MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Yatra
  • ചുമ്മാ ഇടുന്നതല്ല! റെയിൽവേ ട്രാക്കുകളിലെ മെറ്റൽ കല്ലുകൾക്കുണ്ട് 'അമാനുഷിക' ശക്തി

ചുമ്മാ ഇടുന്നതല്ല! റെയിൽവേ ട്രാക്കുകളിലെ മെറ്റൽ കല്ലുകൾക്കുണ്ട് 'അമാനുഷിക' ശക്തി

റെയിൽവേ ട്രാക്കുകളിലെ ചെറിയ മെറ്റൽ കല്ലുകൾ (ബാലസ്റ്റ്) എന്തിനാണ് ഇടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒന്നല്ല, ഒരുപാട് കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. 

1 Min read
Author : Sivanand C V
Published : Oct 24 2025, 02:15 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
പാളങ്ങൾക്ക് സ്ഥിരത നൽകുന്നു
Image Credit : IRCTC

പാളങ്ങൾക്ക് സ്ഥിരത നൽകുന്നു

മെറ്റൽ കല്ലുകൾ പാളങ്ങൾക്ക് ശക്തമായ അടിത്തറ നൽകുകയും ഇതിന് മുകളിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ അമിതഭാരം തുല്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. പാളം വളയുകയോ സ്ഥാനമാറ്റം ഉണ്ടാകുകയോ ചെയ്യുന്നത് ഇതുവഴി തടയാൻ സാധിക്കും. ചതുരാകൃതിയിലുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ഇവയ്ക്ക് ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഇവ ഇല്ലെങ്കിൽ, പാളങ്ങൾ കാലക്രമേണ വളയുകയോ മണ്ണിലേക്ക് താഴുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഇത് ട്രെയിൻ പാളം തെറ്റാനും ചെലവേറിയ അറ്റകുറ്റപ്പണികൾക്കും ഇടയാക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
26
മഴവെള്ളം പെട്ടെന്ന് ഒഴുകിപ്പോകാൻ സഹായിക്കുന്നു
Image Credit : Getty

മഴവെള്ളം പെട്ടെന്ന് ഒഴുകിപ്പോകാൻ സഹായിക്കുന്നു

ഇന്ത്യയിലെ മൺസൂൺ റെയിൽവേയ്ക്ക് എപ്പോഴും വെല്ലുവിളിയാണ്. മെറ്റലുകൾ ഇടുന്നത് വഴി ഇവയ്ക്കിടയിലുള്ള വിടവുകളിലൂടെ മഴവെള്ളം വേഗത്തിൽ ഒഴുകിപ്പോകും. ഇത് അടിയിലുള്ള മണ്ണിനെ ദുർബലപ്പെടുത്തുന്ന വെള്ളക്കെട്ട് തടയുന്നു. മാത്രമല്ല, പാളങ്ങൾ തുരുമ്പിക്കാതിരിക്കാനും ചെളി അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കും.

Related Articles

Related image1
പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ, ഇവിടം ഒരു 'മിനി തേക്കടി'; പ്രകൃതി സ്നേഹികളെ കാത്ത് പേപ്പാറ വന്യജീവി സങ്കേതം
Related image2
പൊന്മുടിയിലേയ്ക്ക് തത്ക്കാലം പോകണ്ട; അടച്ചിടുന്നതായി അറിയിപ്പ്
36
പ്രകമ്പനങ്ങളും ശബ്ദവും ആഗിരണം ചെയ്യുന്നു
Image Credit : Getty

പ്രകമ്പനങ്ങളും ശബ്ദവും ആഗിരണം ചെയ്യുന്നു

ട്രെയിൻ അതിവേഗം കടന്നുപോകുമ്പോൾ അത് ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. അത് ഭൂമിയെയും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ മെറ്റലുകൾ ഒരു പ്രകൃതിദത്ത ഷോക്ക് അബ്സോർബറായി പ്രവർത്തിക്കും. പ്രകമ്പനങ്ങളെ ലഘൂകരിക്കുകയും പാളങ്ങളിലും അടുത്തുള്ള കെട്ടിടങ്ങളിലും മറ്റുമുള്ള സമ്മർ​ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ശബ്ദം കുറയ്ക്കാനും സഹായിക്കുന്നു.

