- Home
- Yatra
- Destinations (Yatra)
- പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ, ഇവിടം ഒരു 'മിനി തേക്കടി'; പ്രകൃതി സ്നേഹികളെ കാത്ത് പേപ്പാറ വന്യജീവി സങ്കേതം
പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ, ഇവിടം ഒരു 'മിനി തേക്കടി'; പ്രകൃതി സ്നേഹികളെ കാത്ത് പേപ്പാറ വന്യജീവി സങ്കേതം
പ്രകൃതി സ്നേഹികൾക്കും വന്യജീവി പ്രേമികൾക്കും അനുയോജ്യമായ സ്ഥലങ്ങൾ നിരവധിയുണ്ട്. അത്തരത്തിലൊരിടമാണ് തിരുവനന്തപുരം ജില്ലയിലെ മിനി തേക്കടി എന്ന് വിശേഷിപ്പിക്കാവുന്ന പേപ്പാറ വന്യജീവി സങ്കേതം.

പേപ്പാറ ഡാം
പേപ്പാറ വന്യജീവി സങ്കേതത്തിലെ പ്രധാന കാഴ്ച പേപ്പാറ ഡാം തന്നെയാണ്. 1983ലാണ് പേപ്പാറ ഡാം നിർമ്മിച്ചത്. അതേ വർഷം തന്നെ ഇവിടം 'വന്യജീവി സങ്കേതമായി' പ്രഖ്യാപിക്കുകയും ചെയ്തു.
പേപ്പാറ വന്യജീവി സങ്കേതം
53 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ പരന്നുകിടക്കുകയാണ് പേപ്പാറ വന്യജീവി സങ്കേതം. ഇടതൂർന്ന വനങ്ങൾ, കുന്നിൻ പ്രദേശങ്ങൾ, അരുവികൾ എന്നിവ ഈ പ്രദേശത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
റോഡ് ട്രിപ്പിന് ബെസ്റ്റാ
പേപ്പാറ ഡാമിലേയ്ക്കുള്ള റോഡും റോഡിന് ഇരുവശവുമുള്ള കാഴ്ചകളും അതിമനോഹരമാണ്. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെയുള്ള ഡ്രൈവിംഗ് മികച്ച അനുഭവം തന്നെ സമ്മാനിക്കും.
പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം
പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ സൗന്ദര്യം ഇവിടെ എത്തുന്നവർക്ക് നേരിട്ട് അനുഭവിക്കാൻ കഴിയും.
വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ
വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ പേപ്പാറയിൽ ആന, മാൻ, കാട്ടുപന്നി, കരടി, സിംഹവാലൻ കുരങ്ങ്, പുള്ളിപ്പുലി, കരിങ്കുരങ്ങ്, വരയാട് തുടങ്ങി നിരവധി മൃഗങ്ങളുണ്ട്.
എങ്ങനെ എത്തിച്ചേരാം?
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. വിതുരയിൽ നിന്ന് ഏകദേശം 10 കി.മീ ദൂരം സഞ്ചരിച്ചാൽ പേപ്പാറയിലെത്താം.
വൈറലായ പൊടിയക്കാല
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പൊടിയക്കാല എന്ന അതിമനോഹരമായ സ്ഥലം പേപ്പാറയിലേയ്ക്കുള്ള റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

