MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Automobile
  • Travel
  • സഹ്യന്‍റെ നെറുകയിലെ വിസ്മയം; വന്യതയുടെ ഗന്ധമുള്ള അ​ഗസ്ത്യാർകൂടത്തിലേയ്ക്ക്

സഹ്യന്‍റെ നെറുകയിലെ വിസ്മയം; വന്യതയുടെ ഗന്ധമുള്ള അ​ഗസ്ത്യാർകൂടത്തിലേയ്ക്ക്

കേരളത്തിലെ ഏറ്റവും സാഹസികവും നിഗൂഢതകൾ നിറഞ്ഞതുമായ വിനോദസഞ്ചാര-തീർത്ഥാടന കേന്ദ്രമാണ് ബോണക്കാടിന് സമീപം സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം. സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയാണിത്. 

1 Min read
Author : Sivanand C V
Published : Feb 01 2026, 12:46 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
6,129 അടി ഉയരത്തിൽ
Image Credit : Asianet News

6,129 അടി ഉയരത്തിൽ

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,868 മീറ്റർ (6,129 അടി) ഉയരത്തിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിലാണ് അ​ഗസ്ത്യാർകൂടം തലയുയർത്തി നിൽക്കുന്നത്. കരമനയാർ, നെയ്യാർ, തമിഴ്‌നാട്ടിലെ താമരഭരണി എന്നീ നദികൾ ഈ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

27
അഗസ്ത്യമുനിയുടെ വാസസ്ഥലമെന്ന് വിശ്വാസം
Image Credit : Asianet News

അഗസ്ത്യമുനിയുടെ വാസസ്ഥലമെന്ന് വിശ്വാസം

സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ വാസസ്ഥലമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. മല മുകളിൽ അഗസ്ത്യമുനിയുടെ ഒരു ശില്പമുണ്ട്. ഇവിടെ പ്രാർത്ഥിക്കാനായി നിരവധി വിശ്വാസികളാണ് മലകയറിയെത്തുന്നത്.

Related Articles

Related image1
ടൂറിസം എല്ലാവര്‍ക്കും; രാജ്യത്ത് ആദ്യമായി 'ഇൻക്ലൂസീവ് ടൂറിസം പോളിസി' പ്രഖ്യാപിക്കാൻ ഒരുങ്ങി കേരളം
Related image2
20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാം; കട്ടപ്പന-തേനി തുരങ്കപാത സാധ്യതാ പഠനത്തിന് ബജറ്റിൽ പത്ത് കോടി അനുവദിച്ചു
37
സഹ്യന്റെ ഹൃദയത്തിലേക്ക്
Image Credit : Asianet News

സഹ്യന്റെ ഹൃദയത്തിലേക്ക്

ഇത് വെറുമൊരു മലകയറ്റമല്ല...എണ്ണിയാലൊടുങ്ങാത്ത അത്രയും ഔഷധച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കയറി ചെല്ലുന്നത് സഹ്യന്റെ ഹൃദയത്തിലേക്കാണ്. ഭൂമിയിലെ സ്വർഗ്ഗമെന്ന് നിസംശയം വിളിക്കാവുന്ന അ​ഗസ്ത്യാർകൂടത്തിലേയ്ക്ക്.

47
അമ്പരപ്പിക്കും കാഴ്ചകളും അനുഭവങ്ങളും
Image Credit : Asianet News

അമ്പരപ്പിക്കും കാഴ്ചകളും അനുഭവങ്ങളും

ചെങ്കുത്തായ പാറക്കെട്ടുകൾ, ചിന്നിച്ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, വഴുവഴുക്കുന്ന വേരുകൾ, ആനത്താരകൾ, വൻമരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം, ആഞ്ഞുവീശുന്ന കാറ്റ്, കയറുകളിൽ തൂങ്ങി മലകയറുന്ന സഞ്ചാരികൾ...അങ്ങനെ അ​ഗസ്ത്യാർകൂടത്തിലെ കാഴ്ചകളും അനുഭവങ്ങളും ഏതൊരാളെയും അമ്പരപ്പിക്കും.

