- Home
- Life
- Woman (Life)
- 'ഭാര്യയുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞല്ല...'; ബേബി ഷവർ ചടങ്ങ് അവസാനിച്ചത് അടിപിടിയിൽ
'ഭാര്യയുടെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞല്ല...'; ബേബി ഷവർ ചടങ്ങ് അവസാനിച്ചത് അടിപിടിയിൽ
ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഒരു കുഞ്ഞ് ഉണ്ടാവുക എന്നുള്ളതാണ്. ആ സന്തോഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി പങ്കുവയ്ക്കുകയാണ് ബേബി ഷവര്‍ ചടങ്ങിലൂടെ ചെയ്യുന്നത്. അത്തരത്തിലൊരു ബേബി ഷവർ ചില വെളിപ്പെടുത്തലുകൾക്കും വൻ കലഹത്തിലേക്കും വഴിമാറി.

റെഡ്ഡിറ്റിലാണ് ബേബി ഷവര്‍ ചടങ്ങിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വെെറലായെങ്കിലും സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമായിട്ടില്ല.

ഭര്‍ത്താവ് വീഡിയോയില്‍ സ്പാനിഷ് ആണ് പറയുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും സന്നിഹിതരായിരുന്ന ബേബി ഷവർ ചടങ്ങിൽ തന്റെ ഗർഭിണിയായ ഭാര്യയുടെ ഉദരത്തിൽ വളരുന്നത് തന്റെ കുഞ്ഞല്ലെന്ന് ഇദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

ചടങ്ങിൽ ഭർത്താവിനൊപ്പം അഭിഭാഷകനും കൂടെ ഉണ്ടായിരുന്നുവെന്ന് ദ സൺ റിപ്പോർട്ട് ചെയ്യുന്നു .ചടങ്ങ് തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം അതിഥികളുടെ മുമ്പിൽ വച്ച് തെളിവുകൾ നിരത്തി ഭാര്യയുടെ വയറ്റിൽ വളരുന്നത് തന്റെ കുഞ്ഞല്ലെന്ന് ഗുരുതരമായ ആരോപണം അദ്ദേഹം ഉന്നയിക്കുന്നത് വീഡിയോയിൽ കാണാം.

ചടങ്ങിൽ പങ്കെടുത്ത മറ്റൊരു യുവാവിനെ പരിചയപ്പെടുത്തി അയാളാണ് കുഞ്ഞിന്റെ യഥാർത്ഥ പിതാവെന്നും ഈ ചടങ്ങ് അവർക്ക് വേണ്ടിയുള്ളതാണെന്നും താൻ പോകുകയാണെന്നും ഭർത്താവ് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

ഭാര്യ കാമുകനൊപ്പം അര്‍ദ്ധനഗ്‌ന വേഷത്തില്‍ നിൽകുന്നതിന്റെ വീഡിയോയും അതിഥികൾക്ക് ഭർത്താവ് കാണിച്ച് കൊടുക്കുന്നുണ്ട്.

'ഇത് തന്റെ കുഞ്ഞല്ലെന്നും ഈ പാര്‍ട്ടി ഇവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടിയാണെന്നും' പറഞ്ഞു കാമുകനെ അതിഥികള്‍ക്ക് മുമ്പില്‍ ഭർത്താവ് കാണിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ ചടങ്ങിൽ ഇനി നിൽക്കില്ല. ഞാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷത്തോടെ തുടങ്ങിയ ബേബി ഷവര്‍ ചടങ്ങുകള്‍ വന്‍ കലഹത്തോടെയാണ് അവസാനിച്ചത്. ഭർത്താവ് ഇറങ്ങി പോയശേഷം അതിഥികൾ കാമുകനെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാം.