- Home
- Magazine
- Web Specials (Magazine)
- താലിബാന്റെ ശത്രുക്കളെ കൊല്ലാന്‍ പാക്കിസ്താന് ക്വട്ടേഷന്‍, പാഞ്ച്ഷീറില്‍ എന്താണ് സംഭവിച്ചത്?
താലിബാന്റെ ശത്രുക്കളെ കൊല്ലാന്‍ പാക്കിസ്താന് ക്വട്ടേഷന്‍, പാഞ്ച്ഷീറില്‍ എന്താണ് സംഭവിച്ചത്?
അഫ്ഗാനിസ്താനില്‍ താലിബാനെതിരെ നേരിട്ടുപൊരുതുന്ന പാഞ്ച്ഷീര്‍ താഴ്‌വരയില്‍ പാക്കിസ്താന് എന്താണ് കാര്യം? ഒരു കാര്യവുമില്ല എന്നുറപ്പാണ്. അഫ്ഗാനിസ്താന്‍ എന്നത് മറ്റൊരു രാജ്യമാണ്. അവിടത്തെ 34 പ്രവിശ്യകളില്‍ താലിബാന് തൊടാന്‍ പറ്റാതിരുന്ന പാഞ്ച്ഷീറില്‍ താലിബാന്‍ വിരുദ്ധ മുന്നണി നടത്തുന്ന പ്രതിരോധം അഫ്ഗാന്റെ ആഭ്യന്തര വിഷയമാണ്. പാക്കിസ്താന് അവിടെ ഒന്നും ചെയ്യാനില്ല. എന്നിട്ടും, പാക്കിസ്താന്‍ അവിടെ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പാക്കിസ്താന്‍ വ്യോമസേന പ്രതിരോധ മുന്നണിക്കെതിരെ ബോംബാക്രമണം നടത്തിയെന്നാണ് പ്രതിരോധ മുന്നണി വൃത്തങ്ങള്‍ പറയുന്നത്. പാക്കിസ്താന്‍ ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല. 2009-ല്‍ പാക്കിസ്താനിലെ സ്വാത് താഴ്‌വര കീഴടക്കി ആ രാജ്യത്തിന് ഭീഷണി ഉയര്‍ത്തിയ ശക്തിയാണ് താലിബാന്‍. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിലാണ് അന്ന് താലിബാനെ പാക്കിസ്താനില്‍ ഓടിച്ചത്. എന്നിട്ടും, ഇപ്പോള്‍ താലിബാന്റെ സ്വന്തക്കാരാണ് പാക്കിസ്താന്‍. എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം? പാക്കിസ്താന് പാഞ്ച്ഷീറില്‍ എന്താണ് കാര്യം?

ദേശീയ പ്രതിരോധ മുന്നണിയുടെ ആസ്ഥാനമായ പാഞ്ച്ഷീര്‍ താഴ്‌വരയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാനത്ത് താലിബാന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
യുദ്ധം അവസാനിപ്പിച്ചതായും അഫ്ഗാന്‍ മുഴുവനായും തങ്ങളുടെ കൈയിലായതായും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ഇന്ന് കാബൂളില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍, ഒരു പാട് പ്രദേശങ്ങള്‍ തങ്ങളുടെ കൈയിലാണെന്നും പോരാട്ടം തുടരുകയാണ് എന്നുമാണ് പ്രതിരോധ മുന്നണി അവകാശപ്പെടുന്നത്. പ്രവിശ്യാ തലസ്ഥാനത്ത് ഇപ്പോഴും യുദ്ധം നടക്കുകയാണെന്നും അവര്‍ പറയുന്നു.
എന്നാല്‍, ഒരു പാട് പ്രദേശങ്ങള്‍ തങ്ങളുടെ കൈയിലാണെന്നും പോരാട്ടം തുടരുകയാണ് എന്നുമാണ് പ്രതിരോധ മുന്നണി അവകാശപ്പെടുന്നത്. പ്രവിശ്യാ തലസ്ഥാനത്ത് ഇപ്പോഴും യുദ്ധം നടക്കുകയാണെന്നും അവര്‍ പറയുന്നു.
താഴ്‌വരയിലെ ഓരോ അനക്കവും മാധ്യമങ്ങളില്‍ എത്തിച്ച പ്രതിരോധ മുന്നണി വക്താവ് ഫാഹിം ദഷ്തിയും ജനറല്‍ വദൂദ് സാറയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു. തന്റെ ബന്ധുക്കളും ഉറ്റ സഖാക്കളുമടക്കം അനേകം പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം സമ്മതിച്ചു.
അതോടൊപ്പമാണ് ഗുരുതരമായ ഒരാരോപണം അദ്ദേഹം ഉയര്‍ത്തിയത്. അത് പാക്കിസ്താന്റെ ആക്രമണത്തെ കുറിച്ചാണ്.
പാക് വ്യോമസേന താലിബാന്റെ കൂടെ അണിനിരന്ന് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ദേശീയ പ്രതിരോധ മുന്നണിയുടെ ആസ്ഥാനമായ പാഞ്ച്ഷീര്‍ താഴ്‌വരയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായാണ് താലിബാന്‍ അവകാശപ്പെടുന്നത്. പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാനത്ത് താലിബാന്‍ പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഇത് ഗുരുതരമായ ആരോപണമാണ്. രണ്ടാഴ്ചയായി താലിബാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് പാഞ്ച്ഷീര്‍. അതിന്റെ കാരണം, ആ പ്രദേശത്തിന്റെ യുദ്ധതന്ത്രപരമായ കിടപ്പാണ്.
സോവിയറ്റ് സൈന്യവും 1996-2001 കാലത്തെ താലിബാനും ആവുന്നത്ര ശ്രമിച്ചിട്ടും പാഞ്ച്ഷീറിനെ പരാജയപ്പെടുത്താന്‍ കഴിയാതിരുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുകൂടിയാണ്.
നാലു ചുറ്റും പര്‍വ്വത നിരകളാണ്. അതിനിടയിലൂടെ താഴ്‌വരയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍, പര്‍വ്വതങ്ങളില്‍നിന്നും ആക്രമിച്ചു കീഴക്കാന്‍ എളുപ്പമാണ്.
ഇതാണ് അധിനിവേശ ശ്രമങ്ങളില്‍നിന്നും താഴ്‌വര പിടിച്ചുനില്‍ക്കാനുള്ള പ്രധാനകാരണം. താഴ്‌വരയുടെ ഓരോ സാദ്ധ്യതകളും അറിയാവുന്ന പ്രതിരോധ മുന്നണി ആത്മവിശ്വാസത്തോടെ താലിബാനോടു മുട്ടിയതിനു പിന്നിലും ഈ കാരണമുണ്ട്.
കര മാര്‍ഗമുള്ള യുദ്ധത്തിലൂടെ പാഞ്ച്ഷീറിനെ തോല്‍പ്പിക്കുക എളുപ്പമല്ല. അതിനാലാണ് താലിബാന്‍ വ്യോമാക്രമണം പരിഗണിച്ചത്. അതിനായാണ് പാക്കിസ്താന്റെ സഹായം അവര്‍ തേടിയത്.
അഫ്ഗാന്‍ സൈന്യം പേടിച്ചോടുന്നതിനിടെ ഉപേക്ഷിച്ച അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും താലിബാന്റെ കൈയിലുണ്ട് എന്നത് സത്യമാണെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ അവരുടെ കൈയില്‍ ആളില്ല. വ്യോമാക്രമണം നടത്താനുള്ള ആള്‍ബലമില്ലായ്മ അവരുടെ പ്രധാന ബലഹീനതയാണ്.
ഇതിനാലാണ് പാക്കിസ്താനെ താലിബാന്‍ ഉപയോഗിച്ചത്. അമേരിക്കന്‍ നിര്‍മിതമായ അത്യാധുനിക ആയുധങ്ങളും വിമാനങ്ങളുമടക്കം കൈയിലുള്ള പാക് വ്യോമസേനയെ ഉപയോഗിച്ചാണ്, കരയിലൂടെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള താഴ്‌വര അവര്‍ പിടിക്കാന്‍ ശ്രമിച്ചത്.
വെറുതെ, വ്യോമാക്രമണം നടത്തുക മാത്രമായിരുന്നില്ല, പാക് വിമാനങ്ങളില്‍നിന്നും അവരുടെ സ്‌പെഷ്യല്‍ ഫോ്‌ഴ്‌സിനെ ഇറക്കി താലിബാനെ സഹായിക്കുകയും ചെയ്തതായി പ്രതിരോധ മുന്നണി വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് പാക്കിസ്താന്‍ ചാരസംഘടനാ മേധാവിയായ ലഫ്. ജനറല്‍ ഫൈസ് ഹാമിദ് കാബൂള്‍ സന്ദര്‍ശിച്ചത്. താലിബാന്റെ ക്ഷണമനുസരിച്ചാണ് ജന. ഫൈസ് കാബൂളില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍. കാബൂള്‍ വിമാനത്താവളം നടത്തിപ്പിന് താലിബാനെ സഹായിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായതായി അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, പാക്കിസ്താന്‍ നിര്‍ദേശ പ്രകാരമാണ് ഐ എസ് ഐ മേധാവി എത്തിയതെന്നാണ് താലിബാന്‍ അവകാശപ്പെട്ടത്.
അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും താലിബാന്‍ വക്താവ് പറഞ്ഞിരുന്നു.
ഈ വാദം തെറ്റാണെന്ന് ആദ്യം പ്രതികരിച്ചത് പ്രതിരോധ മുന്നണി നേതാവും മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റുമായ അംറുല്ലാ സാലിഹാണ്. പാക്കിസ്താനാണ് താലിബാന്റെ പ്രധാന ശക്തിയെന്ന് നിരവധി തവണ അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.
ഐ എസ് ഐ മേധാവിയുടെ വരവ് പാഞ്ച്ഷീര്‍ പിടിക്കാനുള്ള താലിബാന്‍ ശ്രമത്തെ പിന്തുണക്കാനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന പാക്ക് വ്യോമാക്രമണം ഈ ആരോപണത്തെ ശരിവെക്കുന്നതാണ്.
''താലിബാനെ സംബന്ധിച്ചിടത്തോളം പാക്കിസ്താന്‍ അവരുടെ സുരക്ഷിത താവളമല്ല. അവര്‍ക്ക് വേണ്ടി ദാസ്യപ്പണി എടുക്കുന്നവരുടെ രാജ്യമാണ് പാക്കിസ്താന്‍. അവര്‍ക്കവിടെ എന്തും ചെയ്യാന്‍ കഴിയും.''-ഒരു അഭിമുഖത്തില്‍ അംറുല്ല പറഞ്ഞതാണ് ഇക്കാര്യം.