- Home
- Yatra
- Destinations (Yatra)
- ചരിത്രം, പ്രകൃതി, വിശ്വാസം... ശാന്തത തേടുന്നവര്‍ക്ക് ഇവിടം സ്വര്‍ഗമാണ്, ചിതറാലുകാരുടെ സ്വന്തം മലൈകോവിൽ
ചരിത്രം, പ്രകൃതി, വിശ്വാസം... ശാന്തത തേടുന്നവര്‍ക്ക് ഇവിടം സ്വര്‍ഗമാണ്, ചിതറാലുകാരുടെ സ്വന്തം മലൈകോവിൽ
ചരിത്രവും പ്രകൃതിയും സമന്വയിക്കുന്നയിടങ്ങൾ നിരവധിയുണ്ട്. അത്തരത്തിൽ ഒരിടമാണ് തിരുവനന്തപുരത്തിന് അടുത്തുള്ള ചിതറാൽ ജൈന ക്ഷേത്രം. കന്യാകുമാരി യാത്രയിൽ ഇവിടം ഒരിക്കലും മിസ്സാക്കാൻ പാടില്ല.

മാര്‍ത്താണ്ഡത്തിനടുത്ത്
തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ മാര്‍ത്താണ്ഡത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചിതറാൽ ഒരു അത്ഭുത നിർമ്മിതിയാണ്.
9-ാം നൂറ്റാണ്ടിലെ വിസ്മയം
9-ാം നൂറ്റാണ്ടിൽ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ചിതറാൽ ജൈന ക്ഷേത്രം അക്കാലത്തെ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.
ചരിത്രത്തിലെ തിരുച്ചരണാത്തുപള്ളി
ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചരിത്രത്തിൽ തിരുച്ചരണാത്തുപള്ളി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ചരിത്രം
മുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ചിതറാല്‍. 1956ല്‍ സംസ്ഥാനങ്ങളെ ഭാഷാ അടിസ്ഥാനങ്ങളില്‍ വിഭജിച്ചപ്പോഴാണ് ചിതറാല്‍ തമിഴ്നാടിന്റെ ഭാഗമായിത്തീർന്നത്.
നിര്‍മ്മാണ കാലഘട്ടം
വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.
സമ്പന്നമായ കൊത്തുപണികള്‍
പാറയില്‍ കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശില്‍പ്പങ്ങളുമെല്ലാം ഇവിടെ കാണാം.
ചിതറാലുകാരുടെ മലൈകോവിൽ
ചിതറാൽ ഗ്രാമത്തിലെത്തിയാൽ ക്ഷേത്രത്തിലേയ്ക്കുള്ള വഴി ചോദിക്കുമ്പോൾ ചിതറാൽ ജൈന ക്ഷേത്രം എന്നതിന് പകരം മലൈകോവിൽ എന്ന് വേണം ചോദിക്കാൻ.
ഒരു മിനി ട്രെക്കിംഗ്
ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശന കവാടം വരെ വാഹനങ്ങൾ എത്തും. മുകളിലേയ്ക്ക് അൽപ്പ ദൂരം നടന്ന് കയറാനുള്ളതിനാൽ കുടിവെള്ളം കരുതുന്നത് നന്നായിരിക്കും.
വിശ്രമിച്ച് വിശ്രമിച്ച് പോകാം
മുകളിലേയ്ക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലും മരങ്ങളും കരിങ്കല്ലിൽ തീര്‍ത്ത ഇരിപ്പിടങ്ങളുമുണ്ട്.
വേനലിലും വറ്റാത്ത കുളം!
ക്ഷേത്രത്തിന് ചുറ്റുപാടും പ്രകൃതിമനോഹരമായ കാഴ്ചകൾ കാണാം. ക്ഷേത്ര മുറ്റത്ത് കാണുന്ന കുളം പ്രകൃതിദത്തമാണെന്നും കടുത്ത വേനലിലും വറ്റാറില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
പ്രവേശന സമയം
രാവിലെ 8:30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രനട 4:30ന് അടക്കും.
ശാന്തസുന്ദരമായ പ്രകൃതിയിലലിയാം
തിരക്കുകളില്‍ നിന്ന് അല്‍പ്പ നേരം മാറി നിന്ന് പ്രകൃതിയില്‍ സ്വയം മറന്ന് ഇരിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ചിതറാലിലേയ്ക്ക് ധൈര്യമായി പോകാം.
സംരക്ഷിത ക്ഷേത്രം
നിലവിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ ക്ഷേത്രമുള്ളത്.
ചിതറാലിന് സമീപത്തുള്ള ടൂറിസം സ്പോട്ടുകൾ
1. പത്മനാഭപുരം കൊട്ടാരം
2. തൃപ്പരപ്പ് വെള്ളച്ചാട്ടം
3. മാത്തൂര്‍ തൂക്കുപാലം
4. ഉദയഗിരി കോട്ട
5. പേച്ചിപ്പാറ ഡാം

