'അമേരിക്കന്‍ റിയാലിറ്റീസ്'; ദരിദ്രരുടെ അമേരിക്കയിലെ കാഴ്ചകള്‍, കാണാം ചിത്രങ്ങള്‍

First Published 4, Nov 2020, 3:05 PM

അമേരിക്ക വലിയ സ്വപ്‍നമായി കൊണ്ടുനടക്കുന്നവരുണ്ട്. എന്നാല്‍, അമേരിക്കയിലെ ജീവിതം എല്ലാവര്‍ക്കും സുഖകരമാണോ? അല്ലെന്ന് തെളിയിക്കുന്ന കുറച്ച് ചിത്രങ്ങള്‍ അവിടെനിന്നും പകര്‍ത്തപ്പെടുകയുണ്ടായി. ദാരിദ്ര്യരേഖയ്ക്കും താഴെ ജീവിക്കുന്ന, ഉറങ്ങാന്‍ സ്വന്തമായി ഒരിടമോ കൃത്യമായി ഭക്ഷണമോ ഇല്ലാത്ത മനുഷ്യരുടെ നിസ്സഹായവസ്ഥകളായിരുന്നു ആ ചിത്രങ്ങള്‍. 2011 -ല്‍ ജോക്കിം എസ്ക്കില്‍ഡ്‍സെന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. സാമ്പത്തികമായി താഴെക്കിടയിലുള്ള, അങ്ങേയറ്റം ദരിദ്രരുടെ ചിത്രങ്ങളായിരുന്നു അത്. ജോക്കിമിന്‍റെ കൂടെ എഴുത്തുകാരിയായ നടാഷ്യ ഡെല്‍ ടോറ കൂടി ചേര്‍ന്നു. ആ ജനങ്ങളുടെ അവസ്ഥ എഴുതാന്‍ അവര്‍ തയ്യാറായി. പിന്നീട്, ജോക്കിമിന്‍റെയും നാടാഷ്യയും ഈ ചിത്രങ്ങളും ആ മനുഷ്യരുടെ ജീവിതവും വിവരിക്കുന്ന ഒരു പുസ്‍തകം പുറത്തിറക്കി. 'അമേരിക്കന്‍ റിയാലിറ്റീസ്' എന്നായിരുന്നു പുസ്‍തകത്തിന്‍റെ പേര്. അതില്‍നിന്നുമുള്ള ചില ചിത്രങ്ങളാണിത്.

ടെറി ഫിറ്റ്സ്‍പാട്രിക്: ഭവനരഹിതനെന്ന് പറയുന്നതിലും ഒരു 'സിറ്റി ക്യാമ്പര്‍' എന്ന് പറയാനാണ് ടെറിക്കിഷ്‍ടം. ഒരു ഷോപ്പിംഗ് പ്ലാസയ്ക്ക് സമീപത്തുള്ള കാട്ടില്‍ ടെന്‍റ് കെട്ടിയാണ് ടെറിയുടെ താമസം. മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഭവനരഹിതരായ മറ്റ് മനുഷ്യരില്‍ നിന്ന് അകന്നു കഴിയാനുമായിട്ടാണ് ടെറി ഇവിടെ വന്ന് താമസമാക്കിയത്. അമ്മ മരിച്ചശേഷം ജീവിതത്തിന്‍റെ ചിട്ടകള്‍ മാറിയെന്നും അത് ക്രമീകരിക്കണമെന്നും ടെറി കരുതുന്നു. ഒപ്പം തന്‍റെ ഈ അവസ്ഥ താല്‍ക്കാലികമാണ് എന്നാണ് ടെറി പറയുന്നത്. ഏതായാലും നിലവില്‍ ടെറിക്ക് ഒരു വീടുണ്ടോ എന്നത് അറിയില്ല.

