ലോക വനിതാ ദിനം; ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ക്ക് ആദരമര്‍പ്പിച്ച് ഒരു ഫോട്ടോഷൂട്ട്

First Published Mar 8, 2021, 1:42 PM IST


മാർച്ച്‌ 8 , ലോക വനിതാ ദിനമായി ആചരിക്കുമ്പോള്‍ ആസിഡ് ആക്രമണങ്ങളില്‍ ഇരയായ സ്ത്രീകള്‍ക്ക് ആദരമര്‍പ്പിച്ച് ഒരു ഫോട്ടോഷൂട്ട്. മുഖം വികൃതമാക്കി തങ്ങളുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയെന്ന് അഹങ്കരിച്ചവര്‍ക്ക്  മുന്നിൽ മനോഹരമായ മനസ്സോടെ തളരാതെ ജീവിക്കുന്ന, ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച സ്ത്രീകള്‍ക്ക് സമര്‍പ്പിച്ചാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിന്‍റെ ആശയവും ക്യാമറയും ചെയ്തിരിക്കുന്നത് വിഷ്ണു സന്തോഷ്, അനു പി അയ്യരാണ് മോഡല്‍.