ഇന്ത്യയിലെ ഏറ്റവും മികച്ച 6 സൺസെറ്റ് സ്പോട്ടുകൾ
സൂര്യാസ്തമായ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ബീച്ചുകളിലും മരുഭൂമികളിലും മലമുകളിൽ നിന്നുമെല്ലാം സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്ന നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള 6 കിടിലൻ സൺസെറ്റ് സ്പോട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

കന്യാകുമാരി
സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ഏറ്റവും മികച്ച സ്ഥലമാണ് കന്യാകുമാരി. മൂന്ന് കടലുകൾക്ക് മുകളിലൂടെ ഒരേ സ്ഥലത്ത് നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥലമാണിത്.
പുഷ്കർ ലേക്ക്
സൂര്യാസ്തമയത്തോട് അടുക്കുമ്പോൾ ആകാശം ഓറഞ്ച് നിറത്തിലേയ്ക്ക് മാറുന്നതും പുഷ്കര്‍ തടാകം ഈ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതും കാണാം. ശാന്തമായ സൂര്യാസ്തമയ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് പുഷ്കര്‍ ലേക്ക് മികച്ച ഓപ്ഷനാണ്.
രാധാനഗർ ബീച്ച്
ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് രാധാനഗര്‍ ബീച്ച്. ഇവിടുത്തെ വിശാലമായ വെളുത്ത മണലും പരന്ന് കിടക്കുന്ന കാഴ്ചകളും പ്രകൃതി ഭംഗിയും ആസ്വദിച്ച് സൂര്യാസ്തമയം കാണാം എന്നതാണ് സവിശേഷത.
റാൻ ഓഫ് കച്ച്
വിശാലമായ ഉപ്പ് മരുഭൂമിയിൽ നിന്ന് അവിശ്വസനീയമായ സൂര്യാസ്തമയം അനുഭവിക്കുകയെന്ന് കേൾക്കുമ്പോൾ ഫീൽ ഒന്ന് വേറെ തന്നെയല്ലേ? പ്രത്യേകിച്ച് റാൻ ഉത്സവ് സമയത്താണെങ്കിൽ അത് ജീവിതത്തിൽ മറക്കാനാകാത്ത കാഴ്ചകളും ഓർമ്മകളും സമ്മാനിക്കും.
താജ്മഹൽ
താജ്മഹലിന്റെ അവിസ്മരണീയമായ ദൃശ്യങ്ങൾ കണ്ട് സൂര്യൻ അസ്തമിക്കുന്നത് നോക്കി നിൽക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. ഇതിലും വലിയ കാഴ്ചകൾ വേറെ ഉണ്ടാകില്ലെന്ന് തന്നെ പറയാം.
വർക്കല
അറബിക്കടലിന് മുകളിൽ സൂര്യൻ അസ്തമിക്കുന്നത് അതിശയകരമായ ഒരു പാറക്കെട്ടിന്റെ മുകളിലെ വ്യൂ പോയിന്റിൽ നിന്ന് കാണാൻ വർക്കലയിൽ അവസരമുണ്ട്. ശാന്തമായ ബീച്ചും മനോഹരമായ അസ്തമയ കാഴ്ചകളും ആസ്വദിക്കാൻ നേരെ വിട്ടോ വർക്കലയിലേയ്ക്ക്.

