വയസ്സ് 84, ഫോളോവേഴ്സ് 90,000; ഇന്‍സ്റ്റഗ്രാം സ്റ്റാറാണ് അപ്പൂപ്പന്‍!

First Published 15, Jun 2019, 6:08 PM

ടെറ്റ്സൂയക്ക് വയസ്സ് 84... ജപ്പാനില്‍ നിന്നുള്ള ഈ അപ്പൂപ്പന് പക്ഷെ 90K ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ്. ഇന്‍സ്റ്റഗ്രാം കീഴടക്കാന്‍ അപ്പൂപ്പനെ ഒരുക്കിയതാകട്ടെ കൊച്ചുമകനും. ഒരാഴ്ച അപ്പൂപ്പന്‍റെ വാര്‍ഡ്രോബ് ഒന്ന് പരിഷ്കരിച്ചു കൊച്ചുമകന്‍. സാധാരണ വസ്ത്രങ്ങള്‍ക്ക് പകരം കിടിലന്‍ വേഷങ്ങളായിരുന്നു തെരഞ്ഞെടുത്തത്. അതോടെ അപ്പൂപ്പന്‍റെ ലുക്കേ മാറി. 

ഒരു അവധി ദിവസം കൊച്ചുമകന്‍ നവോയ കുഡോ മുത്തച്ഛനെ പുത്തന്‍ വേഷത്തില്‍ പിടിച്ചു നിര്‍ത്തി അറഞ്ചം പുറഞ്ചം കുറേ ഫോട്ടോയുമെടുത്തു.

ഇന്‍സ്റ്റഗ്രാമില്‍ ഈ റിട്ട. കെമിസ്ട്രി അധ്യാപകന്‍റെ ഫോട്ടോ അപ്ലോഡ് ചെയ്തപ്പോഴാകട്ടെ ഫോളോവേഴ്സ് കുത്തനെ കൂടി. 90,000 പേരാണ് ഇപ്പോള്‍ ഇദ്ദേഹത്തെ പിന്തുടരുന്നത്.

ഇദ്ദേഹത്തിന്‍റെ ഫോട്ടോ കാണുമ്പോള്‍ നമുക്കൊരു കാര്യം മനസിലാവും. ഈ പ്രായം എന്നൊക്കെ പറയുന്നത് വെറും നമ്പറാണെന്ന്.

നിരവധി അഭിനന്ദനങ്ങളാണ് ഈ റിട്ട. അധ്യാപകനെ തേടിയെത്തുന്നത്. ചെറുപ്പക്കാര്‍ പോലും അന്തിച്ചു നില്‍ക്കുകയാണ് അപ്പൂപ്പന്‍റെ അടിപൊളി ലുക്കിന് മുന്നില്‍.

ഒരു ചിത്രത്തില്‍ കീടനാശിനിയുടെ പ്രയോഗത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത് കാണാം ടെറ്റ്സൂയ.

എല്ലാതരം വേഷങ്ങളും ജാക്കറ്റും ഷൂവും എല്ലാം പരീക്ഷിച്ചു കഴിഞ്ഞു ഈ എണ്‍പത്തിനാലുകാരന്‍.

loader