എലിസബത്തും അലീനയും: അലീന അർനസനും അവളുടെ കസിൻ എലിസബത്തും ലൂസിയാനയിലെ തീരപ്രദേശത്താണ് താമസിക്കുന്നത്. അലീനയുടെ പിതാവ് മത്സ്യത്തൊഴിലാളിയാണ്. അവര്‍ക്ക് അത്താഴത്തിന് പലപ്പോഴും അദ്ദേഹം പിടിച്ചുകൊണ്ടുവരുന്ന മീനാവും. 2010 -ലെ ബിപി എണ്ണച്ചോർച്ച മുതൽ എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ അവര്‍ പിടിച്ചിരുന്നതിന്‍റെ പകുതി മത്സ്യങ്ങളാണ് ഇപ്പോള്‍ കൊണ്ടുവരാനാവുന്നത്. അലീനയുടെ അമ്മ കിന്ദ്രയാവട്ടെ കുട്ടികള്‍ക്ക് കടൽ ഭക്ഷണം നൽകാൻ ഭയപ്പെടുന്നുമുണ്ട്. ഭര്‍ത്താവ് പിടിച്ചുകൊണ്ടുവരുന്ന മീനുകള്‍ക്ക് കറുത്ത നിറമാണ് എന്നാണ് കിന്ദ്ര പറയുന്നത്. ബിപി എണ്ണ ചോർച്ചയ്ക്ക് ശേഷം ക്ലീനിംഗ് സ്റ്റാഫിലൊരാളായി ജോലി നോക്കുകയാണ് കിന്ദ്ര. ഈ എണ്ണച്ചോര്‍ച്ച നിരവധി പരിസ്ഥിതി, ആരോഗ്യ പ്രശ്‍നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഒപ്പം തന്നെ ഒരുപാട് മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്‍ടമാവുകയും ചെയ്‍തിരുന്നു.

റൂബി ആന്‍ സ്‍മിത്ത്: ജോർജിയയിലെ ഏഥൻസിലെ നോർത്ത് ഒക്കോണി നദിക്ക് കുറുകെയുള്ള നോർത്ത് അവന്യൂ ബ്രിഡ്‍ജിന് കീഴിലാണ് റൂബി ആൻ സ്‍മിത്ത് താമസിക്കുന്നത്. ഭവനരഹിതരായ മറ്റ് ആളുകള്‍ക്കൊപ്പമാണ് അവരും കഴിയുന്നത്. ലൈംഗികത്തൊഴിലാളിയും മയക്കുമരുന്നിന് അടിമയുമായ റൂബിക്ക് നിരന്തരം മര്‍ദ്ദനമേല്‍ക്കുകയും ചൂഷണത്തിനിരയാകേണ്ടി വരാറുമുണ്ട്. ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതില്‍ത്തന്നെ ഞാന്‍ വളരെ ഭാഗ്യവതിയാണ് എന്നാണ് റൂബി ചിത്രമെടുക്കുന്ന സമയത്ത് പറഞ്ഞത്.

റോഡ്‍നി വുഡ്‍സ്, ജോ ബെറി: ന്യൂ ഓർലിയാൻ‌സ് സ്വദേശികളും കസിൻ‌ സഹോദരങ്ങളുമായ റോഡ്‌നി വുഡ്‌സും ജോ ബെറിയും ചിലപ്പോൾ 10 മൈല്‍ വരെയൊക്കെയാണ് ജോലിക്ക് വേണ്ടി നടക്കുന്നത്. ഭാര്യയും ആറ് മക്കളിൽ നാലുപേരും ചേർന്ന് രണ്ട് മുറികളുള്ള വീട്ടിൽ താമസിക്കുന്ന റോഡ്‌നിക്ക് നേരത്തെ പലചരക്ക് കടയായിരുന്നു. കത്രീന ചുഴലിക്കാറ്റില്‍ അത് തകര്‍ന്നു. ജോ, കത്രീനയ്ക്ക് മുമ്പ് ഒരു പ്രിന്‍റിംഗ് ഷോപ്പിൽ ജോലി ചെയ്‍തിരുന്നുവെങ്കിലും പിന്നീട് ടെക്സാസിലേക്ക് മാറി. തിരിച്ചെത്തിയതിനുശേഷം അദ്ദേഹത്തിന് ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ റോഡ്‍നിയുടെ വീടിന്‍റെ പുറത്തോ അല്ലെങ്കില്‍ പാലത്തിനടിയിലോ ആണ് കിടന്നുറങ്ങാറ്.

എറിക് റാമിറേസ്: കാലിഫോർണിയയിലെ Firebaugh -ലെ കുടിയേറ്റ ഫാം തൊഴിലാളികൾക്കായുള്ള പൊടി നിറഞ്ഞ ട്രെയിലർ പാർക്കിലാണ് എറിക് റാമിറെസ് താമസിക്കുന്നത്. അവിടെ തന്റെ രണ്ട് സഹോദരങ്ങളോടും മുത്തശ്ശിമാരോടും ഒപ്പമാണ് ഇടുങ്ങിയ സ്ഥലത്ത് അവന്‍ കഴിയുന്നത്. അന്നത്തെ യു‌എസ് സെൻസസ് അനുസരിച്ച്, Firebaugh സ്ഥിതിചെയ്യുന്ന ഫ്രെസ്‌നോ കൗണ്ടിയിലെ 36 ശതമാനം കുട്ടികളും ദരിദ്രരാണ്. Firebaugh -യിലെ 43 ശതമാനം കുട്ടികളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. രാജ്യത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. പഴങ്ങളും പച്ചക്കറികളും വളര്‍ത്തുന്ന വയലുകളിൽ റാമിറെസ് കുടുംബം ജോലി ചെയ്യുന്നു. എന്നിട്ടും, എറിക്കിന് രണ്ട് മൈല്‍ ദൂരം മുത്തശ്ശിമാരോടൊപ്പം നടന്ന് വേണം കമ്മ്യൂണിറ്റി സെന്‍ററില്‍ ചെന്ന് സൗജന്യ ഭക്ഷണം വാങ്ങാന്‍.

ജെന്നിഫര്‍ റോഡന്‍: സെന്റ് ലൂയിസിൽ നിന്നുള്ള കാമുകനും കരുതല്‍ സേനാംഗവുമായ ഡൊണാൾഡ് മൺറോയ്‌ക്കൊപ്പം 27 -കാരിയായ ഫ്ലോറിഡയില്‍ നിന്നുള്ള ജെന്നിഫർ റോഡൻ പാലത്തിനടിയിലാണ് കഴിയുന്നത്. ന്യൂ ഓർലിയാൻസിലെത്തിയയുടനെതന്നെ അദ്ദേഹം സ്ക്രാപ്പ് മെറ്റൽ ശേഖരിച്ചതിന് അഞ്ച് മാസത്തേക്ക് ജയിലിൽ അടയ്ക്കപ്പെട്ടു. 'ഞാൻ ഒരു തെറ്റും ചെയ്തില്ല. അത് വെറും ചവറ്റുകുട്ടയായിരുന്നു' എന്ന് അദ്ദേഹം പറയുന്നു. ജെന്നിഫർ ഫ്ലോറിഡയിലെ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്നുവെങ്കിലും ന്യൂ ഓർലിയാൻസിൽ ജോലിയിൽ പ്രവേശിക്കാൻ ഭാഗ്യമുണ്ടായില്ല. ഏതെങ്കിലും സന്നദ്ധസംഘടനകളില്‍ നിന്നും സഹായം കിട്ടണമെങ്കില്‍ ഭിന്നശേഷിക്കാരോ മറ്റോ ആവണം. ജോലിയില്ലാതെ ജീവിക്കുക എന്നത് എത്ര പ്രയാസകരമാണെന്ന് ജെന്നിഫറിനറിയാം. ഓരോ ദിവസവും കഴിക്കാന്‍ ഭക്ഷണം കണ്ടെത്തുക, കുളിക്കാനും മറ്റും ഒരിടം കണ്ടെത്തുക എന്നതൊക്കെ എത്രമാത്രം പ്രയാസകരമാണ് എന്നവര്‍ പറയുന്നു.

നിക്ക് ഹൂസ്റ്റണ്‍: 19 വയസ്സുള്ള നിക്ക് ഹ്യൂസ്റ്റൺ അമ്മയോടും മറ്റ് ഒമ്പത് സഹോദരങ്ങളോടും ഒപ്പമാണ് വളർന്നത്. തെരുവ് വിളക്കുകളൊന്നും പ്രവർത്തിക്കാത്തതിനാൽ 'ഡാർക്ക് സൈഡ്' എന്ന് അയല്‍പ്രദേശങ്ങളിലെ കുട്ടികളെല്ലാം വിളിക്കുന്ന ഒരു സ്ഥലത്താണ് അവരുടെ താമസം. ചിത്രമെടുക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് അവന്‍ പ്രദേശത്തെ ഹൈസ്‍കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയത്. റിസര്‍വേഷനിലുള്ള മറ്റ് പല കുട്ടികളെയും പോലെ നിക്കും ബാസ്‍കറ്റ്ബോള്‍ കളിക്കുകയും സ്കോളര്‍ഷിപ്പ് നേടുകയും ചെയ്‍തിരുന്നു. ഒരിക്കല്‍ ഒരു ഹോസ്‍പിറ്റല്‍ ജോലി ലഭിക്കുകയും കുടുംബമായി ജീവിക്കാനാവുകയും ചെയ്യുമെന്ന പ്രതീക്ഷയും അവന്‍ ഫോട്ടോയെടുക്കുന്ന നേരത്ത് പങ്കുവച്ചിരുന്നു.

ലവാന്‍ഡ ലെയറി, റെജിനാള്‍ഡ്: വളരെ താഴ്ന്ന വരുമാനമുള്ളവര്‍ താമസിക്കുന്ന ഒരു ഹൗസിംഗ് കോംപ്ലക്സിലാണ് ലാവന്‍ഡയും മകന്‍ റെജിനാള്‍ഡും താമസിക്കുന്നത്. ജോലിയില്ലാത്ത ഒരു സിംഗിള്‍ മദറാണ് ലവാന്‍ഡ. ഫോട്ടോയെടുക്കുന്ന സമയത്ത് മകനെ പോറ്റാനായി മിലിറ്ററിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു അവര്‍.

റൂത്തന്‍ യെല്ലോ ഇയറിംഗ്: ഡാര്‍ക്ക് സൈഡ് എന്ന് വിളിക്കുന്ന പ്രദേശത്തുനിന്നുള്ള കുട്ടിയാണ് റൂത്തന്‍. വൃത്തിഹീനമായ ഈ പ്രദേശം മദ്യപരും വഴക്കും ചൂഷണവുമൊക്കെയായി അറിയപ്പെടുന്ന ഇടം കൂടിയാണ്. എന്നാല്‍, ഇതിന്‍റെയെല്ലാം മൂലകാരണം ഇവിടുത്തെ ദാരിദ്ര്യാവസ്ഥയാവാം.

ജെ.ജെ ക്രെപ്പല്‍: ലൂസിയാനയിലെ ബുറാസിലാണ് ക്രെപ്പല്‍ ജീവിക്കുന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന ക്രെപ്പലിന്‍റെ വരുമാനം നിലച്ചത് കത്രീന ചുഴലിക്കാറ്റിനെ തുടര്‍ന്നാണ്. ഫോട്ടോയെടുക്കുന്ന സമയത്ത് ഗേള്‍ഫ്രണ്ടിനൊപ്പം ഒരു ട്രെയിലറില്‍ താമസിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് ഭക്ഷണം കിട്ടാത്തതിനാല്‍ തോട്ടത്തിലെ കോഴികളെയാണ് പലപ്പോഴും ഭക്ഷണമാക്കിയിരുന്നത്.

ഗാരി ടെയ്‍ലര്‍: 47 -കാരനായ ഗാരി ടെയ്‌ലർ കുട്ടികളോടൊപ്പം ഫ്രെസ്‌നോയിലെ അവരുടെ വീടിന് പുറത്ത് കളിക്കുന്നു. ഒരു വർഷത്തിലേറെ മുമ്പ്, ഒരു ഫുഡ് ബാങ്കിന്റെ കസ്റ്റമർ സർവീസ് സെന്ററിലെ ജോലി നഷ്ടപ്പെട്ട അദ്ദേഹത്തിന് അതിനുശേഷം ജോലി കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടായിരുന്നു. തന്റെ പ്രതിശ്രുത വധു ലാത്തോയ ലോവിനെയും ആറ്, അഞ്ച്, മൂന്ന് വയസ് പ്രായമുള്ള മൂന്ന് കുട്ടികളെയും അദ്ദേഹത്തിന് നോക്കേണ്ടതുണ്ട്. പബ്ലിക് അസിസ്റ്റന്‍സില്‍ നിന്നും ലഭിക്കുന്ന അറുനൂറു ഡോളറുകൊണ്ട് ചെലവ് ഒന്നുമാവില്ലെന്ന് അദ്ദേഹം പറയുന്നു. 'എന്റെ കുടുംബത്തിനായി എന്ത് ജോലിയും ഞാൻ ചെയ്യും' ടെയ്‌ലർ പറയുന്നു. 'പക്ഷേ, ഞാൻ ഒന്നും കണ്ടെത്തിയില്ലെങ്കിൽ അതിനർത്ഥം ഞാൻ തെരുവിലാണെന്നാണ്' എന്നും അദ്ദേഹം പറഞ്ഞിരുന്നു.