46
പുല്ല് വളരുന്നത് തടയുന്നു
Image Credit : Getty

പുല്ല് വളരുന്നത് തടയുന്നു

പാളങ്ങൾക്ക് താങ്ങ് നൽകുന്നതിലുപരി ഈർപ്പം നിലനിർത്താത്തതിനാൽ പുല്ലുകൾ വളരാനുള്ള സാധ്യത മെറ്റലുകൾ ഇടുന്നത് വഴി തടയാൻ സാധിക്കും. ചെടികളുടെയും മറ്റും വേരുകൾ റെയിൽ ഘടനയെ തടസ്സപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കുന്നു. റെയിൽവേയെ സംബന്ധിച്ചിടത്തോളം പാളങ്ങൾ, പ്രത്യേകിച്ച് മഴക്കാലത്ത് ഇടയ്ക്കിടെ വൃത്തിയാക്കേണ്ട ആവശ്യകത കുറയ്ക്കാൻ ഇവ സഹായിക്കും.

56
പാളങ്ങളുടെ അറ്റകുറ്റപ്പണി എളുപ്പമാക്കുന്നു
Image Credit : Getty

പാളങ്ങളുടെ അറ്റകുറ്റപ്പണി എളുപ്പമാക്കുന്നു

വലിയ തടസ്സങ്ങളില്ലാതെ റെയിൽവേ ശൃംഖലയുടെ അറ്റകുറ്റപ്പണി നടത്താൻ മെറ്റലുകൾ സഹായിക്കും. അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ പാളങ്ങൾ മാറ്റി സ്ഥാപിക്കുമ്പോഴോ ഇവ എളുപ്പത്തിൽ നീക്കം ചെയ്യാനും, വൃത്തിയാക്കാനും, വീണ്ടും ഉപയോഗിക്കാനും കഴിയുമെന്നതാണ് സവിശേഷത.

66
ട്രാക്കുകളിലെ മെറ്റലുകളുടെ കാലാവധി
Image Credit : Getty

ട്രാക്കുകളിലെ മെറ്റലുകളുടെ കാലാവധി

റെയിൽവേ സാധാരണയായി ഓരോ 8 മുതൽ 10 വർഷം കൂടുമ്പോഴും ബാലസ്റ്റ് വൃത്തിയാക്കുകയോ പുതിയത് ഇടുകയോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ട്രെയിൻ റൂട്ടിലെ തിരക്ക് അനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കുന്നത്.

About the Author

SC
Sivanand C V
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ‍ഡ് ജേണലിസത്തിൽ (എംസിജെ) ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, കായിക വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sivanand.cv@asianetnews.in
യാത്ര
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ഓസ്‌ട്രേലിയൻ വിസ അപേക്ഷകർ ശ്രദ്ധിക്കുക: ഈ മാറ്റം അറിഞ്ഞോ?
Recommended image2
ആന്ധ്രാപ്രദേശിൽ ചുഴലിക്കാറ്റ് ഭീഷണി; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
Recommended image3
ട്രെയിനിൽ ഇനി രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യും
Related Stories
Recommended image1
പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ, ഇവിടം ഒരു 'മിനി തേക്കടി'; പ്രകൃതി സ്നേഹികളെ കാത്ത് പേപ്പാറ വന്യജീവി സങ്കേതം
Recommended image2
പൊന്മുടിയിലേയ്ക്ക് തത്ക്കാലം പോകണ്ട; അടച്ചിടുന്നതായി അറിയിപ്പ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved