അപൂർവ്വ രോഗമുള്ള കുട്ടിയെ പരിചരിക്കുന്നതിനിടെ ഭർത്താവിന് 520-ൽ അധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ജപ്പാനീസ് യുവതിയായ നെമു കുസാനോ കണ്ടെത്തി. ഇതിന് പ്രതികാരമായി, അവർ തൻ്റെ ജീവിതകഥ ഒരു മാംഗ ആർട്ടിസ്റ്റിൻ്റെ സഹായത്തോടെ കോമിക് പുസ്തകമാക്കി മാറ്റി. 

പൂ‍വ്വ രോഗമുള്ള ഒരു കുട്ടിയുടെ അമ്മ. തന്‍റെ ഭർത്താവിന് 520 ഓളം സ്ത്രീകളുമായി ബന്ധമുണ്ടെത്തി കണ്ടെത്തി. പിന്നാലെ ഭർത്താവിനെതിരെ പ്രതികാരം ചെയ്യാൻ തീരുമാനിച്ച അവർ സ്വന്തം കഥ, ഒരു ജാപ്പനീസ് മാംഗ കലാകാരിയുമായി ചേർന്ന് കോമിക് പുസ്തകമാക്കി! അത്യപൂർവ്വമായ പ്രതികാരം ഇൻറർനെറ്റിൽ വൈറലായി. ജപ്പാനിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടയാളെയാണ് നെമു കുസാനോ വിവാഹം കഴിച്ചത്. പിന്നീട് ഇരുവർക്കും ഒരു കുട്ടി ജനിച്ചു. എന്നാൽ, ജന്മനാ തന്നെ കുട്ടിക്ക് അപൂർവ്വമായ ഒരു രോഗം ഉണ്ടായിരുന്നതായി ജാപ്പനീസ് മാസികയായ ഷുകാൻ ബൻഷുണിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വീട്ടമ്മയായ കുസാനോ മകൻറെ ചികിത്സയ്ക്ക് വേണ്ടി തന്‍റെ ജീവിതം മാറ്റിവച്ചു. അവരുടെ ലോകം മകനിലേക്ക് മാത്രമായി ചുരുങ്ങി. എന്നാൽ ഈ സമയം അവരുടെ ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

ഭർത്താവിന്‍റെ അവിഹിത ബന്ധം

ഭർത്താവിന്‍റെ പോക്കറ്റിൽ നിന്നും കോണ്ടം കണ്ടെത്തിയതോടെയാണ് അവർ ഭർത്താവിനെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയത്. പിന്നാലെ അയാളുടെ ബാഗിൽ നിന്നും ലൈംഗീക വർദ്ധന മരുന്നുകളും ഉത്തേജന മരുന്നുകളും അവർക്ക് ലഭിച്ചു. എസ്കോർട്ടുകളും മുതിർന്ന സിനിമാ നടിമാരുമായി ഏതാണ്ട് 520 -ഓളം സ്ത്രീകളുമായി ഭർത്താവിന് ബന്ധമുണ്ടെത്ത് കണ്ടെത്തിയ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. പിന്നാലെ ഇത് സംബന്ധിച്ച് വീട്ടിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു.

View post on Instagram

ഭർത്താവിന്‍റെ ലൈംഗീകാസക്തി

എന്നാൽ, നെമു കുസാനോയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പശ്ചാത്താപമില്ലാതെ ഭർത്താവ് നിന്നു. എല്ലാം തന്‍റെ ജോലിയുടെ ഭാഗമാണെന്നും പുറത്ത് നിന്നുള്ള സമ്മർദ്ദങ്ങളൊന്നും താന്‍ വീട്ടിലേക്ക് കൊണ്ട് വരാറില്ലെന്നും അദ്ദേഹം ആവ‍ർത്തിച്ചു. പിന്നാലെ മകന് വേണ്ടി നെമു, ഭർത്താവിനെ കൗൺസിലിംഗിന് കൊണ്ടുപോയി. അവിടെ വച്ച് അയാൾക്ക് സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കടുത്ത ലൈംഗീകാസക്തിയുണ്ടെന്ന് കണ്ടെത്തി. ഇതോടെ നെമു വേർപിരിയാൻ തീരുമാനിച്ചു. ബന്ധം വേർപിരിഞ്ഞെങ്കിലും ഭ‍ർത്താവിനോടുള്ള ദേഷ്യത്തിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിൽ നെമുവെത്തി. പിന്നാലെ ഇവർ ജപ്പാനിലെ മംഗ ആർട്ടിസ്റ്റ് പിറോയോ അരായിയെ കാണുകയും അവരുടെ സഹായത്തോടെ തന്‍റെ ജീവിതം അവർ കോമിക്ക് പുസ്തകമാക്കുകയും ചെയ്തു.

നെമുവിന് പിന്തുണ

ഈ കോമിക് പുസ്തകത്തിന്‍റെ ചില പേജുകൾ നെമു തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. പിന്നാലെ അവ ജപ്പാനിസ്, ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് നെമു കുസാനോയ്ക്ക് പിന്തുണയുമായെത്തിയത്. പരമ്പരാഗതമായി സ്ത്രീകൾ പുരുഷന്മാരുടെ ചതികൾ സ്വയം സഹിക്കുകയാണ് പതിവെന്നും എന്നാൽ നെമുവിന്‍റെ പ്രതികാരരീതി വ്യത്യസ്തമായെന്നും നിരവധി പേരെഴുതി. സ്ത്രീകളുടെ സ്വയം സമർപ്പണത്തിന് പലപ്പോഴും ഇതായിരിക്കും പ്രതിഫലമെന്നും എന്നാൽ അത്തരം അവഗണനകൾക്ക് നിന്ന് കൊടുക്കേണ്ട കാര്യമില്ലെന്നും നിരവധി പേരെഴുതി. അതേസമയം തന്‍റെ കുഞ്ഞിന് വേണ്ടി. അവനെ വളർത്താനായിട്ടാണ് താന്‍ കഷ്ടപ്പെടുന്നതെന്നും അതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നു നെമു കുറിച്ചു.