ആനയും അണ്ണാനും; യുദ്ധഭൂമിയില്‍ റഷ്യയ്ക്കു മുന്നില്‍ യുക്രൈന്‍ എന്താവും?
ലോകത്തെ രണ്ടാമത്തെ വമ്പന്‍ സൈനിക ശക്തിയായ റഷ്യ ലോകത്തെ ഇരുപത്തി രണ്ടാമത്തെ സൈനിക ശക്തിയായ തങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ആക്രമിക്കുമ്പോള്‍, എന്തു വിലകൊടുത്തും അതിനെ ചെറുക്കുമെന്ന പ്രഖ്യാപനത്തിലാണ് യുക്രൈന്‍. എന്നാല്‍, യുദ്ധക്കളത്തില്‍ എത്തുമ്പോള്‍ കാര്യം മാറും. ആയുധബലത്തിലും യുദ്ധതന്ത്രങ്ങളിലും അത്യന്തം അപകടകാരികളായ ഒരു രാജ്യം താരതമ്യേന ചെറിയ, ശക്തി കുറഞ്ഞ രാജ്യത്തെ ആക്രമിക്കുമ്പോള്‍, ഒട്ടും എളുപ്പമല്ല പിടിച്ചുനില്‍ക്കാന്‍. ഇരു രാജ്യങ്ങളുടെയും സൈനിക, ആയുധശേഷികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.
ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. ഗ്ലോബല്‍ ഫയര്‍ പവര്‍ ഏജന്‍സി നടത്തിയ കണക്കെടുപ്പു പ്രകാരം എട്ടര ലക്ഷത്തോളം സൈനികരാണ് അവരുടെ ശക്തി.
140 രാജ്യങ്ങളില്‍ വെച്ച് 22-ാമത്തെ സൈനിക ശക്തിയാണ് യുക്രൈന്‍. വെറും രണ്ടര ലക്ഷമാണ് അവരുടെ സൈനിക ശേഷിയെന്നാണ് ഗ്ലോബല്‍ ഫയര്‍ പവര്‍ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ മിസൈല്‍ ഉല്‍പ്പാദകരാണ് റഷ്യ. മിസൈല്‍ സാങ്കേതിക വിദ്യയില്‍ അവര്‍ അമേരിക്കയെ കടത്തിവെട്ടും.
റഷ്യയ്ക്ക് 4,100 വിമാനങ്ങളുണ്ട്. യുക്രൈനാവട്ടെ വെറും 318 വിമാനങ്ങളേ ഉള്ളൂ. റഷ്യയ്ക്ക് 772 യുദ്ധവിമാനങ്ങളുള്ളപ്പോള്‍ യുക്രൈന് 69 യുദ്ധ വിമാനങ്ങളാണ് ഉള്ളത്.
റഷ്യയുടെ കൈവശം 12,500 ടാങ്കുകള്‍ ആണുള്ളത്. യുക്രൈനാവട്ടെ പടര്‍ക്കളത്തിലേക്ക് കൊണ്ടുപോവാന്‍ വെറും 2600 ടാങ്കുകളേയുള്ളൂ.
റഷ്യയ്ക്ക് 30000 കവചിത വാഹനങ്ങളുണ്ട്. കേവലം 12,000 കവചിത വാഹനങ്ങള്‍ മാത്രമാണ് റഷ്യയ്‌ക്കെതിരെ പോരിന് ഇറങ്ങിയ യുക്രൈനിന് ഉള്ളൂ.
ഇനി യുദ്ധക്കപ്പലുകള്‍. റഷ്യയ്ക്ക് 605 യുദ്ധക്കപ്പലുകളാണ് കൈയിലുള്ളത്. യുക്രൈനിന്റെ കൈവശമുള്ളത് വെറും 38 യുദ്ധക്കപ്പലുകള്‍ മാത്രമാണ്.
ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. പഴയ സോവിയറ്റ് പാരമ്പര്യം അക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം. അതിന്റെ ആയുധക്കലവറ പണ്ടേ സമൃദ്ധമാണ്.
എന്നാല്‍, യുക്രൈന്‍ സോവിയറ്റ് കാലത്തുനിന്നും പിരിഞ്ഞുപോയി സ്വന്തം ജീവിതം ആരംഭിച്ച രാജ്യമാണ്. യുഎസും നാറ്റോയും നല്‍കുന്ന ആയുധങ്ങളാണ് അവരുടെ സമ്പത്ത്.
ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. ഗ്ലോബല്‍ ഫയര്‍ പവര്‍ ഏജന്‍സി നടത്തിയ കണക്കെടുപ്പു പ്രകാരം എട്ടര ലക്ഷത്തോളം സൈനികരാണ് അവരുടെ ശക്തി.
ആഗോള ആയുധക്കച്ചവടം മോണിറ്റര്‍ ചെയ്യുന്ന സ്‌റ്റോക്ക് ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം 2020-ല്‍ 61. 7 ബില്യന്‍ ഡോളറാണ് റഷ്യ സൈനികാവശ്യത്തിന് ചെലവിട്ടത്.
അമേരിക്കയാവട്ടെ, ആ വര്‍ഷം 5.9 ബില്യന്‍ ഡോളറാണ് സൈനിക ആവശ്യങ്ങള്‍ക്ക് നീക്കിവെച്ചത്. അതായത് അമേരിക്കയുടെ അഞ്ചിരട്ടി റഷ്യ ആയുധങ്ങള്‍ വാങ്ങാനും സൈനിക ശേഷി കൂട്ടാനും ഉപയോഗിച്ചു.
റഷ്യയ്ക്ക് 14,000 സെല്‍ഫ് പ്രൊപ്പല്‍ഡ് ആര്‍ട്ടിലറി തോക്കുകള്‍ ഉള്ളപ്പോള്‍ യുക്രൈനിന്റ കൈയില്‍ ആകെയുള്ളത് മൂവായിരം എണ്ണമാണ്.
ഇനി യുദ്ധക്കപ്പലുകള്‍. റഷ്യയ്ക്ക് 605 യുദ്ധക്കപ്പലുകളാണ് കൈയിലുള്ളത്. ഇവയില്‍ ഒന്ന് വിമാനവാഹിനി കപ്പലാണ്.
അത്യാധുനിക യുദ്ധക്കപ്പലുകളുമായി പോരിന് എത്തുന്ന റഷ്യയെ തടയാന്‍ യുക്രൈനിന്റെ കൈവശമുള്ളത് വെറും 38 യുദ്ധക്കപ്പലുകള്‍ മാത്രമാണ്.
ഇനി അന്തര്‍വാഹിനികളുടെ കാര്യം. കടല്‍ മാര്‍ഗമുള്ള ആക്രമണത്തിന്റെ കുന്തമുനയായ 79 മുങ്ങിക്കപ്പലുകളാണ് റഷ്യയ്ക്ക് ഉള്ളത്. ഉക്രൈനിന് ആവട്ടെ ഒരൊറ്റ അന്തര്‍വാഹിനിയുമില്ല.
യുക്രൈനിന്റെ കൈവശം അമേരിക്കയും യൂറോപ്പ്യന്‍ രാജ്യങ്ങളും നല്‍കിയ ടാങ്ക്‌വേധ മിസൈലുകളുണ്ട്. റഷ്യന്‍ ടാങ്കുകളെ വെല്ലുന്നതിന് നൂറുകണക്കിന് ജാവലിന്‍ മിസൈലുകളാണ് അമേരിക്ക യുക്രൈനിന് നല്‍കിയത്.