ഇത് മരിച്ചവര്‍ മാത്രമുള്ള, ജീവനുള്ളവര്‍ പോകാന്‍ ഭയക്കുന്ന സ്ഥലം; കാണാം 'മരിച്ചവരുടെ നഗരം'

First Published 6, Sep 2020, 12:44 PM

റഷ്യയിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഓസ്സെറ്റിയ-അലാനിയയിലെ പ്രിഗൊറോഡൊനി ജില്ലയിലാണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം. കാണാനൊക്കെ മനോഹരമാണെങ്കിലും ഒരല്‍പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ 'മരിച്ചവരുടെ നഗരം' എന്നാണ്. ദര്‍ഗാവിനെ കുറിച്ചറിയാം.

400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്‍ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉണ്ടായിരുന്നത്.

ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളുടെ കല്ലറകളാണ്. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. എന്നാല്‍, അതിലെത്ര സത്യമുണ്ട് എന്നതൊന്നും തെളിയിക്കപ്പെട്ടില്ല. ആളുകള്‍ സ്വന്തം ഭയത്തില്‍ നിന്നാവാം ഇങ്ങനെ പറയുന്നതെന്നാണ് കരുതപ്പെടുന്നത്.

ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ഇങ്ങനെയായി മാറിയതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്.

പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്‍തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഇവരെ അടക്കം ചെയ്‍തിരിക്കുന്നത് വസ്ത്രങ്ങളോടും മറ്റ് സ്വത്തുക്കളോടും കൂടിയാണെന്നും ഗവേഷകര്‍ പറയുന്നു.

ആ ഗ്രാമത്തില്‍ ചെല്ലുന്നവരാരും തിരികെ വരില്ലെന്നാണ് കരുതപ്പെടുന്നതിനാല്‍ത്തന്നെ, ഭയം കൊണ്ട് അധികമാരും ആ ഗ്രാമത്തിലേക്ക് പോകാറില്ല. ചരിത്രഗവേഷകര്‍ക്ക് ഈ ഇടം ഒരു നിധി തന്നെ ആയിരിക്കുമെന്നതില്‍ ഏതായാലും സംശയമില്ല.

നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യര്‍ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും മറ്റും മനസിലാക്കാന്‍ കഴിയുന്ന നിരവധി തെളിവുകള്‍ ഈ വീടുകള്‍ക്കകത്ത് ഉണ്ടായേക്കാം. ഈ നിലവറകളില്‍ ഏറ്റവും പഴയത് പന്ത്രണ്ടാം നൂറ്റാണ്ടിലേതാണെന്നും അല്ല പതിനാലാം നൂറ്റാണ്ടിലേതാണെന്നും വാദമുണ്ട്.

ഏതായാലും, ചിത്രങ്ങളില്‍ നിന്നടക്കം മനസിലാവുന്നത് അതിമനോഹരമായ ഒരു ഗ്രാമമാണ് ദര്‍ഗാവ് എന്നാണ്. ഒരുപക്ഷേ, ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളായിരിക്കാം ദര്‍ഗാവിനെ ഇവ്വിധം വശ്യമായ സൗന്ദര്യത്തോടെ സൂക്ഷിക്കുന്നത്.

loader