫീച്ചർ മാനുവലായി ഓഫ് ചെയ്യാം. എന്നാൽ ഈ ഫീച്ചർ ഓഫാക്കുന്നതിനുള്ള രീതി ഓരോ ടിവിയിലും വ്യത്യാസപ്പെടുന്നു. ചില വഴികൾ ഇതാ, വിശദമായി അറിയാം

Related Articles

Related image1
രണ്ട് ഭീമൻ സൗരകൊടുങ്കാറ്റുകള്‍ക്കിടെ ഭൂമി 'വിചിത്രമായി' പെരുമാറി; കണ്ടെത്തി ഐഎസ്ആര്‍ഒയുടെ ആദിത്യ-എൽ1
Related image2
മിൽക്കി വേയുടെ ഹൃദയഭാഗത്ത് ഒരു 'ഡെഡ് സ്റ്റാര്‍' മറഞ്ഞിരിക്കുന്നു; കണ്ട് അമ്പരന്ന് ഗവേഷകർ
37
സാംസങ് ടിവി ഉപയോക്താക്കൾക്കായി
Image Credit : Amazon.in

സാംസങ് ടിവി ഉപയോക്താക്കൾക്കായി

1. റിമോട്ടിലെ ഹോം ബട്ടൺ അമർത്തി സെറ്റിംഗ്‌സിലേക്ക് പോകുക.

2. ഇവിടെ പോളിസി അല്ലെങ്കിൽ പ്രൈവസി വിഭാഗം തിരഞ്ഞെടുക്കുക.

3. ഇതിനുശേഷം, വ്യൂവിംഗ് ഇൻഫർമേഷൻ സർവീസ് അല്ലെങ്കിൽ ഏസിആർ എന്ന ഓപ്ഷൻ കണ്ടെത്തി അത് അൺലോക്ക് ചെയ്യുക, അതായത് അത് ഓഫ് ചെയ്യുക.

47
എൽജി ടിവി ഉപയോക്താക്കൾക്കായി
Image Credit : Amazon.in

എൽജി ടിവി ഉപയോക്താക്കൾക്കായി

1. ആദ്യം സെറ്റിംഗ്സിലേക്ക് പോയി മെനു തുറന്ന് ഓൾ സെറ്റിംഗ്‌സിലേക്ക് പോകുക.

2. തുടർന്ന്, സപ്പോർട്ടിലേക്ക് പോയി പ്രൈവസി തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾക്ക് യൂസർ കോണ്ട്രാക്റ്റ് ഓപ്ഷൻ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്യുക.

3. ഇവിടെ നിങ്ങൾക്ക് ലൈവ് പ്ലസ് അല്ലെങ്കിൽ വ്യൂവിംഗ് ഇൻഫോമേഷൻ പോലുള്ള ഒരു ഓപ്ഷൻ കാണാം. അത് ഉടൻ ഓഫ് ചെയ്യുക.

57
സോണി, ആൻഡ്രോയ്‌ഡ് ടിവികൾക്ക്
Image Credit : amazon.in

സോണി, ആൻഡ്രോയ്‌ഡ് ടിവികൾക്ക്

1. നിങ്ങളുടെ സോണി ടിവിയിലെ സെറ്റിംഗ്‍സിലേക്ക് പോയി പ്രൈവസി സെറ്റിംഗ്‍സ് തിരഞ്ഞെടുക്കുക.

2. ഇന്‍ററാക്‌ടീവ് ടിവി സർവീസ് അല്ലെങ്കിൽ എസിആർ എന്നിവയുമായി ബന്ധപ്പെട്ട സെറ്റിംഗ്‍സുകൾ ഇവിടെ പ്രവർത്തനരഹിതമാക്കുക.

3. ഗൂഗിളിന്‍റെ പ്രൈവസി സെറ്റിംഗ്‍സിലേക്ക് പോയി 'യൂസേജും ഡയഗ്നോസ്റ്റിക്സും' ഓഫാക്കുന്നതും നല്ലതായിരിക്കും.

67
ടിസിഎൽ, ഹിസൻസ് എന്നിവയ്ക്കായി
Image Credit : Gemini

ടിസിഎൽ, ഹിസൻസ് എന്നിവയ്ക്കായി

1. സെറ്റിംഗ്‌സിലേക്ക് പോയി പ്രൈവസി തുറക്കുക.

2. തുടർന്ന് സ്‌മാർട്ട് ടിവി അനുഭവത്തിലേക്ക് പോകുക.

3. ഇവിടെ, ടിവി ഇൻപുട്ടിൽ നിന്ന് വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള ടോഗിൾ ബട്ടൺ ഓഫ് ചെയ്യുക.

77
എസിആർ ഓഫാക്കിയാൽ മാത്രം മതിയോ?
Image Credit : Amazon.in

എസിആർ ഓഫാക്കിയാൽ മാത്രം മതിയോ?

എസിആർ ഓഫ് ചെയ്താലും യൂട്യൂബ്, നെറ്റ്ഫ്ലിക്‌സ് പോലുള്ള ആപ്പുകൾ സ്വന്തം രീതിയിൽ ഡാറ്റ ശേഖരിക്കാമെന്ന കാര്യം മറക്കരുത്. എങ്കിലും ഏസിആർ ഓഫ് ചെയ്യുന്നത് സ്വകാര്യത സംരക്ഷണത്തിലേക്കുള്ള ആദ്യവും നിർണായകവുമായ ചുവടുവയ്‍പാണ്.

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
സ്മാർട്ട് ടിവി
സാങ്കേതികവിദ്യ

Latest Videos
Recommended Stories
Recommended image1
മിൽക്കി വേയുടെ ഹൃദയഭാഗത്ത് ഒരു 'ഡെഡ് സ്റ്റാര്‍' മറഞ്ഞിരിക്കുന്നു; കണ്ട് അമ്പരന്ന് ഗവേഷകർ
Recommended image2
രണ്ട് ഭീമൻ സൗരകൊടുങ്കാറ്റുകള്‍ക്കിടെ ഭൂമി 'വിചിത്രമായി' പെരുമാറി; കണ്ടെത്തി ഐഎസ്ആര്‍ഒയുടെ ആദിത്യ-എൽ1
Recommended image3
അന്യഗ്രഹജീവികളുണ്ടോ? യുഎസ് ആ രഹസ്യങ്ങൾ വെളിപ്പെടുത്തും! യുഎഫ്‌ഒ ഫയലുകൾ പുറത്തുവിടാൻ ട്രംപിന്‍റെ ഉത്തരവ്
Related Stories
Recommended image1
രണ്ട് ഭീമൻ സൗരകൊടുങ്കാറ്റുകള്‍ക്കിടെ ഭൂമി 'വിചിത്രമായി' പെരുമാറി; കണ്ടെത്തി ഐഎസ്ആര്‍ഒയുടെ ആദിത്യ-എൽ1
Recommended image2
മിൽക്കി വേയുടെ ഹൃദയഭാഗത്ത് ഒരു 'ഡെഡ് സ്റ്റാര്‍' മറഞ്ഞിരിക്കുന്നു; കണ്ട് അമ്പരന്ന് ഗവേഷകർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved