കരയാന്‍ ഓരോ കുഞ്ഞാവയ്ക്കും ഓരോ കാരണങ്ങള്‍; രസകരമായ ചില കാരണങ്ങള്‍ കാണാം

First Published 8, Jun 2019, 7:01 PM IST

കുഞ്ഞുങ്ങളെന്തിനാണ് കരയുന്നതെന്ന് പറയുക പ്രയാസമാണ്. ഓരോ കുഞ്ഞും കരയുന്നത് ഓരോ കാരണങ്ങള്‍ക്കായിരിക്കും. കേട്ടിട്ടില്ലേ അമ്പിളി മാമനെ വേണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങളുടെ കഥ. ഈ ചിത്രങ്ങള്‍ ചില കരയുന്ന കുഞ്ഞാവകളുടേതാണ്. കരയുന്നതിനുള്ള കാരണങ്ങളാണ് രസകരം. ഒരാള്‍ കരയുന്നത് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കണ്ടപ്പോഴാണ്. കാരണം, ആള് കരുതിവച്ചിരുന്നത് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജെന്നാല്‍ ഗോള്‍ഡന്‍ അല്ലെങ്കിലും ഗോള്‍ഡന്‍ നിറമെങ്കിലും ആയിരിക്കുമെന്നാണ്. എന്നാല്‍ പാലം സംഗതി ചുവന്ന നിറമാണ്. ഇതിനാണ് ഈ കുഞ്ഞാവ നിലവിളിക്കുന്നത്. മറ്റൊരാള്‍ നിലവിളിക്കാന്‍ കാരണം, ഒരു ബസ് വേണമെന്നും പറഞ്ഞാണ്. ആ ബസാകട്ടെ ഉള്ളത് ടി വിയിലും... 
ചിത്രങ്ങള്‍ കാണാം, കടപ്പാട്: ഡെയ്ലി മെയില്‍

ഇവന്‍ കരയുന്നത് അമ്മ ഇവനെ അടുക്കളയിലെ മാലിന്യം തിന്നാന്‍ വിടാത്തതിനാണ്...

അച്ഛന്‍റേയും അമ്മയുടേയും മുഖത്തേക്ക് പുസ്തകം വലിച്ചെറിയാന്‍ വിട്ടില്ല. അതിനാണ് ഈ കുഞ്ഞാവ ഇങ്ങനെ കരയുന്നത്...

ഇരുന്ന പുസ്തകം കയ്യിലെടുക്കണം. പക്ഷെ, ആ പുസ്തകത്തിന്‍റെ മുകളില്‍ നിന്നും എഴുന്നേല്‍ക്കാനും വയ്യ. അതിനാണീ കുഞ്ഞാവ കരയുന്നത്.

ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതല്ല. പോട്ടെ, സ്വര്‍ണ നിറം പോലുമല്ല. ചുവപ്പ് നിറമാണ്. അതാണ് ഇയാളുടെ പ്രശ്നം.

ഡിഷ് വാഷറിനകത്തേക്ക് പോകാന്‍ വയ്യ. കരയുകയല്ലാതെ പിന്നെന്ത് ചെയ്യും? അല്ലേ...

എനിക്കിപ്പോ ആ ബസിനടുത്തെത്തിയേ തീരു. പക്ഷെ, എന്ത് ചെയ്യാം, ശരിക്കും ബസുള്ളത് ടെലിവിഷനിലാണ്...

'എന്‍റെ കാലില്‍ നിന്നും വെട്ടിക്കളഞ്ഞ നഖം എനിക്കിപ്പോ വേണം...' ഇതാണ് ഈ കുഞ്ഞാവയുടെ ആവശ്യം...

loader