ഇന്ത്യന്‍ സൈനിക പരിശീലനം, പാക് സൈന്യത്തിന്റെ സ്വന്തക്കാരന്‍; ഇന്ത്യ ചര്‍ച്ച നടത്തിയ താലിബാന്‍ നേതാവ്
ഇന്ത്യന്‍ സൈന്യത്തിന്റെ വിദഗ്ധ പരിശീലനം നേടിയ യോദ്ധാവ്. പാക്കിസ്താന്‍ സൈന്യത്തിന്റെ സ്വന്തക്കാരന്‍. വിചിത്രമെന്ന് കരുതണ്ട, ഇങ്ങനെയൊക്കെയാണ് ഇനി പറയുന്ന താലിബാന്‍ നേതാവിന്റെ ജീവിതം.
പറയുന്നത് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയെക്കുറിച്ചാണ്. താലിബാന്റെ മുഖ്യനേതാക്കളിലൊരാള്‍. ഖത്തറിലെ താലിബാന്‍ രാഷ്ട്രീയ കാര്യാലയത്തിന്റെ മേധാവി. ഇദ്ദേഹമാണ് താലിബാനെ പ്രതിനിധീകരിച്ച് ഇന്നലെ ഇന്ത്യയുമായി ചര്‍ച്ചക്ക് വന്നത്.
ഇനി പറയുന്നത് സ്താനിക്‌സായിയുടെ വിചിത്രമായ കഥകളാണ്:
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍വെച്ച്, സ്ഥാനപതി ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യാവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ മാറുമോയെന്ന ആശങ്ക താലിബാനെ അറിയിച്ചതായും ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനമുണ്ടാകുമെന്ന് സ്താനിക്‌സായി ഉറപ്പു നല്‍കിയതായുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്ര മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.
താലിബാന്റെ വരവില്‍ ഇന്ത്യയുടെ ആശങ്കയുടെ ഒരു കാരണം പാക്കിസ്താനുമായി അവര്‍ക്കുള്ള അടുപ്പമാണ്. മറ്റൊരു ആശങ്ക അല്‍ഖാഇദ അടക്കമുള്ള ഭീകരസംഘടനകളുടെ സാന്നിധ്യമാണ്.
കശ്മീര്‍ മോചിപ്പിക്കുമെന്ന അല്‍ഖാഇദയുടെ പ്രസ്താവന രാജ്യം ഗൗരവമായാണ് കാണുന്നത്. ഈ ആശങ്കകള്‍ക്കിടയിലാണ് പാക്കിസ്താന്റെ ഉറ്റതോഴനെന്നറിയപ്പെടുന്ന, പാക് ചാരസംഘടനയുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന സ്താനിക്‌സായി തന്നെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് എത്തിയത്.
്
അസാധാരണമാണ് സ്താനിക്‌സായിയുടെ ജീവിതകഥ. വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ച മിടുക്കനായ വിദ്യാര്‍ത്ഥി ആയാണ് അദ്ദേഹം ആദ്യം ഇന്ത്യയിലെത്തിയത്.
1979 -നും 1982 -നും ഇടയില്‍ മൂന്നു വര്‍ഷം മധ്യപ്രദേശിലെ നൗഗാവിലുള്ള ആര്‍മി കെഡറ്റ് കോളജില്‍ ജവാനായിരുന്നു.
വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ഇടപെടാന്‍ പറ്റിയ ആളായിരുന്നു സ്താനിക്‌സായി. രണ്ട് കാര്യങ്ങളാണ് അതിനദ്ദേഹത്തെ യോഗ്യനാക്കിയത്. ഒന്ന്, ഇംഗ്ലീഷ് പരിജ്ഞാനം. രണ്ട് സൈനിക പരിശീലനം.
പിന്നീട്, ഡെറാഡൂണിലെ പ്രശസ്തമായ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഓഫിസര്‍ ശ്രദ്ധേയമായ നിലയില്‍ പരിശീലനം നേടി.
ലിബറല്‍ ആഭിമുഖ്യവും മതയാഥാസ്ഥിതികതയും ഒേര സമയം കൊണ്ടുനടന്ന ഒരാളായിരുന്നു പഠനകാലത്ത് ഇദ്ദേഹമെന്ന് അന്നത്തെ സഹപാഠികള്‍ ഓര്‍ക്കുന്നു.
