- Home
- Magazine
- Web Specials (Magazine)
- ഓരോ മഴക്കാലവും തീരം വിഴുങ്ങുന്ന കടൽ; ചെല്ലാനത്ത് നിന്നുള്ള ചില ചിത്രങ്ങൾ
ഓരോ മഴക്കാലവും തീരം വിഴുങ്ങുന്ന കടൽ; ചെല്ലാനത്ത് നിന്നുള്ള ചില ചിത്രങ്ങൾ
കടുത്ത വേനലിന് ശേഷം ഒരു മഴക്കാലം പ്രതീക്ഷിക്കാത്ത മലയാളിയില്ല. എന്നാല്‍, ആ മഴക്കാലത്തെ കേരളത്തിന്‍റെ തീരദേശം ഭയക്കുന്നു. ഓരോ വര്‍ഷവും കടലെടുക്കുന്നത് ഒന്നോ രണ്ടോ നിര വീടുകളെയാണെന്നത് തന്നെ ആ ഭയത്തിന് കാരണം.

മണ്‍സൂണ്‍ കാലത്ത് കടലില്‍ നിന്നുമുള്ള ചാറ്റിന്‍റെ ചൂളം വിളിയും മഴക്കോളം ചെല്ലാനത്തുകാരുടെ നെഞ്ചില്‍ തീ കോരിയിടുകയാണ്. ചെല്ലാനം കൊച്ചി തീര കടലിലെ ആഴം ക്രമാതീതമായി കൂടിയതാണ് പ്രദേശത്തെ കടൽ ആക്രമണത്തിന് പ്രധാനകാരണമെന്നാണ് ചെല്ലാനം- കൊച്ചി ജനകീയ വേദി അഭിപ്രായപ്പെടുന്നത്. തീര കടലിലെ ആഴം കുറയ്ക്കാതെ കടൽ ആക്രമണം കുറയ്ക്കുവാൻ കഴിയില്ലെന്നും അവര്‍ സ്വന്തം അനുഭവങ്ങളിൽ നിന്നും ചൂണ്ടിക്കാണിക്കുന്നു.
അത് പോലെ തന്നെ ആഞ്ഞടിക്കുന്ന കടലിന് മുന്നില്‍ താൽക്കാലിക പ്രതിരോധ നടപടികൾ അപര്യാപ്തമാണെന്നും ശ്വാശ്വതവും കൃത്യമായ തുടർനീരീക്ഷണവും ആവശ്യമുള്ള ഒരു തീര സംരക്ഷണമാണ് വേണ്ടതെന്നും ചെല്ലാനം- കൊച്ചി ജനകീയ വേദി ജനറൽ കണ്‍വീനര്‍ വി ടി സെബാസ്റ്റ്യൻ ചൂണ്ടിക്കാണിക്കുന്നു.
തീര സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് പുത്തൻ തോടിന് വടക്കോട്ടുള്ള ടെട്രാപ്പോഡ് കടൽ ഭിത്തി- പുലി മുട്ടുകളുടെ നിർമ്മാണം ആരംഭിക്കണംമെന്നും ചെല്ലാനം- കൊച്ചി ജനകീയ വേദി ആവശ്യപ്പെട്ടു. നിലവിൽ സർക്കാർ നടപ്പിലാക്കുന്ന ജിയോ ബാഗ് കൊണ്ടുള്ള താൽക്കാലിക തടയണകൾ ചെല്ലാനത്തെ കടൽ കയറ്റം തടയാൻ അപര്യാപ്തം ആണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
താൽക്കാലിക പ്രതിരോധ നടപടിയായി ശക്തമായ കടൽ കയറ്റം നേരിടുന്ന പുത്തൻ തോട് ബീച്ചിന് വടക്ക് മുതൽ മൂർത്തി അമ്പലം വരെയുള്ള പ്രദേശങ്ങളിൽ 961 മീറ്ററാണ് ജിയോ ബാഗ് കൊണ്ടുള്ള താൽക്കാലിക തടയണകൾ നിർമ്മിക്കുന്നത്. ഇത് അപര്യാപ്തമാണ്. കടലേറ്റം രൂക്ഷമാകുമ്പോൾ കൂടുതല്‍ ശ്വാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും വി ടി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.
(ആഗസ്റ്റ് ഒന്നിന് ട്രോളിംഗ് നിരോധനം കഴിയുമ്പോൾ കടലിലിറങ്ങാനായി തയ്യാറെടുക്കുന്ന മത്സ്യത്തൊഴിലാളികൾ) പരിസ്തിതി സൗഹൃദവും ചെലവു കുറഞ്ഞതും ഒരു പദ്ധതി ഇതിനായി ചെല്ലാനം- കൊച്ചി ജനകീയ വേദി മുന്നോട്ട് വയ്ക്കുന്നു. കൊച്ചിൻ പോർട്ട് ആഴം നില നിർത്തുന്നതിനായി ഡ്രഡ്ജ് ചെയ്യുമ്പോൾ കിട്ടുന്ന എക്കൽ കൊച്ചി ചെല്ലാനം തീര കടലിൽ നിക്ഷേപിക്കുക. ഇത് വഴി തീരശേഷണം ഒരു പരിധിവരെ തടയാം. തീരത്ത് നിന്നും കൂടുതല്‍ മണ്ണ് നഷ്ടപ്പെടുന്നതാണ് തീരത്തെ കടൽക്ഷേഭങ്ങൾ ശക്തമാക്കുന്നതിനുള്ള പ്രാധന കാരണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.