- Home
- Magazine
- Web Specials (Magazine)
- ഗ്ലാമര്‍ കൊണ്ട് വശീകരിക്കും, യന്ത്രത്തോക്ക് കൊണ്ട് കഥകഴിക്കും; മെക്‌സിക്കോയിലെ പെണ്‍ വാടകക്കൊലയാളികള്‍
ഗ്ലാമര്‍ കൊണ്ട് വശീകരിക്കും, യന്ത്രത്തോക്ക് കൊണ്ട് കഥകഴിക്കും; മെക്‌സിക്കോയിലെ പെണ്‍ വാടകക്കൊലയാളികള്‍
'സികാരിയാസ്' അഥവാ കൊലയാളിപ്പെണ്ണുങ്ങള്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധരായ ഈ വാടകക്കൊലയാളികളുടെ ജീവിതം സിനിമയെ തോല്‍പ്പിക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു മാഫിയ മക്‌സിക്കോയിലാണ്. ഒരു ദശാബ്ദത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മയക്കുമരുന്നു സംഘങ്ങള്‍ക്കിടയിലെ പുതിയ മുഖമാണ് പെണ്‍ വാടകക്കൊലയാളികള്‍.

തോളിലൂടെ ഇറങ്ങിക്കിടക്കുന്ന ചെമ്പന്‍ മുടി. നേര്‍ത്ത പുരികങ്ങള്‍, നിഷ്‌കളങ്കമായ മുഖം. ജുവാന ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ മെക്‌സിക്കന്‍ യുവതി. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാല്‍ അവളുടെ കയ്യില്‍ പിടിച്ചിരിക്കുന്നത് ഒരു യന്ത്രത്തോക്കാണ് എന്നറിയാം.

അടുത്തിടെയാണ് ജുവാന മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ ഒന്നില്‍ അഞ്ചുപേരുടെ തല അരിഞ്ഞിട്ടത്.

അവരുടെ ചോര കുടിച്ചിറക്കിയ ജുവാന അവരില്‍ ഒരാളുടെ കബന്ധവുമായി ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടത്രെ.

'ലെ പെക്കെ' അഥവാ 'ഇത്തിരിപ്പെണ്ണ്' എന്നാണ് ലഹരിമാഫിയാ സര്‍ക്യൂട്ടില്‍ ജുവാന അറിയപ്പെടുന്നത്. സൗന്ദര്യമാണ് ഇവരുടെ വലിയ ആയുധം.

ഇരകളെ പബ്ബുകളിലും, ഷോപ്പിംഗ് മോളുകളിലും വെച്ച് ആകര്‍ഷിക്കും. ഈ സുന്ദരികളുമായി ബന്ധപ്പെടാന്‍ ധൃതിപ്പെട്ടെത്തുന്ന മല്ലന്മാര്‍ക്ക് തങ്ങള്‍ വിളിച്ചുവരുത്തുന്നത് സ്വന്തം മരണത്തെത്തന്നെയാണെന്ന തിരിച്ചറിവ് തെല്ലുമുണ്ടാകാറില്ല.

കോള്‍ ഗേളായി ജോലിചെയ്തിരുന്ന ജുവാനയെ ലോസ് സീറ്റാസ് ഗ്യാങ്ങാണ് കൊലയാളിയായി റിക്രൂട്ട് ചെയ്യുന്നത്.

2016 -ല്‍ അറസ്റ്റു ചെയ്യപ്പെട്ട ജുവാന ജയില്‍ ബ്ലോഗിലൂടെ തന്റെ രക്തദാഹത്തെപ്പറ്റിയും ശവരതിയെപ്പറ്റിയും ഒക്കെ വാചാലയായതോടെയാണ് അവര്‍ ഫീല്‍ഡില്‍ കുപ്രസിദ്ധയായി മാറിയത്.

'ചെറുപ്പം മുതല്‍ക്കേ ഞാനൊരു തെറിച്ച പെണ്ണായിരുന്നു. ആദ്യം മദ്യത്തിനും, പിന്നെ മയക്കുമരുന്നിനും അടിമയായി. അതിലൂടെ വേശ്യാവൃത്തിയിലേക്കും കടന്നുവരേണ്ടി വന്നു..' ബ്ലോഗില്‍ അവര്‍ കുറിച്ചു.

പതിനഞ്ചാമത്തെ വയസ്സില്‍ ഗര്‍ഭിണിയായ ജുവാന കുഞ്ഞിനെ പോറ്റാന്‍ വേണ്ടിയാണ് ആദ്യമായി കോള്‍ ഗേളാകുന്നത്.

ആദ്യമൊക്കെ ചോരകണ്ടാല്‍ മോഹാലസ്യപ്പെട്ടിരുന്ന ജുവാനയ്ക്ക് ഒരു ദിവസം തന്റെ ഗാങ്ങില്‍ പെട്ടവര്‍ കൂട്ടത്തിലെ ഒരു ഒറ്റുകാരന്റെ തല ചുറ്റികയ്ക്ക് അടിച്ച് ചമ്മന്തിയാക്കുന്നത് കണ്ട അന്ന് ചോരയോടുള്ള അറപ്പുമാറി. മുഖത്ത് തെറിച്ചു വീണ ചോര അവര്‍ തുടച്ചു കളഞ്ഞു.

ഗുസ്താവോ ചാപ്പ്മാന്‍ അഥവാ 'എല്‍ ചാപ്പോ'യുടെ സിനാലോവ കാര്‍ട്ടലിലെ ഏറ്റവും കുപ്രസിദ്ധയായ പെണ്‍കൊലയാളിയാണ് ക്‌ളോഡിയ ഒക്കോയാ ഫെലിക്‌സ്.

'കുറ്റകൃത്യങ്ങളുടെ ലോകത്തിലെ കിം കര്‍ദാഷിയാന്‍ ' എന്നറിയപ്പെട്ടിരുന്ന ക്‌ളോഡിയയെ കഴിഞ്ഞയാഴ്ച തന്റെ കാമുകന്റെ കിടക്കയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

വളരെ സെക്‌സിയായ പോസുകളിലാണ് ഇവരില്‍ പലരും ഓണ്‍ലൈനില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഇടുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ആയുധധാരികളായി പ്രത്യക്ഷപ്പെടാറുണ്ട്. തോക്കുകളും മറ്റും കയ്യിലെടുത്തുള്ള ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് പോസ്റ്റുകള്‍ പതിവാണ്. തോക്കുകള്‍ക്കും കടുവകള്‍ക്കുമൊക്കെ ഒപ്പമാണ് പലരുടെയും പോസിങ്ങ്.

2014 -ല്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായ ഒരു ചിത്രമാണിത്. കയ്യില്‍ പച്ചകുത്തിയിരിക്കുന്ന പേര് 'നിനോ' എന്നാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, യന്ത്രത്തോക്ക്.

ജോസ്ലിന്‍ അലക്സാന്‍ഡ്ര നിനോ എന്നാണ് മുഴുവന്‍ പേര്. 'ലാ ഫ്‌ലാകാ' അഥവാ കൊലുന്നനെയുള്ളവള്‍ എന്നാണ് വിളിപ്പേര്. ലോസ് സൈക്‌ളോണ്‍സ് കാര്‍ട്ടലിന്റെ പരിശീലനം സിദ്ധിച്ച ഒരു കൊലയാളിയായിരുന്നു അവള്‍.

ഈ ചിത്രം വൈറലായി നാലുമാസത്തിനകം മാറ്റമാറോസിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ കാര്‍പാര്‍ക്കിങ്ങില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ട്രക്ക് കണ്ടെടുത്തു. മൂന്നു ബിയര്‍ കൂളറുകള്‍ അതിനുള്ളിലുണ്ടായിരുന്നു. ഒന്നില്‍ ഒരു സ്ത്രീയുടെ വലത്തേ കാലും, വലത്തേ കയ്യും കണ്ടെത്തി. ആ കയ്യില്‍ 'നിനോ' എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു.

മറ്റു രണ്ടു കൂളറുകളില്‍ ഒരു സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും ശരീരഭാഗങ്ങളും ഉണ്ടായിരുന്നു.