''ബാച്ചിലെ ഏറ്റവും അച്ചടക്കമുള്ള ഒരാളായിരുന്നു സ്താനിക്‌സായി. പഠനത്തിലായിരുന്നു മുഴുവന്‍ ശ്രദ്ധയും. രാഷ്ട്രീയ കാര്യങ്ങളില്‍നിന്നും അന്നയാള്‍ വിട്ടുനിന്നിരുന്നു. നഗരവാസിയായ, വിദ്യാഭ്യാസമുള്ള, ലിബറല്‍ ചിന്താഗതിയോട് താല്‍പ്പര്യമുള്ള ഒരാളായിരുന്നുവെങ്കിലും, ഹലാല്‍ ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളൂ. മറ്റാരും അറിയാതെയാണ് സിഗരറ്റ് വലിച്ചത് പോലും.''-ആ ബാച്ചില്‍ സൈനിക പരിശീലനം നേടിയ അബ്ദുല്‍ റാസിഖ് സമാദി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
1979-ല്‍ അന്നത്തെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ സഹായിക്കുന്നതിന് സോവിയറ്റ് സൈന്യം അഫ്ഗാനിലേക്ക് അധിനിവേശം നടത്തിയപ്പോഴാണ് സ്താനിക്‌സായിയും ചില സുഹൃത്തുക്കളും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.
ഇന്ത്യയിലെ പഠനം കഴിഞ്ഞ് നാട്ടിലേക്ക് പോവുന്നതിനു പകരം, ഇയാള്‍ പോയത് പാക്കിസ്താനിലേക്കാണ്. അവിടെവെച്ച്, സോവിയറ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മാറി. സിഐഎ അടക്കമുള്ള വിദേശ ചാരസംഘടനകളുടെ പിന്തുണയിലായിരുന്നു മുജാഹിദുകളുടെ പോരാട്ടം.
അന്നത്തെ മുജാഹിദ് മുഖ്യകമാണ്ടര്‍മാരില്‍ ഒരാളായ അബ്ദുല്‍ റബ്ബ് റസൂല്‍ സയ്യാഫിന്റെ വിശ്വാസ്തനായി പെട്ടെന്നുതന്നെ സ്താനിക്‌സായി മാറി. നഗരവാസിയായ ഒരാളെന്ന നിലയ്ക്ക് മുജാഹിദ് ഗ്രൂപ്പുകളായി എളുപ്പം ഇടപഴകുന്നതിന് അദ്ദേഹത്തിന് അന്ന് ബുദ്ധിമുട്ടുണ്ടായിരുന്നു.
ന്യൂയോര്‍ക്ക് ടൈംസില്‍ മുജീബ് മഷ്അല്‍ എഴുതിയ റിപ്പോര്‍ട്ടില്‍, അന്നത്തെ ഒരു സഹപ്രവര്‍ത്തകന്‍ ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങെനയാണ്:
''അന്ന് മുജാഹിദ് പോരാളികളുടെ ആസ്ഥാനം പാക്കിസ്താനിലെ ക്വെറ്റ ആയിരുന്നു. സ്താനിക്‌സായി അവിടെയുള്ള ഒരു റസ്‌റ്റോറന്റില്‍ ഇടയ്ക്കിടെ ഭാര്യയ്‌ക്കൊപ്പം പോവുമായിരുന്നു. ഇത് മുജാഹിദ് പോരാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഭാര്യമാരെ വീട്ടിലിരുത്തിയാല്‍ മതിയെന്ന മുജാഹിദുകളുടെ നിലപാടുകളെ പഴഞ്ചനെന്ന് സ്താനിക്‌സായി വിമര്‍ശിച്ചിരുന്നു.''
സോവിയറ്റ് യൂനിയന്റെ പിന്‍മടക്കത്തെ തുടര്‍ന്ന് അഫ്ഗാനിലുണ്ടായ ആഭ്യന്തര യുദ്ധത്തിനിടെ താലിബാന്‍ ആദ്യമായി അധികാരം പിടിച്ചപ്പോള്‍ സ്താനിക്‌സായി വിദേശകാര്യ സഹമന്ത്രിയായി.
ഇംഗ്ലീഷ് പരിജ്ഞാനമായിരുന്നു തുണയായത്. അന്ന് വിദേശമാധ്യമങ്ങളുമായും നയതന്ത്രപ്രതിനിധികളുമായും സംസാരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
അക്കാലത്ത് താലബാന് നയതന്ത്ര സാധുത നല്‍കാനുള്ള നീക്കങ്ങള്‍ക്കായി ഇദ്ദേഹം അമേരിക്കയില്‍ പോയിരുന്നു. എന്നാല്‍, ക്ലിന്റന്‍ ഭരണകൂടം താല്‍പ്പര്യം കാണിക്കാത്തതിനാല്‍, മടങ്ങിപ്പോന്നു.
അതിനിടെ, താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ അപ്രീതിക്ക് ഇരയായി മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടു.
തുടര്‍ന്ന്, കുറേക്കാലം വീട്ടുതടങ്കലിലായിരുന്നു. അധികാര ദുര്‍വിനിയോഗം അടക്കമുള്ള കുറ്റങ്ങളാണ് അന്ന് ആരോപിക്കപ്പെട്ടതെന്നാണ് അന്നത്തെ കാബൂളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
തുടര്‍ന്ന്, സ്താനിക്‌സായിയുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന പാക്കിസ്താന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഷയത്തില്‍ ഇടപെട്ടു. അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുതടങ്കലില്‍നിന്നു മോചിതനായത്.
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍വെച്ച്, സ്ഥാനപതി ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയുമായി ചര്‍ച്ച നടത്തിയത്.
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍വെച്ച്, സ്ഥാനപതി ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയുമായി ചര്‍ച്ച നടത്തിയത്.
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍വെച്ച്, സ്ഥാനപതി ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയുമായി ചര്‍ച്ച നടത്തിയത്.
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍വെച്ച്, സ്ഥാനപതി ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയുമായി ചര്‍ച്ച നടത്തിയത്.
അഫ്ഗാനിസ്താനില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ താലിബാനുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍വെച്ച്, സ്ഥാനപതി ദീപക് മിത്തലാണ് മുതിര്‍ന്ന താലിബാന്‍ നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയുമായി ചര്‍ച്ച നടത്തിയത്.
പാക്കിസ്താന്‍ സൈന്യത്തെ സര്‍വ്വകാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്ന താലിബാന്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയായിരുന്നുവത്രെ.
അതിനുശേഷം, താരതമ്യേന അപ്രധാനമായ ആരോഗ്യ സഹമന്ത്രി സ്ഥാനത്തേക്ക് സ്താനിക്സായിയെ മാറ്റി.. ഇതോടെ, ഇദ്ദേഹം അപ്രസക്തനായി മാറി.
എന്നാല്‍, ഇക്കാര്യം സ്താനിക്‌സായിയുടെ ഒാഫീസ് നിഷേധിച്ചു. മന്ത്രി എന്ന നിലയിലുള്ള വകുപ്പു മാറ്റം സ്വാഭാവികമായിരുന്നു എന്നാണ് അവരുടെ ഭാഷ്യം.
അതൊക്കെ പഴയ കഥ. ഇപ്പോള്‍ സ്താനിക്‌സായി അതീവശക്തനാണ്. ലോകത്തിനു മുന്നില്‍ താലിബാന്റെ മുഖമാണ് ഇദ്ദേഹം.
ഖത്തറിലെ താലിബാന്‍ രാഷ്ട്രീയകാര്യ ഓഫീസിന്റെ മേധാവി എന്ന നിലയില്‍, അമേരിക്കയോടും റഷ്യയോടും ചൈനയോടുമെല്ലാം നേരിട്ട് സംസാരിക്കുന്ന ഇദ്ദേഹമാണ്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളിലും ഇദ്ദേഹമുണ്ടായിരുന്നു.
പാക്കിസ്താനുമായി പതിറ്റാണ്ടുകളായി ബന്ധമുള്ള സ്താനിക്‌സായി ഇന്ത്യയോട് ഏതു നിലപാടാണ് സ്വീകരിക്കുക എന്നത് കണ്ടിറയണം എന്നാണ് വിദേശകാര്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.