സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2160 രൂപ വർധിച്ച് നിലവിലെ വില 1,08,960 രൂപയായി. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. കഴിഞ്ഞ 3 ദിവസമുള്ള വലിയ പടിയിറക്കത്തിന് ശേഷമാണ് സ്വർണ വില വർധിക്കുന്നത്. ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് വില വരുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13, 620 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,08, 960 രൂപയാണ് വില വരുന്നത്. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില പവന് 4720 രൂപയോളം കുറഞ്ഞിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