57
ശ്വാസവും ഹൃദയമിടിപ്പും പരീക്ഷിക്കപ്പെടും
Image Credit : Asianet News

ശ്വാസവും ഹൃദയമിടിപ്പും പരീക്ഷിക്കപ്പെടും

നിങ്ങളുടെ ശ്വാസവും ഹൃദയമിടിപ്പും പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങളാണ് അ​ഗസ്ത്യാർകൂടം ട്രെക്കിം​ഗിന്റെ പ്രധാന ആകർഷണം. ചെങ്കുത്തായ പാറക്കെട്ടുകൾക്കും വന്യമൃഗങ്ങൾ കാവൽ നിൽക്കുന്ന കാട്ടുപാതകൾക്കും അപ്പുറം ഒരേ ഒരു ലക്ഷ്യം മാത്രം. ആ കൊടുമുടിയിലെത്തുക!

67
50-തിലധികം കിലോമീറ്ററുകൾ താണ്ടിയൊരു യാത്ര
Image Credit : Asianet News

50-തിലധികം കിലോമീറ്ററുകൾ താണ്ടിയൊരു യാത്ര

ബോണക്കാട് നിന്ന് തുടങ്ങുന്ന ഈ യാത്ര, കാടിന്റെ വന്യതയോടുള്ള പോരാട്ടമാണ്. 50-തിലധികം കിലോമീറ്ററുകൾ താണ്ടി മലമുകളിലെത്തുമ്പോൾ മേഘങ്ങൾ നിങ്ങളുടെ പാദങ്ങളെ ചുംബിക്കും. തണുത്തുറഞ്ഞ കാറ്റ് നിങ്ങളുടെ ക്ഷീണമകറ്റും. അവിടെ, ആകാശത്തിന് തൊട്ടടുത്ത് വച്ച് നിങ്ങൾ അറിയും. പ്രകൃതി എത്രത്തോളം വലുതാണെന്നും, മനുഷ്യൻ എത്രത്തോളം ചെറുതാണെന്നും!

77
വിശ്വാസത്തിന്റെ കരുത്തും പ്രകൃതിയുടെ വന്യതയും
Image Credit : Asianet News

വിശ്വാസത്തിന്റെ കരുത്തും പ്രകൃതിയുടെ വന്യതയും

വിശ്വാസത്തിന്റെ കരുത്തും പ്രകൃതിയുടെ വന്യതയും സംഗമിക്കുന്ന അഗസ്ത്യാർകൂടം പ്രകൃതി കാത്തുവെച്ച മഹാവിസ്മയമാണ്. അട്ടകളുടെ രക്തദാഹവും, കഠിനമായ തണുപ്പും, ശ്വാസം മുട്ടിക്കുന്ന കയറ്റങ്ങളും നിങ്ങളെ തളർത്താൻ ശ്രമിക്കും. പക്ഷേ, തോറ്റു കൊടുക്കാത്ത മനസ്സിന് മുന്നിൽ കാട് വഴിമാറിക്കൊടുക്കും. ഭയം താഴെ ഉപേക്ഷിച്ച് മല കയറാം.

About the Author

SC
Sivanand C V
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ‍ഡ് ജേണലിസത്തിൽ (എംസിജെ) ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, കായിക വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sivanand.cv@asianetnews.in
യാത്ര

Latest Videos
Budget 2026 : SIP Calculator
Monthly Investment
₹
Expected Annual Return
%
Investment Duration
Yr
Recommended Stories
Recommended image1
ഇനി ഒരു മൃഗം ഹൈവേയിൽ വന്നാൽ മൊബൈലിൽ ഒരു അലേർട്ട് വരും; ദേശീപാതാ അതോറിറ്റിയുടെ സൂപ്പർ പ്രോജക്റ്റ്!
Recommended image2
958 കിലോമീറ്റർ സഞ്ചരിക്കാൻ ഇത്ര മണിക്കൂർ മാത്രം; അമ്പരപ്പിക്കും സ്‍പീഡും സുരക്ഷയും! രാജ്യത്തെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത് വിശേഷങ്ങൾ
Recommended image3
ചുവപ്പ്, നീല, പച്ച; ഈ നിറങ്ങൾ വെറുതെയല്ല! ഇന്ത്യൻ ട്രെയിനുകളുടെ 'കളർ കോഡി'നെ കുറിച്ച് അറിയാം
Related Stories
Recommended image1
ടൂറിസം എല്ലാവര്‍ക്കും; രാജ്യത്ത് ആദ്യമായി 'ഇൻക്ലൂസീവ് ടൂറിസം പോളിസി' പ്രഖ്യാപിക്കാൻ ഒരുങ്ങി കേരളം
Recommended image2
20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാം; കട്ടപ്പന-തേനി തുരങ്കപാത സാധ്യതാ പഠനത്തിന് ബജറ്റിൽ പത്ത് കോടി അനുവദിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved