Love marriage: മാതൃരാജ്യം യുദ്ധമുഖത്ത്; ല്യൂബിക്കിനും പ്രതീകിനും ഇന്ത്യയില്‍ പ്രണയവിവാഹം
റഷ്യന്‍ (Russia) ഏകാധിപത്യത്തിനെതിരെ കടുത്ത പ്രതിരോധത്തിലാണ് ഉക്രൈനിലെ (Ukraine) നഗരങ്ങളും ഗ്രാമങ്ങളും. പ്രസിഡന്‍റ് വോളോഡമിര്‍ സെലാന്‍സ്കി (Volodymyr Zelenskyy) തന്നെ യുദ്ധമുഖത്താണ്. 16 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരോടും യുദ്ധമുഖത്തെത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു കഴിഞ്ഞു. അഞ്ചാം ദിവസവും ഉക്രൈനിന് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയാതെ റഷ്യന്‍ സൈന്യം പ്രതിരോധത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യം ശത്രുവിനെതിരെ പോരാടുമ്പോള്‍ ഉക്രൈന്‍കാരിയായ ല്യൂബോ (Lyubov), ഇങ്ങ് ഇന്ത്യയില്‍ നിന്ന് തന്‍റെ കാമുകന്‍ പ്രതീകിന് (Prateek) മിന്ന് കെട്ടുകയായിരുന്നു.
ഹൈദരാബാദുകാരനായ പ്രതീക് ഉക്രൈനില്‍ വച്ചാണ് ല്യൂബോയെ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയബദ്ധരായി. പ്രണയം വിവാഹത്തിലേക്കും കുടുംബത്തിലേക്കും നീട്ടിക്കൊണ്ടു പോകാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.
ല്യൂബോയും പ്രതീകും ഉക്രൈനില്‍ വച്ച് വിവാഹം കഴിച്ച വേളയിലായിരുന്നു റഷ്യ, ഉക്രൈന് നേരെ യുദ്ധ ഭീഷണി മുഴക്കുന്നത്. യുദ്ധ ഭീഷണിക്കിടെയിലെ മധുവിധു ആഘോഷം ഒഴിവാക്കാന്‍ ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചതിന് പുറകെ റഷ്യ ഉക്രൈന്‍ അക്രമണത്തിന് ഉത്തരവിട്ടു.
ഹൈദരാബാദുകാരനായ മല്ലികാർജുന റാവുവിന്‍റെയും പത്മജയുടെയും മകനായ പ്രതീക് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
ഇരുവരും ഇന്ത്യന്‍ രീതിയിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തെരഞ്ഞെടുത്തത് ഹൈദരാബദിലുള്ള 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വെങ്കിടേശ്വര ക്ഷേത്രമാണ്.
ഇരുവരുടെയും ദീര്‍ഘായുസിനും ദീര്‍ഘസുമംഗീക്കുമായി പ്രാര്‍ത്ഥിച്ച പുരോഗഹിതന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കാനുമുള്ള പ്രാര്‍ത്ഥനകള്‍ നടത്തി.