- Home
- Yatra
- Destinations (Yatra)
- മാനം മുട്ടുന്ന കൈലാസം; ഭയം മാറ്റി മുന്നോട്ട്! വെല്ലുവിളി ഏറ്റെടുക്കും മുമ്പ് അറിയേണ്ടതെല്ലാം
മാനം മുട്ടുന്ന കൈലാസം; ഭയം മാറ്റി മുന്നോട്ട്! വെല്ലുവിളി ഏറ്റെടുക്കും മുമ്പ് അറിയേണ്ടതെല്ലാം
സാഹസികതയും ആത്മീയതയുമെല്ലാം ഇഷ്ടപ്പെടുന്നവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും കൈലാസ യാത്ര. കൈലാസ യാത്ര സ്വപ്നം കാണുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.

അപേക്ഷകർ പാലിക്കേണ്ട വ്യവസ്ഥകൾ
അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം.
ഈ വർഷം സെപ്റ്റംബർ 1 മുതൽ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള ഒരു ഇന്ത്യൻ പാസ്‌പോർട്ട് കൈവശം ഉണ്ടാകണം.
ഈ വർഷം ജനുവരി 1ന് 18 നും 70 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
ബോഡി മാസ് ഇൻഡക്സ് 25, അല്ലെങ്കിൽ അതിൽ താഴെ ആയിരിക്കണം.
ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകരുത്.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
ജെപിജി (JPG) ഫോർമാറ്റിലുള്ള, 300 കെബിയിൽ കൂടാത്ത സ്കാൻ ചെയ്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ.
പാസ്‌പോർട്ടിന്റെ സ്കാൻ ചെയ്ത പകർപ്പ് - ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അടങ്ങിയ പേജ്, കുടുംബ വിവരങ്ങളുള്ള അവസാന പേജ് എന്നിവ പിഡിഎഫ് ഫോർമാറ്റിൽ (ഓരോ ഫയലും 500 കെബി കവിയരുത്).
കൈലാസ യാത്രയുടെ റൂട്ടുകൾ
റൂട്ട് 1: ലിപുലേഖ് പാസ് (ഉത്തരാഖണ്ഡ്)
ആകെ ബാച്ചുകൾ: 5
ദൈർഘ്യം: ഏകദേശം 22 ദിവസം
റൂട്ട് 2: നാഥു ലാ പാസ് (സിക്കിം)
ആകെ ബാച്ചുകൾ: 10
ദൈർഘ്യം: ഏകദേശം 21 ദിവസം
ഏകദേശ ചെലവ്
തീർത്ഥാടനച്ചെലവ് ഓരോരുത്തരും തിരഞ്ഞെടുക്കുന്ന റൂട്ടിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു.
ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് റൂട്ടിന് ഒരാൾക്ക് ഏകദേശം 1.74 ലക്ഷം രൂപ ചിലവാകും.
സിക്കിമിലെ നാഥു ലാ പാസ് റൂട്ട് താരതമ്യേന ചെലവേറിയതാണ്. ഒരാൾക്ക് 2.83 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കാം.
അഞ്ച് വർഷത്തെ ഇടവേള
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം ജൂണിലാണ് കൈലാസ മാനസരോവർ യാത്ര പുനരാരംഭിച്ചത്.
ഒരു ആത്മീയ അനുഭവം
വെറുമൊരു ട്രെക്കിംഗ് എന്നതിലുപരിയായി ഈ യാത്ര ആഴത്തിലുള്ള ഒരു ആത്മീയ അനുഭവമാണ് ഓരോ യാത്രികനും സമ്മാനിക്കുക.

