- Home
- Yatra
- Destinations (Yatra)
- പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്നയിടം; തിരുവനന്തപുരത്തുകാരുടെ സ്വന്തം വെള്ളാണിക്കൽ പാറമുകൾ
പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്നയിടം; തിരുവനന്തപുരത്തുകാരുടെ സ്വന്തം വെള്ളാണിക്കൽ പാറമുകൾ
തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് അൽപ്പനേരം മാറി നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരത്തിലുള്ളവർക്ക്, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാർക്ക് വേഗം എത്തിച്ചേരാൻ കഴിയുന്നയിടമാണ് വെഞ്ഞാറമ്മൂടിന് സമീപത്തെ വെള്ളാണിക്കൽ പാറമുകൾ.
16

Image Credit : Asianet News
അനന്തപുരിയുടെ മിനി ഊട്ടി
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറമുകൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുകാരുടെ മിനി ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു.
26
Image Credit : Asianet News
വിനോദ സഞ്ചാര കേന്ദ്രം
2015ലാണ് വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്.
36
Image Credit : Asianet News
500 അടി ഉയരത്തിൽ
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കൽപ്പാറ സ്ഥിതി ചെയ്യുന്നത്.
46
Image Credit : Asianet News
പ്രകൃതിയും വിശ്വാസവും
വെള്ളാണിക്കൽ പാറമുകൾ ശ്രീ ആയിരവല്ലി ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
56
Image Credit : Asianet News
ചരിത്രം
ചരിത്രപരമായും ഏറെ സവിശേഷതകളുള്ള സ്ഥലമാണിത്. പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ ഇവിടുത്തെ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് പറയപ്പെടുന്നത്.
66
Image Credit : Asianet News
മിനി ട്രക്കിംഗ്
ഒരു മിനി ട്രക്കിംഗ് പൂർത്തിയാക്കി മലമുകളിലെത്തിയാൽ തിരുവനന്തപുരം, കൊല്ലം, അറബിക്കടൽ തീരം, സഹ്യപർവ്വത മലനിരകൾ തുടങ്ങിയവ കാണാൻ സാധിക്കും.
Latest Videos

