- Home
- Yatra
- Destinations (Yatra)
- അഷ്ടമുടിക്കായലിലൂടെ നടക്കാം! സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടായി സാമ്പ്രാണിക്കൊടി
അഷ്ടമുടിക്കായലിലൂടെ നടക്കാം! സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടായി സാമ്പ്രാണിക്കൊടി
കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിന്റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സാമ്പ്രാണിക്കോടി.

കായലിന് നടുവിലായി രൂപപ്പെട്ട വലിയൊരു മണൽത്തിട്ടയാണ് സാമ്പ്രാണിക്കൊടിയെ സ്പെഷ്യലാക്കുന്നത്. വേലിയേറ്റ സമയത്ത് പോലും ഇവിടെ മുട്ടറ്റം വെള്ളമേ ഉണ്ടാകാറുള്ളൂ എന്നതാണ് സവിശേഷത.
പണ്ട് കാലത്ത് ചൈനീസ് കപ്പലുകൾ ഇവിടെ അടുപ്പിച്ചിരുന്നതിനാലാണ് ഈ പ്രദേശത്തിന് 'സാമ്പ്രാണിക്കോടി' എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.
സമൃദ്ധമായ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട സാമ്പ്രാണിക്കൊടി കായൽ പരിസ്ഥിതിയുടെ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
തൃക്കരുവയിൽ നിന്നോ സാമ്പ്രാണിക്കോടി ബോട്ട് ജെട്ടിയിൽ നിന്നോ ഡി.ടി.പി.സി ബോട്ടുകൾ വഴി സഞ്ചാരികൾക്ക് ഇവിടേയ്ക്ക് എത്താം. വെള്ളത്തിൽക്കൂടിയുള്ള നടത്തം തന്നെയാണ് സാമ്പ്രാണിക്കൊടിയിലെ പ്രധാന ആകർഷണം.
സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്. ഇവിടുത്തെ സൂൂര്യാസ്തമയ കാഴ്ച അതിമനോഹരമാണ്.
കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം 10-12 കിലോമീറ്റർ അകലെയാണ് സാമ്പ്രാണിക്കൊടി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66-ന് അടുത്തായതിനാൽ എളുപ്പത്തിൽ ഇവിടേയ്ക്ക് എത്തിച്ചേരാൻ സാധിക്കും.
സമീപത്തുള്ള ചെറിയ ഭക്ഷണശാലകളിൽ നിന്ന് അഷ്ടമുടി കായലിലെ ഫ്രഷ് കരിമീൻ ഉൾപ്പെടെയുള്ള നാടൻ മത്സ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാനും അവസരമുണ്ട്.

