ജൂൺ ആദ്യ ആഴ്ച 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. എന്നാൽ രണ്ടാമത്തെയാഴ്ച 1480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71560 രൂപയാണ്. വിവാഹ വിപണിയിലെയടക്കം ഉപഭോക്താക്കൾക്ക് സ്വർണവില കുറഞ്ഞത് ആശ്വസമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ ആദ്യ ആഴ്ച 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. എന്നാൽ രണ്ടാമത്തെയാഴ്ച 1480 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ കുറഞ്ഞു. ഇന്നത്തെ വില 8945 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7340 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂൺ 1 - സ്വർണവിലയിൽ മാറ്റമില്ല - ഒരു പവൻ്റെ വില - 71,360

ജൂൺ 2 - ഒരു പവൻ സ്വർണത്തിന് 1120 രൂപ വർദ്ധിച്ചു. വിപണിവില - 72,480

ജൂൺ 3 - ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു. വിപണിവില - 72,640

ജൂൺ 4 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. വിപണിവില - 72,720

ജൂൺ 5 - ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചു. വിപണിവില - 73,040

ജൂൺ 6 -സ്വർണവിലയിൽ മാറ്റമില്ല. വിപണിവില - 73,040

ജൂൺ 7 - ഒരു പവൻ സ്വർണത്തിന് 1200 രൂപ കുറഞ്ഞു. വിപണിവില - 71,840

ജൂൺ 8 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണിവില - 71,840

ജൂൺ 9 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണിവില - 71,640

ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിവില - 71,560