112 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ മുതലിങ്ങോട്ട്, മലയാളിയുടെ സൈക്കിള്‍ ശേഖരം; ചിത്രങ്ങള്‍

First Published 3, Jun 2019, 6:12 PM IST

ഈ 'ലോക സൈക്കിൾ ദിന'ത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഒരു യഥാർത്ഥ സൈക്കിൾ പ്രേമിയെയാണ്. ഈ ഇരുചക്ര വാഹനത്തിന്റെ ചരിത്രഗതിയിലെ അമൂല്യമായ പല സൈക്കിളുകളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ സുകുമാരൻ നായരാണ് ഈ സൈക്കിൾ പ്രേമി. അദ്ദേഹത്തിന് ഇന്ന് സ്വന്തമായുള്ളത് 6 സൈക്കിളുകളാണ്. ഓരോന്നും അതാതിന്റെ സവിശേഷതകൾ കൊണ്ട് 'അനന്യം' എന്ന് തന്നെ പറയാവുന്നവ.  

ചിത്രങ്ങള്‍: മില്‍ട്ടണ്‍ പി.ടി 

അദ്ദേഹത്തിന് ഇന്ന് സ്വന്തമായുള്ളത് 6 സൈക്കിളുകളാണ്. ഓരോന്നും അതാതിന്റെ സവിശേഷതകൾ കൊണ്ട് 'അനന്യം' എന്ന് തന്നെ പറയാവുന്നവ.

BSNL'ൽ അക്കൗണ്ട്സ് ഓഫീസർ ആയി വിരമിച്ച സുകുമാരൻ നായർ പുരാവസ്തുക്കളെ ഏറെ വൈകാരികമായി സമീപിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പഴയ സൈക്കിളുകളിൽ ഒന്നിന്റെ ഉടമയാണ് അദ്ദേഹം.

സുകുമാരൻ നായരുടെ ശേഖരത്തിലെ അടുത്ത അമൂല്യവസ്തു നൂറു വർഷം പഴക്കമുള്ള 'ഇംഗ്ലണ്ട്' റാലി( Rayleigh) 'ആൾ സ്റ്റീൽ' ഫുൾ ഓപ്‌ഷൻ സൈക്കിളാണ്. റാലി എന്നത് സൈക്കിളുകളുടെ ലോകത്തെ ഹാർലി ഡേവിഡ്‌സൺ ആണ്.

അടുത്തത് 'ഹംബർ' എന്ന മോഡലാണ്. ചുരുങ്ങിയത് 70  വർഷത്തെ പഴക്കമുണ്ട്  ഈ സൈക്കിളിനും എന്നാണ്  അദ്ദേഹം പറയുന്നത്. മുന്‍ചക്രം പിടിപ്പിക്കുന്ന 'ഫോർക്ക്' എന്ന ഭാഗമാണ് ഇതിനെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്.

സൈക്കിളുകളുടെ രാത്രി സഞ്ചാരത്തിന് ഡൈനാമോ എന്ന ആധുനികൻ  വെളിച്ചം പകർന്നു തുടങ്ങുന്നതിനു മുമ്പ്, പ്രചാരത്തിലുണ്ടായിരുന്ന ഒന്നായിരുന്നു എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ചിരുന്ന ലാമ്പുകൾ.

1907-ൽ നിർമിക്കപ്പെട്ട 'ഗോൾഡൻ' മോഡൽ 'സൺബീം' ആണ് ഈ അമൂല്യ വാഹനം. 112  വർഷത്തെ പഴക്കമുണ്ട് ഇതിന്.  ഒറ്റയടിക്ക് ഈ സൈക്കിളിനെ തിരിച്ചറിയാൻ സഹായിക്കുന്നത് അതിന്റെ പേറ്റന്റഡ് അലുമിനിയം പെഡൽ ഡിസൈൻ ആണ്.

loader